Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ലൂഥര്‍ റോമാസഭ വിടുന്നു

    റോമാസഭ എങ്ങനെയെങ്കിലും ലൂഥറെ നശിപ്പിക്കണമെന്നു തീരുമാ നിച്ചു, എന്നാൽ ദൈവം അവന്‍റെ പ്രതിരോധമായിരുന്നു. അവന്‍റെ ഉപദേശങ്ങൾ എല്ലായിടത്തും കേട്ടു - ആശ്രമങ്ങളിലും കുടിലുകളിലും പ്രഭുക്കന്മാരുടെ മാളികകളിലും സർവ്വകലാശാലകളിലും രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും അത് മാറ്റൊലിക്കൊണ്ടു. കുലീന മനുഷ്യർ എല്ലായിടത്തും അവന്‍റെ വേലയെ നിലനിർത്തുവാൻ എഴുന്നേറ്റു.വീച 385.2

    ക്രിസ്തുമതത്തിന്‍റെ നവീകരണത്തിനുവേണ്ടി ജർമ്മനിയിലെ ചക്ര വർത്തിക്കും കുലീനന്മാർക്കും ലൂഥർ നല്കിയ ഒരു അഭ്യർത്ഥനയിൽ പോപ്പിനെക്കുറിച്ച് ഇപ്രകാരം എഴുതി: “ക്രിസ്തുവിന്‍റെ പ്രതിനിധി ആയിരിക്കുന്ന ഒരു മനുഷ്യനിൽ ഒരു ചക്രവർത്തിക്കുപോലും സാധിക്കാത്ത ആഡംബര പ്രൗഢിയുടെ മട്ടുകണ്ടാൽ ഞെട്ടിപ്പിക്കും. ആ വ്യക്തി പാവപ്പെട്ട യേശുവിനെപ്പോലെയോ അഥവാ താഴ്മയുള്ള പത്രൊസിനെപ്പോലെയോ ആണോ? അവൻ ലോകത്തിന്‍റെ പ്രഭുവാണ് എന്ന് അവർ പറയുന്നു: എന്നാൽ ‘എന്‍റെ രാജ്യം ഐഹികമല്ല’ എന്നു ക്രിസ്തു പറഞ്ഞതുപോലെ തന്‍റെ ധർമ്മോപദേശകനു പറവാൻ കഴിയുമോ? അവന്‍റെ ആധിപത്യം മേലാവിന്‍റേതിനേക്കാൾ വിശാലമാക്കാൻ കഴിയുമോ?”വീച 385.3

    സർവ്വകലാശാലകൾക്ക് അവൻ ഇപ്രകാരം എഴുതി: “വിശുദ്ധ തിരു വചനം ശുഷ്ക്കാന്തിയോടെ വിശദീകരിക്കുവാനും യുവാക്കളുടെ ഹൃദയ ങ്ങളിലതു ആലേഖനം ചെയ്യുവാനും പ്രവർത്തിക്കുന്നില്ലെങ്കിൽ സർവ്വക ലാശാലകൾ നരകത്തിലേക്കുള്ള വലിയ കവാടങ്ങളായി തെളിയിക്കപ്പെടു മെന്നു ഞാൻ വളരെ ഭയപ്പെടുന്നു. ആരും തന്‍റെ കുട്ടിയെ, തിരുവചനത്തിനു സർവ്വപ്രാധാന്യം നൽകാത്തിടത്തു അയയ്ക്കാൻ ഞാൻ ഉപദേശിക്കയില്ല. ഓരോ സ്ഥാപനത്തിലുമുള്ളവർ ഇടവിടാതെ തിരുവചനം കൈകാര്യം ചെയ്യുന്നില്ലെങ്കിൽ അത് ദുഷിപ്പുള്ളതായിത്തീരുന്നു.”വീച 386.1

    ഈ അഭ്യർത്ഥന പെട്ടെന്ന് ജർമ്മനിയിൽ ആസകലം പ്രചരിക്കുകയും ജനങ്ങളിൽ ഒരു വലിയ പ്രേരണ ഉളവാക്കുകയും ചെയ്തു. രാഷ്ട്രം മുഴു വനും നവീകരണത്തിന്‍റെ മാനദണ്ഡിലേക്ക് ഉയർന്നു. ലൂഥറിന്‍റെ ശത്രു ക്കൾ പ്രതികാരം ചെയ്യാനുള്ള അത്യാകാംക്ഷയോടെ അവനെതിരായി ഉറ പ്പായ നടപടി എടുക്കാൻ പോപ്പിനെ നിർബ്ബന്ധിച്ചു. അവന്‍റെ ഉപദേശങ്ങൾ ശിക്ഷാർഹമാണെന്ന് ഉടനെ കല്പന പുറപ്പെടുവിച്ചു. അറുപത് ദിവസത്തിനുള്ളിൽ അത് പിൻവലിച്ചില്ലെങ്കിൽ ലൂഥറേയും അനുയായികളേയും സഭയിൽനിന്ന് ബഹിഷ്ക്കരിക്കണമെന്ന് തീരുമാനമായി.വീച 386.2

    പോപ്പിന്‍റെ കല്പന ലൂഥറിന് ലഭിച്ചപ്പോൾ അവൻ പറഞ്ഞു: “അത് ദൈവഭയമില്ലാത്ത തെറ്റുകളാകയാൽ ഞാൻ അതിനെ എതിർക്കുകയും നിന്ദിക്കുകയും ചെയ്യുന്നു... അത് ക്രിസ്തുവിനെത്തന്നെയാണ് കുറ്റക്കാരൻ ആക്കിയിരിക്കുന്നത്... അപ്രകാരമുള്ള നിന്ദ ഏൽക്കുന്നത് നമ്മുടെ ലക്ഷ്യ ത്തിന് ഉത്തമമാണ്. എന്‍റെ ഹൃദയത്തിൽ ഞാൻ കൂടുതൽ സ്വതന്ത്രനായി അനുഭവപ്പെടുകയും അവസാനം പോപ്പാണ് എതിർ ക്രിസ്തു എന്നു മന സ്സിലാക്കുകയും പോപ്പിന്‍റെ സിംഹാസനം സാത്താന്‍റേതു തന്നെയാണെന്ന് ഞാൻ കാണുകയും ചെയ്യുന്നു.”വീച 386.3

    എന്നാൽ റോമിലെ പോപ്പിന്‍റെ വാക്കുകൾക്ക് ശക്തിയുണ്ട്. കീഴടക്കുവാൻ ജയിലറകളും പീഡനങ്ങളും വാളും ഉപകരണങ്ങളും അവിടെയുണ്ട്. എല്ലാം സൂചിപ്പിക്കുന്നത് നവീകരണക്കാരന്‍റെ വേല പെട്ടെന്ന് അവ സാനിപ്പിക്കാൻ പോകുന്നതുപോലെ തോന്നിക്കുന്നു എന്നാണ്. അന്ധവി ശ്വാസികളും ബലഹീനരും പാപ്പയുടെ കല്പനയിൽ ഭയചകിതരായി. ലൂഥറോട് പൊതുവെ സഹതാപം ഉണ്ടായിരുന്നെങ്കിലും അനേകരും നവീകരണ വേലയ്ക്കുവേണ്ടി ജീവൻ ഒടുക്കുവാൻ മനസ്സില്ലാത്തവരായിരുന്നു.വീച 386.4

    Larger font
    Smaller font
    Copy
    Print
    Contents