Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവം തന്‍റെ നിയമം പ്രസ്താവിച്ചു

    യഹോവ അവർക്ക് തന്‍റെ ശക്തിയുടെ തെളിവു നൽകിയശേഷം താനായിരുന്നു “അടിമ വീടായ മിസ്രയീം ദേശത്തു നിന്നു നിന്നെ കൊണ്ടുവന്ന് യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു” എന്നു പറഞ്ഞത്. അതേ ദൈവം തന്‍റെ ശക്തി മിസ്രയീമ്യരുടെ ഇടയിൽ ശ്രേഷ്ഠമാക്കി, ഇപ്പോൾ തന്‍റെ കല്പനകൾ പ്രസ്താവിക്കുന്നു.വീച 151.2

    “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.”വീച 151.3

    “ഒരു വിഗ്രഹം ഉണ്ടാക്കരുത്, മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്ക് കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമയും ഉണ്ടാക്കരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്‍റെ ദൈവമായ യഹോവയായ ഞാൻ തീക്ഷണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കുകയും എന്നെ സ്നേഹിച്ചു എന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു.”വീച 151.4

    “നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്, തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല”വീച 152.1

    ’ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക ആറു ദിവസം അദ്ധ്വാനിച്ച നിന്‍റെ വേല ഒക്കെയും ചെയ്യുക. ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്ക്കകത്തുള്ള പ്രദേശിയും ഒരു വേലയും ചെയ്യരുത്. ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.”വീച 152.2

    “നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക”വീച 152.3

    “കൊല ചെയ്യരുത്.വീച 152.4

    “വ്യഭിചാരം ചെയ്യരുത്വീച 152.5

    “മോഷ്ടിക്കരുത്വീച 152.6

    “കൂട്ടുകാരന്‍റെ നേരെ കള്ളസാക്ഷ്യം പറയരുത്.വീച 152.7

    “കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത, കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും, അവന്‍റെ കാളയേയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത’വീച 152.8

    യഹോവയുടെ ഒന്നാമത്തെയും രണ്ടാമത്തെയും കല്പനകൾ വിഗ്രഹാരാധനക്കെതിരായിട്ടുള്ളതാണ്. വിഗ്രഹാരാധന മനുഷ്യരെ വളരെ പാപങ്ങളിലേക്കും മത്സരത്തിലേക്കും നയിക്കുകയും നരബലി നടത്താനിടയാക്കുകയും ചെയ്യും. അപ്രകാരം വെറുക്കപ്പെട്ട സമീപനത്തിനെതിരായി ദൈവം കർശനക്കാരനാണ് ആദ്യത്തെ നാല് കല്പനകൾ മനുഷ്യനു ദൈവത്തോടുള്ള കടമകൾ കാണിപ്പാനാണ് നല്കിയത്. ദൈവത്തെ മാനിക്കുവാനും മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടിയുമാണ് ശബ്ബത്ത് കല്പന നൽകിയത്. അവസാനത്തെ ആറ് കല്പനകൾ മനുഷ്യന് മറ്റുള്ളവരോടുള്ള കർത്തവ്യങ്ങളെക്കുറിച്ചുള്ളവയാണ്.വീച 152.9

    ശബ്ബത്ത് ദൈവവും തന്‍റെ ജനങ്ങളുമായി എന്നേക്കുമുള്ള ഒരു അടയാളമായിരുന്നു. ശബ്ബത്ത് ആചാരം ഒരു അടയാളമായിത്തീരുന്നത് - ശബ്ബത്ത് അനുസരിക്കുന്നവരെല്ലാം സ്വർഗ്ഗത്തേയും ഭൂമിയേയും സൃഷ്ടിച്ച ജീവനുള്ള ദൈവത്തെ ആരാധിക്കുന്നവർ ആണെന്ന് തെളിയിക്കുന്നതിനാലാണ്. ദൈവത്തെ സേവിക്കുന്ന ജനം ഭൂമിയിൽ ഉള്ളിടത്തോളം കാലം ശബ്ബത്ത് ദൈവവും തന്‍റെ ജനവുമായുള്ള ഒരു അടയാളമാണ്.വീച 153.1

    “ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു. ജനം അത് കണ്ടപ്പോൾ വിറച്ചുകൊണ്ടു ദൂരത്തുനിന്നു. അവർ മോശെയോടു; നീ ഞങ്ങളോടു സംസാരിക്കു; ഞങ്ങൾ കേട്ടു കൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. മോശെ ജനത്തോടു ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലേക്കുള്ള ഭയം നിങ്ങൾക്കുണ്ടായിരിക്കേണ്ടതിനും അത്രെ ദൈവം വന്നിരിക്കുന്നതെന്നു പറഞ്ഞു.”വീച 153.2

    “അങ്ങനെ ജനം ദൂരത്തുനിന്നു. മോശെയോ ദൈവം ഇരുന്ന ഇരുളിനടുത്ത് ചെന്നു. അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു. നീ യിസ്രായേൽ മക്കളോടിപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്നു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ.” സീനായിയിൽ ദൈവത്തിന്‍റെ ഗംഭീരമായ സാന്നിദ്ധ്യവും തന്‍റെ സാന്നിദ്ധ്യത്തിൽ ഭൂമിയിലുണ്ടായ ഭയവിഹ്വലമായ ഇടിയും മിന്നലും ജനത്തിന്‍റെ മനസ്സിൽ ഭയവും ഭക്തിയും ഉണ്ടാക്കുകമൂലവും അവർക്കു ദൈവമുമ്പിൽ തന്‍റെ മഹത്വപ്രഭ നിമിത്തം നില നില്ക്കാൻ കഴിയായ്കയാൽ ദൈവം പിന്മാറി.വീച 153.3