Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    35 - സുവിശേഷ വ്യവസ്ഥ

    (അപ്പൊ. പ്രവൃത്തികൾ 6:1-7)

    “ആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായ ഭാഷക്കാരുടെ നേരെ പിറുപിറുത്തു.” ഈ യവനന്മാർ മറ്റു രാജ്യങ്ങളിൽ യവന ഭാഷ സംസാരിച്ചിരുന്നിടങ്ങളിൽ പാർത്തിരുന്നവരായിരുന്നു. എബ്രായ ഭാഷ സംസാരിച്ചിരുന്ന യെഹൂദന്മാരുടെ സഖ്യമായിരുന്നു മാനസാന്തരപ്പെട്ടവരിൽ അധികവും. റോമാസാമ്രാജ്യത്തിൽ യവനഭാഷ മാത്രം സംസാരിച്ചിരുന്നവരുടെ കൂട്ടത്തിൽ നിന്നുള്ളവർ കുറവായിരുന്നു. യവനഭാഷക്കാരുടെ ഇടയിൽനിന്നുള്ള വിധവമാർക്കു ലഭിക്കുന്നതുപോലെ സുലഭമായി സാധനങ്ങൾ ലഭിക്കുന്നില്ലെന്നു പരാതിയുണ്ടായി. ഇപ്രകാരമുള്ള മുഖംപക്ഷം ദൈവത്തിനു അനിഷ്ടമാകയാൽ വിശ്വാസികളുടെ ഇടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കൃത്യമായ നടപടി എടുക്കേണ്ടിയിരുന്നു.വീച 290.1

    സാധുസംരക്ഷണവും അതുപോലെയുള്ള മറ്റു കർത്തവ്യങ്ങളിൽ നിന്നും അപ്പൊസ്തലന്മാരെ ഒഴിവാക്കിയാൽ അവർക്കു മുഴുവൻ സമയവും ക്രിസ്തുവിനെ പ്രസംഗിക്കാമെന്നു പരിശുദ്ധാത്മാവ് ഒരു മാർഗ്ഗനിർദ്ദേശം നൽകി. “പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി; ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷിക്കുന്നതു യോഗ്യമല്ല. ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽതന്നെ തിരഞ്ഞുകൊൾവിൻ, അവരെ ഈ വേലയ്ക്കാക്കാം. ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നുപറഞ്ഞു. ”വീച 290.2

    സഭയുടെ ഔദ്യോഗിക കാര്യങ്ങൾ നോക്കി നടത്താൻ വിശ്വാസവും പരിജ്ഞാനവും ദൈവാത്മാവും നിറഞ്ഞവരായ എഴു പുരുഷന്മാരെ തിരഞ്ഞെടുത്തു. സ്തേഫാനോസിനെയാണ് ആദ്യം തിരഞ്ഞെടുത്തത്. അവൻ യെഹൂദനായി ജനിച്ചവനെങ്കിലും യവനഭാഷ സംസാരിക്കുന്നവനും യവനന്മാരുടെ ആചാരമര്യാദകൾ ശരിക്കും പരിചയമുള്ളവനും ആയിരുന്നു. അനാഥർക്കും വിധവമാർക്കും സാധുക്കൾക്കുമായിട്ടുള്ള വിഹിതം എത്തിച്ചുകൊടുക്കുന്നതിനു നേതൃത്വം വഹിക്കുവാൻ അവൻ ഉത്തമവ്യക്തിയായി പരിഗണിക്കപ്പെട്ടു. ഈ തിരഞ്ഞെടുപ്പ് എല്ലാവർക്കും ഇഷ്ടമാവുകയും എല്ലാ അതൃപ്തിയും മുറുമുറുപ്പും ഇല്ലാതാവുകയും ചെയ്തു.വീച 291.1

    ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരെയും അവരുടെമേൽ കൈവെച്ചു പ്രാർത്ഥിച്ചു അവരുടെ വേലയ്ക്കായി വേർതിരിച്ചു. ഇങ്ങനെ അഭിഷേകം ചെയ്യപ്പെട്ടവർ വിശ്വാസം പഠിപ്പിക്കുന്നതിൽനിന്നും ഒഴിവാക്കപ്പെട്ടില്ല. നേരേമറിച്ച്, ഇപ്രകാരം അവരെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. “വിശ്വാസവും ശക്തിയും നിറഞ്ഞ സ്തേഫാനോസ് ജനങ്ങളുടെ ഇടയിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു.” അവർ സത്യം പഠിപ്പിക്കാൻ പൂർണ്ണയോഗ്യരാണ്. അവർ ശാന്തമായി വിവേകപൂർവ്വം വിധിക്കുന്നവരും ദുഷ്കരമായ ശോധനയോ, പിറുപിറുപ്പോ, അസൂയയോ ചിന്താപൂർവ്വം കൈകാര്യം ചെയ്യുന്നവരുമായിരുന്നു.വീച 291.2

    ഈ പുരുഷന്മാരെ സഭാനടപടിക്കായി തിരഞ്ഞെടുക്കുകയാൽ അപ്പൊസ്തലന്മാർക്കു സത്യം പഠിപ്പിക്കുന്ന അവരുടെ പ്രത്യേക വേലയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നതുകൊണ്ട് ദൈവം അവരെ അധികം അനുഗ്രഹിച്ചു. സഭ എണ്ണത്തിലും ശക്തിയിലും പുരോഗമിച്ചു. “ദൈവവചനം പരന്നു. തെയരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി. പുരോഹിതന്മാരിലും വലിയൊരുകൂട്ടം വിശ്വാസത്തിനധീനരായിത്തീർന്നു.”വീച 291.3

    അപ്പൊസ്തലന്മാരുടെ കാലത്തു സഭയിലുണ്ടായിരുന്ന അതെ ക്രമവും വ്യവസ്ഥിതിയും ഇന്നും പരിരക്ഷിക്കേണ്ടത് ആവശ്യമാണ്. യോഗ്യരായ പുരുഷന്മാർ വിവിധ വകുപ്പുകൾ നടത്തുന്നതുമൂലം സഭയുടെ വളർച്ച മെച്ചപ്പെടുന്നു. ദൈവം തിരഞ്ഞെടുക്കുന്ന നേതാക്കന്മാർ സഭയുടെ പൊതുവിലുള്ള ആത്മിക നിലയിൽ തല്പരരായിരിക്കുകയും കഴിയുന്നത്രയും താല്ക്കാലിക ഉത്കണഠയുളവാക്കുന്ന കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കയും ചെയ്യണം. വചനത്തിലും ഉപദേശത്തിലും ശുശ്രൂഷിക്കേണ്ടവർക്കു തിരുവചനപഠനത്തിനും ധ്യാനത്തിനും പ്രാർത്ഥനയ്ക്കും സമയം ഉണ്ടായിരിക്കണം. വിവിധ മനോഭാവത്തിലുള്ള സഭാംഗങ്ങൾ ഒന്നിച്ചുകൂടുമ്പോൾ ലഘുവായ സഭാകാര്യങ്ങൾ നടത്തുന്നതിന്‍റെ വിശദാംശങ്ങളിൽ ഇടപെട്ടാൽ അവരുടെ വ്യക്തമായ വിവേചനാശക്തി മങ്ങുന്നു. ലൗകിക സ്വഭാവമുള്ള കാര്യങ്ങൾ ശരിയായ ഉദ്യോഗസ്ഥരുടെ മുമ്പിൽ കൊണ്ടുവരികയും അവർ വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്യട്ടെ. എന്നാൽ അവ പ്രയാസമേറിയതും അവർക്കു ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതുമാണെങ്കിൽ സഭയ്ക്കു നേതൃത്വം നൽകുന്ന സഭാക്കമ്മിറ്റിയിൽ കൊണ്ടുവരേണം.വീച 292.1

    Larger font
    Smaller font
    Copy
    Print
    Contents