Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    യാക്കോബിന്‍റെ പരദേശവാസം

    റിബേക്ക യാക്കോബിനു നൽകിയ ഉപദേശത്താൽ അവൾ അതീവസങ്കടമുള്ളവൾ ആയിത്തീർന്നു. അത് അവനെ അവളിൽനിന്നും എന്നേക്കുമായി അകറ്റി. ഏശാവിന്‍റെ കോപത്തിൽനിന്നും ഓടിപ്പോകാൻ യാക്കോബു നിർബന്ധിതനായി. അവന്‍റെ മാതാവിന്‍റെ മുഖം പിന്നീടു കാണാൻ അവനു കഴിഞ്ഞിട്ടില്ല. യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞു യിസഹാക്ക് അനേകവർഷം ജീവിച്ചിരുന്നു. യാക്കോബിനു നൽകിയ അനുഗ്രഹം അത് അവനു ലഭിക്കേണ്ടതുതന്നെ എന്നു യിസഹാക്ക് വിശ്വസിച്ചു.വീച 96.2

    യാക്കോബു തന്‍റെ വൈവാഹിക ബന്ധത്തിൽ സന്തുഷ്ടനായിരുന്നില്ല. ഭാര്യമാർ സഹോദരിമാരായിരുന്നു. അവൻ സ്നേഹിച്ച ലാബാന്‍റെ പുത്രി റാഹേലിനുവേണ്ടി ഏഴു വർഷം ലാബാനെ സേവിച്ചശേഷം ലാബാൻ യാക്കോബിനെ വഞ്ചിച്ച് ലേയയെ അവന്നു ഭാര്യയായി നല്കി. യാക്കോബ് ഈ വഞ്ചന ഗ്രഹിക്കുകയും ലേയ തന്‍റെ പങ്കു വഹിച്ചു എന്നറിയുകയും ചെയ്തപ്പോൾ അവനു ലേയയെ സ്നേഹിപ്പാൻ കഴിഞ്ഞില്ല. യാക്കോബിന്‍റെ ദീർഘനാളത്തെ സേവനത്തിനുവേണ്ടി റാഹേലിനുപകരം ലേയയെ നല്കിയെങ്കിലും അവളെ ഉപേക്ഷിക്കരുത് എന്ന് ലാബാൻ യാക്കോബിനോട് അഭ്യർത്ഥിച്ചു. അത് അവളോടുമാത്രമല്ല ആ കുടുംബത്തോട് മുഴുവനുമുള്ള അവഗണന ആയിരിക്കുമെന്ന് പറഞ്ഞു. അത് യാക്കോബിന് വലിയ ഒരു പരീക്ഷയായിരുന്നു. ലേയയെ ഉപേക്ഷിക്കാതെ റാഹേലിനെക്കൂടെ വിവാഹം കഴിക്കേണ്ടിവന്നു. റാഹേലിനെപ്പോലെ യാക്കോബ് ലേയയെ സ്നേഹിച്ചില്ല.വീച 96.3

    യാക്കോബുമായുള്ള ഏർപ്പാടിൽ ലാബാൻ സ്വാർത്ഥനായിരുന്നു. യാക്കോബിന്‍റെ വിശ്വസ്തതയോടെയുള്ള സേവനം മാത്രമേ ലാബാൻ നോക്കിയുള്ളൂ. യാക്കോബു നേരത്തെതന്നെ പോകുമായിരുന്നു. എന്നാൽ ഏശാവിനെ നേരിടാൻ അവനു ഭയമായിരുന്നു. അവൻ ലാബാന്‍റെ പുത്രിമാരുടെ പരാതികൾ കേട്ടു. ‘യാക്കോബ് ഞങ്ങളുടെ പിതാവിനുള്ളതൊക്കെയും എടുത്തുകളഞ്ഞു. ലാബാന്‍റെ മുഖം മുമ്പേപ്പോലെ അല്ല എന്നും യാക്കോബു കണ്ടു.”വീച 97.1

    യാക്കോബു ദുഃഖിതനായി. എങ്ങോട്ടു തിരിയണമെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. തന്‍റെ അനുഭവം ദൈവത്തോട് അറിയിച്ചു. ദൈവം കരുണയോടെ അവനെ നയിച്ചു. ദൈവം അവനോടു പറഞ്ഞു: “നിന്‍റെ പിതാക്കന്മാരുടെ ദേശത്തേക്കു മടങ്ങിപ്പോക ഞാൻ നിന്നോടുകൂടെ ഇരിക്കും.”വീച 97.2

    യാക്കോബു റാഹേലിനെയും ലേയയെയും വയലിലേക്കു വരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അവരോടു പറഞ്ഞു “നിങ്ങളുടെ പിതാവിന്‍റെ മുഖം എന്നോട് പണ്ടെപ്പോലെ അല്ല, എന്‍റെ പിതാവിന്‍റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു. എന്‍റെ സകലശക്തിയിലും ഞാൻ അവനെ സേവിച്ചു. നിങ്ങളുടെ പിതാവ് എന്നെ വഞ്ചിച്ച് എന്‍റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി. ഞാൻ കഷ്ടപ്പെടാൻ ദൈവം അനുവദിച്ചില്ല.” യാക്കോബിനു ദൈവം നൽകിയ ഒരു സ്വപ്നത്തെക്കുറിച്ചു അവരോടു പറഞ്ഞു. ലാബാന്‍റെ അടുത്തുനിന്നും സ്വന്തം ഭവനത്തിലേക്കു മടങ്ങിപ്പോകാൻ ദൈവം യാക്കോബിനോടു കല്പിച്ചിരുന്നു. റാഹേലിനും ലേയയ്ക്കും തങ്ങളുടെ പിതാവുമായുള്ള ഇടപാടിലെ അതൃപ്തി വ്യക്തമാക്കി. യാക്കോബു തന്‍റെ ഉദ്ദേശ്യത്തെ വ്യമാക്കിയപ്പോൾ റാഹേലും ലേയയും യാക്കോബിനോടു ചോദിച്ചു: “ഞങ്ങളുടെ പിതാവിന്‍റെ ഭവനത്തിൽ ഞങ്ങൾക്കിനി അവകാശമൊന്നുമില്ലേ? അവൻ ഞങ്ങളെ അന്യരായി കണക്കാക്കുമോ? ഞങ്ങളെ വിറ്റുകളഞ്ഞല്ലൊ ഞങ്ങളുടെ പണവും പിതാവിൽനിന്ന് എടുത്തു. ദൈവം ഞങ്ങളുടെ പിതാവിൽനിന്നെടുത്ത ധനവും ഞങ്ങളുടേതും ഞങ്ങളുടെ കുഞ്ഞുങ്ങളുടേതുമാണ്. ദൈവം നിന്നോട് കല്പിച്ചതു പോലെ ചെയ്ക.വീച 97.3

    Larger font
    Smaller font
    Copy
    Print
    Contents