Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    തെറ്റു പ്രചരിപ്പിക്കുന്നവനുള്ള പ്രബോധനം

    തങ്ങളുടെ സ്വന്ത വ്യക്തിപരമായ ഉത്തരവാദിത്വത്തോടുകൂടെ ഒരു ദൂതു പ്രചരിപ്പിച്ചു തുടങ്ങുകയും ആ കാര്യത്തിൽ ദൈവത്തിന്റെ ഉപദേശങ്ങളും നടത്തിപ്പുകളും ഉണ്ടെന്നു അവകാശപ്പെടുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നവർ ദൈവം വളരെ നാളുകൾകൊണ്ടു കെട്ടിപ്പൊക്കിയ വേലയെ പൊളിച്ചുകളയുവാൻ പ്രത്യേകം ശ്രമിക്കുന്നതുകൊണ്ടു അവർ ദൈവഹിതം അനുഷ്ഠിക്കുന്നില്ല. അങ്ങനെയുള്ളവർ ശേഷംവഞ്ചകന്റെ ഭാഗത്താണ്. എന്നു അറിഞ്ഞുകൊള്ളട്ടെ. അങ്ങനെയുള്ളവരെ വിശ്വസിക്കരുത്.സആ 145.3

    പ്രാപ്തിയുടെയും ധനത്തിന്റെയും കാര്യവിചാരകരാക്കീട്ടുള്ള നിങ്ങൾ കർത്താവു തരുന്ന വസ്തുക്കളെ വ്യാജം പ്രചരിപ്പിപ്പാൻ ഉപയോഗിക്കുന്നു. ദൈവികന്യായപ്രമാണത്തിന്റെ ശാശ്വതബന്ധം പ്രചരിപ്പിക്കുന്നവരെ ലോകം മുഴുവനും പകെക്കുന്നു. യഹോവയോടു വിശ്വസ്തതയുള്ള സഭ സാധാരണമായ യാതൊരു പോരാട്ടത്തിലും വ്യാപൃതയാകരുത്. “നമുക്കു പോരാട്ടമുള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടുമാത്രേ. എഫെ. 6:12.സആ 146.1

    ഈ പോരാട്ടത്തിന്റെ ഉദ്ദേശമെന്താണെന്നു ബോധമുള്ളവർ പോരാട്ടമുറകളെ തങ്ങളുടെ സഭയ്ക്കെതിരായി ഉപയോഗിക്കാതെ അവയുടെ മുഴുശക്തിയും ദൈവജനത്തോടു ചേർത്തു ദുഷ്ടതയുടെ സഖ്യതക്കെതിരായി പോരാടും. (2TT 356, 357)സആ 146.2

    *****