Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 19 - ക്രിസ്ത്യാനികൾ ദൈവത്തെ പ്രതിനിധീകരിക്കണം

    തന്റെ തത്വങ്ങൾ പ്രകടമാക്കണമെന്നാണ് ദൈവത്തിന്റെ ഉദ്ദേശം, തങ്ങളുടെ ജീവിതത്തിലും സ്വഭാവത്തിലും ഈ തത്വങ്ങൾ പ്രകടമാകുമാർ അവൻ ലോകത്തിന്റെ ആചാര മര്യാദകളിലും സ്വഭാവങ്ങളിലും പരിചയങ്ങളിലും നിന്ന് വേർപെട്ടിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. അവരെ തന്റെ ഇഷ്ടം അറിയിക്കേണ്ടതിന്നു തന്നോടു അധികം അടുപ്പിപ്പാൻ അവൻ യത്നിക്കുന്നു.സആ 189.1

    യിസ്രായേൽ ജനത്തെ മിസ്രയീമിൽ നിന്നും പുറപ്പെടുവിച്ചപ്പോൾ അവരെക്കൊണ്ടു നിറവേറുവാൻ ദൈവം ആഗ്രഹിച്ച ഉദ്ദേശംതന്നെയാണ് ഇന്നും തന്റെ ജനങ്ങൾ മുഖേന താൻ ആഗ്രഹിക്കുന്നത്.സആ 189.2

    സഭയാൽ വെളിവാകുന്ന നന്മ, കരുണ, നീതി, ദൈവസ്നേഹം ആദിയാ യവ മൂലം ലോകത്തിനു അവന്റെ സ്വഭാവത്തിന്റെ ഒരു പ്രതിനിധാനം ലഭിക്കേണ്ടതാണ്, ദൈവത്തിന്റെ ന്യായപ്രമാണം അങ്ങനെ ജീവിതത്തിൽ ദൃഷ്ടാന്തീകരിക്കപ്പെടുമ്പോൾ ദൈവത്തെ ഭയപ്പെടുകയും സ്നേഹിക്കയും സേവിക്കയും ചെയ്യുന്നവർ മറ്റുള്ളവരെക്കാൾ ശഷരതയുള്ളവരെന്നു ലോകം തന്നെയും മനസിലാക്കും.സആ 189.3

    തന്റെ ജനത്തിൽ ഓരോരുത്തന്റെ മേലും കർത്താവു തന്റെ ദ്യഷ്ടി പതിപ്പിച്ചിട്ടുണ്ട്. ഓരോരുത്തനെയും കുറിച്ച് അവനു ഒരു പദ്ധതിയുണ്ട്. അവന്റെ വിശുദ്ധ കല്പനകൾ അനുസരിക്കുന്നവർ ഒരു പ്രത്യേക ജനമായിരിക്കണമെ ന്നാണ് അവന്റെ ഉദ്ദേശം. പുരാതനകാലത്തു യിസ്രായേല്യർക്കു മോശെസആ 189.4

    ദൈവാത്മനിയോഗം പ്രാപിച്ചു എഴുതീട്ടുള്ള വാക്കുകൾ ഇന്നത്തെ ദൈവജനങ്ങൾക്കും ബാധകമാണ്, അത് ഇപ്രകാരമായിരുന്നു: “നിന്റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധ ജനം ആകുന്നു. ഭൂതലത്തിലുള്ള സകല ജാതികളിലും വച്ച് നിന്നെ തനിക്കു സ്വന്ത ജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” ആവ. 7:6. (BT 9, 12)സആ 189.5