Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    സംശയാലുവായ തോമസ്സ്

    ഈ സമയത്ത് സംശയാലുവായ തോമസ്സ് അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ശിഷ്യന്മാരുടെ വാർത്ത അവൻ താഴ്മയോടെ സ്വീകരിച്ചില്ല, എന്നാൽ അവൻ പറഞ്ഞത് അവന്‍റെ കൈകളിൽ ആണിപ്പഴുതുകൾ കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്‍റെ വിലാപ്പുറത്തു കുത്തിയ സ്ഥലത്ത് ഏഇടത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ലെന്നത്രെ. ഇതിൽ അവൻ സഹോദരന്മാരിൽ വിശ്വാസക്കുറവു കാട്ടി. എല്ലാവരും അതേ അടയാളം കാണണമെന്നു ആവശ്യപ്പെട്ടിരുന്നെങ്കിൽ ആരും ഇപ്പോൾ യേശുവിനെ സ്വീകരിക്കുകയും അവന്‍റെ ഉയിർപ്പിൽ വിശ്വസിക്കുകയും ചെയ്യുകയില്ലായിരുന്നു. എന്നാൽ ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉയിർത്ത യേശുവിനെ കാണ്മാനും കേൾപ്പാനും അവിടെ ഇല്ലാതിരുന്നവർ ശിഷ്യന്മാരുടെ വാർത്ത സ്വീകരിക്കണമെന്നുള്ളതു ദൈവേഷ്ടമായിരുന്നു.വീച 262.2

    തോമസ്സിന്‍റെ അവിശ്വാസത്തിൽ ദൈവത്തിനു പ്രസാദമുണ്ടായില്ല. വീണ്ടും യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ തോമസ്സ് അവരോടു കൂടെ ഉണ്ടായിരുന്നു. അവൻ യേശുവിനെ കണ്ടപ്പോൾ വിശ്വസിച്ചു. എന്നാൽ തെളിവില്ലാതെ അവൻ വിശ്വസിക്കയില്ലെന്നു പ്രസ്താവിച്ചതിനാൽ യേശു അവൻ ആഗ്രഹിച്ച തെളിവു നൽകി. അപ്പോൾ അവൻ നിലവിളിച്ചു. “എന്‍റെ കർത്താവും ദൈവവുമായുള്ളോവേ എന്നുത്തരം പറഞ്ഞു. യേശു അവനോട്; നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നുപറഞ്ഞു.” യോഹ. 20:28,29.വീച 263.1

    Larger font
    Smaller font
    Copy
    Print
    Contents