Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    7 - ശേത്തും ഹാനോക്കും

    (ഉല്പത്തി 4:25,26,5:3-8,18-24; യൂദാ 14,15)

    ശേത്ത് ഉത്തമസ്വഭാവത്തിന്‍റെ ഉടമയായിരുന്നു. ശരിയായതു ചെയ്യുന്നതിനായി ഹാബേലിന്‍റെ സ്ഥാനം അവൻ എടുക്കണമായിരുന്നു. എന്നാൽ അവൻ പാപിയായ കയീനെപ്പോലെ ആദാമിന്‍റെ മകനായിരുന്നു. ആദാമിന്‍റെ പ്രകൃതിയിൽനിന്നു കയീനെക്കാൾ സ്വാഭാവിക നന്മകൾ ഒന്നും കൂടുതലായി പ്രാപിച്ചിട്ടുമില്ലായിരുന്നു. അവൻ പാപത്തിൽ ജനിച്ചു എന്നാൽ ദൈവകൃപയാൽ തന്‍റെ പിതാവായ ആദാമിൽനിന്നു വിശ്വസ്തതയോടെ നിർദ്ദേശങ്ങൾ ലഭിച്ച ദൈവേഷ്ടം ചെയ്ത ദൈവത്തെ മാനിച്ചു. ഹാബേൽ ജീവിച്ചിരുന്നെങ്കിൽ പാപികളായ മനുഷ്യരുടെ മനസ്സുകളെ ദൈവത്തിങ്കലേക്കു തിരിക്കുവാനും ദൈവത്തെ അനുസരിക്കുവാനും വണങ്ങുവാനും പ്രേരിപ്പിക്കുമായിരുന്നതുപോലെ അവൻ കയീന്‍റെ ദുഷ്ടത നിറഞ്ഞ പിൻഗാമികളിൽ നിന്നു വേർപെട്ട് വേലചെയ്തു.വീച 60.1

    ഹാനോക്ക് വിശുദ്ധനായ ഒരു വ്യക്തിയായിരുന്നു. അവൻ ഏകാഗ്രഹൃദയത്തോടെ ദൈവത്തെ സേവിച്ചു. മനുഷ്യകുലത്തിന്‍റെ ദുർനടപടി ഗ്രഹിക്കുകയും കയീന്‍റെ പിൻഗാമികളിൽ നിന്നു വേർപെട്ടിരിക്കുകയും അവരുടെ കഠിന ദുഷ്ടതയ്ക്ക് അവരെ ശാസിക്കുകയും ചെയ്തു. ലോകത്തിൽ ദൈവത്തെ ഭയപ്പെട്ട് ആരാധിക്കുന്നവരുണ്ടായിരുന്നു. എന്നാൽ നീതിമാനായ ഹാനോക്ക് ദൈവഭയമില്ലാത്ത ദുഷ്ടന്മാരുടെ അധാർമ്മിക പ്രവർത്തനങ്ങളുടെ വർദ്ധനവിൽ അസഹ്യനായിത്തീർന്നു. ദിവസേന അവരുമായി ഇടപഴകിയാൽ അവരുടെ അഭക്തി ദൈവത്തെ വിശുദ്ധിയിൽ പരിഗണിക്കുന്നതിനു തടസ്സമാകുമെന്നു ഭയപ്പെട്ട് അവൻ അവരുമായി വലിയ സമ്പർക്കമില്ലാതെ തന്‍റെ ശ്രേഷ്ഠസ്വഭാവം പരിരക്ഷിച്ചു. അവർ നിത്യവും ദൈവത്തിന്‍റെ അധികാരത്തെ ചവിട്ടി മെതിക്കുന്നതു കണ്ടപ്പോൾ അവന്‍റെ ആത്മാവിനു അസഹ്യമായി. അവരിൽനിന്നു വേർപെട്ട് ഏകാന്തതയിൽ തന്‍റെ സമയം അധികവും ചെലവിടുന്നതു താൻ തിരഞ്ഞെടുത്തു. അപ്പോൾ അവൻ പ്രാർത്ഥനയിലും ദൈവസ്വഭാവം പ്രകാശിപ്പിക്കുന്നതിലും സമയം ചെലവഴിച്ചു. ദൈവേഷ്ടം പരിപൂർണ്ണമായി ഗ്രഹിച്ചു. അതു ചെയ്തവാൻ അവൻ ദൈവമുമ്പാകെ കാത്തിരുന്നു. ദൈവം തന്‍റെ ദൂതന്മാരിൽക്കൂടെ ഹാനോക്കുമായി ആശയവിനിമയം നടത്തുകയും ദിവ്യനിർദ്ദേശങ്ങൾ നല്കുകയും ചെയ്തു. മനുഷ്യരുടെ മത്സരം ദൈവം എല്ലായ്പോഴും സഹിക്കുകയില്ലെന്നു വ്യക്തമാക്കി - ദൈവത്തിന്‍റെ ഉദ്ദേശ്യം ഒരു വലിയ ജലപ്രളയത്താൽ പാപികളായ മനുഷ്യവർഗ്ഗത്തെ നശിപ്പിക്കുക എന്നുള്ളതായിരുന്നു.വീച 60.2

