Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    കഠിന പരിശീലനത്തിന്റെ വിപത്തു

    ശിക്ഷണ പരിശീലനകാലത്തു വളരെ നല്ലവരായി തോന്നിയ അനേക ബാലകുടുംബങ്ങൾ ഉണ്ട്. അവരെ ബന്ധിച്ചിരുന്ന സ്ഥാപിത ചട്ടസംഹിത വിച്ഛേദിക്കപ്പെടുമ്പോൾ സ്വന്തമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ തീരു മാനിക്കാനോ കഴിവില്ലാത്തവരെപ്പോലെ തോന്നുന്നു.സആ 340.5

    ചിന്തയുടെ വളർച്ചയ്ക്കും , ആത്മാഭിമാനത്തിന്റെ അനുഭവവും, സ്വന്ത കഴിവിൽ പ്രവർത്തിക്കുവാനുള്ള ആത്മ വിശ്വാസവും വളരത്തക്കവണ്ണം അവരുടെ സ്വന്തം ശേഷിയും മനസ്സിന്റെ ഭാവവും അനുവദിക്കാവുന്ന പ്രകാരം ചിന്തിക്കുന്നതിനു ശരിയായി നിയന്തിക്കാതെ നല്കുന്ന യുവപരിശീലനം എപ്പോഴും മാനസികമായും സാന്മാർഗ്ഗികമായും ബലഹീനരായ ഒരു സമൂഹത്തെ ഉല്പാദിപ്പിക്കും. അവർ ലോകത്തിൽ പ്രവർത്തനത്തിനു ഇറങ്ങുമ്പോൾ മൃഗത്തെപ്പോലെ പരിശീലിപ്പിക്കപ്പെട്ടവരാണു, അല്ലാതെ വിദ്യാഭ്യാസമുള്ളവരല്ല എന്ന വസ്തുത തങ്ങളെത്തന്നെ വെളിപ്പെടുത്തും. അവരുടെ മനസ്സു നിയന്ത്രിക്കപ്പെടേണ്ടതിനുപകരം അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും പരുപരുത്ത ശിക്ഷണത്താൽ അധീനപ്പെടാൻ നിർബ്ബന്ധിതമായി.സആ 340.6

    സംരക്ഷണത്തിലിരിക്കുന്ന കുട്ടികളുടെ മനസ്സിലും അഭിലാഷങ്ങളിലും പൂർണ്ണനിയന്ത്രണമുണ്ടെന്നു വീമ്പു പറയുന്ന മാതാപിതാക്കന്മാരും അധ്യാപകരും, ഇപ്രകാരം ബലം പ്രയോഗിച്ചോ ഭയപ്പെടുത്തിയോ അധീനപ്പെടുത്തിയ കുട്ടികളുടെ ഭാവിയെ കണ്ടുപിടിച്ചിരുന്നെങ്കിൽ ആത്മപ്രശംസയിൽ നിന്നും വിരമിക്കുന്നതാണ്, അവർ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മിക്കവാറും തയ്യാറായിട്ടില്ലാത്തവരാണ്. കുട്ടികളുടെ മനസ്സിന്മേൽ പരിപൂർണ്ണ നിയന്ത്രണമുണ്ടെന്നു പറഞ്ഞു സംതൃപ്തിയടയുന്ന അദ്ധ്യാപകരുടെ ഭാവം തല്ക്കാലം തിമയമായാലും വലിയ വിജയികളായ അദ്ധ്യാപകരല്ല.സആ 341.1

    പലപ്പോഴും മിതഭാഷികളായി, തങ്ങളുടെ കുട്ടികളുടെയും വിദ്യാർത്ഥികളുടെയും ഹൃദയങ്ങളെ ആദായപ്പെടുത്താൻ കഴിയാത്തവിധം അധികാരത്തെ ഉദാസീനമായും സഹാനുഭൂതിയില്ലാതെയും പ്രയോഗിക്കുന്നു. കുട്ടികളെ ചുറ്റും കൂട്ടിവരുത്തി, അവരെ സ്നേഹിക്കുന്നുവെന്നു കാണിക്കുകയും എല്ലാ കാര്യങ്ങളിലും, കളികളിൽപോലും താല്പര്യം പ്രദർശിപ്പിച്ചു ചില പ്പോൾ അവരോടു ചേർന്നൊരു കുട്ടിയാകയും ചെയ്താൽ കുട്ടികളെ സന്തുഷ്ടരാക്കി, അവരുടെ സ്നേഹം സമ്പാദിക്കുന്നതിനും വിശ്വാസം ആർജ്ജിക്കുന്നതിനും സാധിക്കും. കുട്ടികൾ പെട്ടെന്നു അദ്ധ്യാപകന്റെയും മാതാപിതാക്കളുടെയും അധികാരത്തെ ബഹുമാനിക്കയും ചെയ്യും.സആ 341.2

    നേരെമറിച്ചു, കുട്ടികൾ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെ തീരുമാനത്തിൽനിന്നും സ്വത്രന്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ വിട്ടുകൂടാ. പരിചയ സമ്പന്നരായ ആളുകളുടെ വിധിയെ ആദരിക്കാനും, അദ്ധ്യാപകന്മാരാലും മാതാപിതാക്കന്മാരാലും നിയന്ത്രിക്കപ്പെടാനും അവരെ പഠിപ്പിക്കണം. മനസ്സു മാതാപിതാക്കന്മാരുടെയും അദ്ധ്യാപകരുടെയും മനസ്സുമായി സംയോജിക്കുന്നതിനും അവരുടെ ഉപദേശം ശ്രദ്ധിക്കുന്നതിലുള്ള ഔചിത്യത്തെ കാണത്തക്കവിധവും അഭ്യസിപ്പിക്കണം. അനന്തരം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നിയന്ത്രണകരങ്ങളിൽ നിന്നും വിമോചിതരായിപ്പോകുമ്പോൾ അവരുടെ സ്വഭാവം കാറ്റിനാൽ ഉല യുന്ന ഞാങ്ങണപോലെ ആയിരിക്കയില്ല. (31 132-135)സആ 341.3