Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ക്രിസ്തുവിനെ ഏറ്റുപറകയോ തള്ളിപ്പറകയോ ചെയ്യുന്നത്

    സാമൂഹ്യമോ കുടുംബപരമോ പരിമിതമാക്കപ്പെട്ടതോ ആയി ഏതെല്ലാം തരത്തിലുള്ള ബന്ധ്യതയിലും ഇടപെടലുകളിലുമായിരുന്നാലും നമുക്കു കർത്താവിനെ ഏറ്റു പറവാനോ തള്ളിപ്പറവാനോ അനേകം മാർഗ്ഗങ്ങളുണ്ട്. മറ്റുള്ളവരെക്കുറിച്ചു ദോഷം പറയുന്നതിനാൽ, മഠയത്തരമായ സംസാരത്താൽ, പൊട്ടച്ചൊല്ലുകളാലും പരിഹാസങ്ങളാലും അലക്ഷ്യവും നിർദ്ദയവുമായ വാക്കുകൾ സംസാരിക്കുന്നതിനാൽ, മാറിപ്പറകയോ സത്യവിരുദ്ധമായി സംസാരിക്കയോ ചെയ്യുന്നതിനാൽ, ഇങ്ങനെ നമ്മുടെ വാക്കുകളാൽ നാം അവനെ തള്ളിപ്പറഞ്ഞക്കാം. വാക്കുകളിൽ ക്രിസ്തു നമ്മിൽ ഇല്ലെന്ന് സാക്ഷിച്ചേക്കാം. നമ്മുടെ സ്വഭാവത്തിൽ സുഖം അന്വേഷിക്കുന്നതിനാലും നാം വഹിച്ചില്ലെങ്കിൽ മറ്റാരെങ്കിലും വഹിക്കേണ്ട ജീവിതത്തിലെ കടമകളും ഭാരങ്ങളും ഉപേക്ഷിച്ചുകളയുന്നതിനാലും പാപകരമായ സുഖങ്ങൾ അന്വേ ഷിക്കുന്നതിനാലും ക്രിസ്തുവിനെ തള്ളിപ്പറഞ്ഞക്കാം. നാം നമ്മുടെ നിഗളത്താലും ലോകത്തോടനുരൂപമായ വസ്ത്രധാരണം, മര്യാദകെട്ട് നടത്തം ഇവകളാലും ക്രിസ്തുവിനെ തള്ളിപ്പറഞ്ഞക്കാം. നമ്മുടെ സ്വന്തം അഭിപ്രായങ്ങളെ ആദരിക്കുന്നതിനാലും സ്വയം നീതീകരിപ്പാനായി പരിശ്രമിക്കുന്നതി നാലും നാം അവനെ തള്ളിപ്പറഞ്ഞക്കാം. നാം നമ്മുടെ മനസ്സിനെ കാമദ്യോ തകമായ ചേഷ്ടകളിൽ വ്യാപരിക്കുവാൻ അനുവദിക്കുന്നതിനാലും നമുക്കു ലഭിച്ചിരിക്കുന്നു എന്നു നാം ഊഹിക്കുന്ന കഠിന ഭാഗങ്ങളെയും പരീക്ഷക ളെയും പറ്റി ചിന്തിച്ചു വ്യസനിക്കുന്നതിനാലും നാം അവനെ ത്യജിച്ചേക്കാം.സആ 194.1

    ക്രിസ്തുവിന്റെ ആത്മാവ് ഒരുവനിൽ വസിച്ചല്ലാതെ ലോകരുടെ മുൻപിൻ ക്രിസ്തുവിനെ യഥാർത്ഥമായി ഏറ്റുപറവാൻ ആർക്കും കഴികയില്ല. നമ്മുടെ പക്കലില്ലാത്തതു പകർന്നുകൊടുപ്പാൻ ആർക്കും കഴികയില്ലല്ലോ. നമ്മുടെ സംസാരവും വസ്ത്രധാരണവും നമ്മുടെ ഉള്ളിലുള്ള കൃപയുടെയും സത്യ ത്തിന്റെയും യഥാർത്ഥമായ ബാഹ്യപ്രകടനമായിരിക്കണം. ഹൃദയം ശുദ്ധീകരിക്കപ്പെട്ടതും കീഴ്വണക്കവും വിനയവുമുള്ളതാണെങ്കിൽ അതിന്റെ ഫലങ്ങൾ പുറത്തു കാണപ്പെടുകയും അവ ക്രിസ്തുവിനെക്കുറിച്ചുള്ള ഏറ്റവും ഫലകരമായ ഏറ്റുപറച്ചിൽ ആയിരിക്കയും ചെയ്യുന്നതാണ്. (31 331, 332)സആ 194.2

    *****