    നമ്മുടെ ആദിമാതാപിതാക്കളെ നിർമ്മലവും മനോഹരവുമായ ഏദെൻതോട്ടത്തിൽനിന്നു ബഹിഷ്കരിച്ചിട്ട് ദൈവം ജലപ്രളയത്താൽ ഭൂമിയെ നശിപ്പിക്കുംവരെ അതിനെ ഭൂമിയിൽ സൂക്ഷിച്ചു. ദൈവം ആ തോട്ടം ഉണ്ടാക്കി അതിനെ പ്രത്യേകം അനുഗ്രഹിച്ചിരുന്നു. തന്‍റെ അത്ഭുതകരമായ കരുതലിൽ അതിനെ ഭൂമിയിൽനിന്ന് എടുത്തു എങ്കിലും അതിനെ മുമ്പുണ്ടായിരുന്നതിനേക്കാൾ മഹത്വകരമായി അലങ്കരിച്ചു ഭൂമിയിലേക്കു തിരികെ നല്കും. തന്‍റെ പരിപൂർണ്ണമായ സൃഷ്ടിപ്പിന്‍റെ ഒരു മാതൃകയായി, ഭൂമിയുടെ ശാപം അതിന്മേലുണ്ടാകാതെ അതിനെ പരിരക്ഷിപ്പാൻ ദൈവം തീരുമാനിച്ചു. ദൈവം രക്ഷാ പദ്ധതിയെപ്പറ്റി കൂടുതലായി ഹാനോക്കിനു വെളിപ്പെടുത്തി, ജലപ്രളയത്തിനു ശേഷം ജീവിക്കുന്ന തലമുറകളിലൂടെ പരിശുദ്ധാത്മാവിൽ നിറഞ്ഞു കടന്നുപോകാനും ക്രിസ്തുവിന്‍റെ രണ്ടാംവരവിനോടനുബന്ധിച്ചുള്ള വലിയ സംഭവങ്ങളും ലോകാവസാനവുമൊക്കെ കാണുവാനും അവനു ദൈവം അവസരം നൽകി. (യൂദാ.14)വീച 61.1

    മരിച്ചവരെ സംബന്ധിച്ചു ഹാനോക്ക് വ്യാകുലനായിരുന്നു. നീതിമാന്മാരും ദുഷ്ടന്മാരും ഒരുമിച്ചു മണ്ണിലേക്കു പോകുമെന്നും അതായിരിക്കും അവരുടെ അന്ത്യമെന്നും അവനു തോന്നി. അവന് ശവക്കുഴിക്ക് അപ്പുറത്തേയ്ക്കു നീതിമാന്മാരുടെ അവസ്ഥ വ്യക്തമായി കാണാൻ കഴിഞ്ഞില്ല. പ്രവചന ദർശനത്തിൽ ദൈവപുത്രൻ മനുഷ്യന്‍റെ യാഗമായി മരി ക്കേണ്ടതാണെന്നും മേഘാരൂഢനായി സ്വർഗ്ഗീയ സൈന്യവുമായി വന്ന് നീതിമാന്മാരായി മരിച്ചുപോയവർക്ക് ജീവൻ നല്കി അവരെ ശവക്കല്ലറകളിൽ നിന്നും ഉയിർപ്പിച്ചു വീണ്ടെടുക്കുമെന്നും അവനെ അറിയിച്ചു. കർത്താവു രണ്ടാമതു വരുമ്പോഴുള്ള ലോകത്തിന്‍റെ ദുഷിച്ച അവസ്ഥയും അവൻ കണ്ടു - വീരവാദം മുഴക്കുന്നതും മര്യാദയില്ലാത്തതും തന്നിഷ്ടക്കാരുമായ ഒരു തലമുറ ദൈവകല്പനയോടു മത്സരിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തു എന്ന് ഏക ദൈവത്തെ നിരസിക്കുകയും അവന്‍റെ രക്തത്തെ ചവിട്ടിക്കളയുകയും തന്‍റെ പാപപരിഹാരത്തെ നിന്ദി ക്കുകയും ചെയ്യുന്നതും അവൻ ദർശിച്ചു. വിശുദ്ധർ മാനവും മഹത്വവും ഉള്ളവരായി നിൽക്കുന്നതും ദുഷ്ടന്മാർ അഗ്നിയാൽ ദഹിച്ചു പോകുന്നതിന് കർത്താവിന്‍റെ സന്നിധിയിൽനിന്നു വേർതിരിക്കപ്പെട്ടിരിക്കുന്നതും ഹാനോക്ക് കണ്ടു.വീച 62.1

    ദൈവാത്മാവിനാൽ ഹാനോക്കിന് വെളിപ്പെടുത്തിക്കൊടുത്തതെല്ലാം അവൻ ജനത്തോടു പറഞ്ഞു. ചിലർ അത് വിശ്വസിക്കുകയും അവരുടെ പാപവഴികളെ ഉപേക്ഷിച്ച് ദൈവത്തെ ഭയപ്പെട്ട് ആരാധിപ്പാൻ മുമ്പോട്ടു വരികയും ചെയ്തു.വീച 62.2

    Larger font
    Smaller font
    Copy
    Print
    Contents