Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    വസ്ത്രധാരണ രീതിയുടെ പ്രേരണാശക്തി

    വസ്ത്ര പ്രേമം സദാചാരത്തെ അപകടത്തിലാക്കയും പ്രശാന്തത, വിനയം എന്നിവയാൽ സൽഗുണ സമ്പന്നയായ ക്രിസ്തീയ വനിതക്കു വിപരീതമായ ഒരു സ്ത്രീയാക്കിത്തീർക്കുകയും ചെയ്യുന്നു. കൺപകിട്ടുള്ളതും അമിതവുമായ വസ്ത്രധാരണം പലപ്പോഴും വസ്ത്രം ധരിക്കുന്നവന്റെ ഹൃദയത്തിൽ ദുർവികാരങ്ങളെ ഇളക്കി വിടുകയും പ്രക്ഷകന്റെ ഹൃദയത്തിൽ നീചവികാരങ്ങൾ തട്ടിയുണർത്തുകയും ചെയ്യുന്നു, സ്വഭാവ നശീകരണം സംഭവിക്കുന്നതിനു മുമ്പു പലപ്പോഴും വസ്ത്രധാരണത്തിലുള്ള അഹംഭാവത്തിന്റെയും വീൺപെരുമയുടെയും ആസക്തി ഉണ്ടായിരിക്കുന്നതായി ദൈവം കാണുന്നു. വിലയേറിയ വസ്ത്രം നന്മ ചെയ്യാനുള്ള ആഗ്രഹത്തെ സ്തംഭിപ്പിക്കുന്നതും അവൻ കാണുന്നു. (4-T 645)സആ 327.1

    ലളിതവും വിനീതവും നാട്യമല്ലാത്തതുമായ വസ്ത്രം എന്റെ യുവസഹോദരികൾക്കു ഞാൻ ശുപാർശ ചെയ്യും. നിങ്ങളുടെ ലളിത വേഷരീതികളിൽക്കൂടെ നല്കാവുന്നതുപോലെ മെച്ചമായി മറ്റൊരു തരത്തിലും നിങ്ങളുടെ പ്രകാശം മറ്റുള്ളവർക്കു നല്കാൻ സാദ്ധ്യമല്ല. നിത്യജീവിതവുമായി തുലനം നടത്തി ഈ ജീവിതത്തിലെ കാര്യങ്ങൾ ശരിയായ വിലമതിപ്പ നല്കുന്നുവെന്നു ഏവർക്കും കാണിച്ചുകൊടുക്കുക. (3T376)സആ 327.2

    അവിശ്വാസികളുടെമേൽ പ്രേരണാശക്തി ഉണ്ടാകുന്നതിനുവേണ്ടി പലരും ലോകത്തിനനുരൂപമായി വസ്ത്രം ധരിക്കുന്നു. എന്നാലോ ഇവിടെ അവർ സങ്കടകരമായ തെറ്റു ചെയ്യുന്നു. അവർ യഥാർത്ഥവും രക്ഷണ്യവുമായ പ്രേരണാശക്തി ആഗ്രഹിക്കുന്നെങ്കിൽ അവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ. അവരുടെ നീതിപ്രവൃത്തികളാൽ വിശ്വാസം കാണിച്ചുകൊടുക്കട്ടെ. കിസ്ത്യാനിയുടെയും ലൗകികന്റെയും വ്യത്യാസം തെളിവായി കാണിക്കട്ടെ. സംസാരവും വസ്ത്രധാരണവും പ്രവർത്തനവും ദൈവത്തിനുവേണ്ടി സംസാരിക്കുന്നവയായിരിക്കണം. അപ്പോൾ വിശുദ്ധ പ്രേരണ അവർക്കു ചുറ്റും വീശുകയും, അവർ യേശുവിനോടുകൂടി വസിക്കുന്നവരാണെന്നു അവിശ്വാസികൾ പോലും മനസ്സിലാക്കുകയും ചെയ്യും. സത്യത്തിന്നനുകൂലമായി തങ്ങളുടെ പ്രേരണാശക്തി സംസാരിക്കണമെന്നു ആരെങ്കിലും ആഗ്രഹിച്ചാൽ അവൻ തന്റെ വിശ്വാസത്തിൽ ജീവിക്കയും വിനയത്തിന്റെ മാതൃക അനുകരിക്കയും ചെയ്യട്ടെ. (4T633 )സആ 327.3

    എന്റെ സഹോദരികളേ, തിന്മയുടെ പ്രത്യക്ഷതതന്നെ ഒഴിവാക്കുവിൻ. ദുഷ്ടതയാൽ നീറി പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ വേഗതയുടെ തലമുറയിൽ കരുതലുള്ളവരായി നില്ക്കുന്നില്ലെങ്കിൽ, നിങ്ങളുടെ നില ഭദ്രമല്ല. സൽഗുണവും ശാലീനതയും വളരെ വിരളമാണ്. ക്രിസ്താനുഗാമികളെന്ന നിലയിൽ ഉന്നതവിശ്വാസം കൈവരുത്താനും ശാലീനതയുടെ അമൂല്യ രത്നം കൈവളർത്താനും ഞാൻ അഭ്യർത്ഥിക്കുന്നു. അതു സൽഗുണത്തെ കാത്തുകൊള്ളും.സആ 327.4

    നിർമ്മല വസ്ത്രധാരണം വിനയത്തോടുകൂടിയ പെരുമാറ്റവുമായി യോജിക്കുമ്പോൾ ഒരു യുവതിയെ ആയിരം ആപത്തിൽനിന്നും കാത്തുകൊള്ളാനുള്ള വിശുദ്ധ കരുതലിന്റെ അന്തരീക്ഷത്തിൽ കാവൽ ചെയ്യുവാൻ പര്യാപ്തമാകും. (CG 421)സആ 328.1

    ജ്ഞാനിയായ ഒരു സ്ത്രീയുടെ ശുദ്ധവസ്ത്രധാരണം അവൾക്കു ഏറെയും സൗകര്യപ്രദമായിരിക്കും.സആ 328.2

    സൽപ്രവൃത്തികളാൽ ദൈവഭക്തിയെ വെളിവാക്കുന്ന രൂപഗുണമുള്ള സ്ത്രീയെപ്പോലെ ക്രിസ്ത്യാനികൾ വസ്ത്രധാരണം ചെയ്യേണ്ട രീതിയിൽ ലളിതമായും അനാർഭാടമായും നിങ്ങളെ അണിയിക്കുക.സആ 328.3

    അനേകരും, ഭോഷത്വമായ വേഷ സമ്പദായങ്ങളോടൊത്തു അതിവേഗം നീങ്ങുവാൻ വിനീതത്വത്തിന്നായുള്ള സ്വാഭാവിക അഭിരുചി നഷ്ടപ്പെടുത്തി കൃത്രിമങ്ങളാൽ വശീകൃതരാകുന്നു. സമയം, പണം, ബുദ്ധിശക്തി, ആത്മാവിന്റെ യഥാർത്ഥ ഉൽക്കർഷം എന്നീ കാര്യങ്ങൾ ബലികഴിച്ചു മുഴുവൻ സമയവും പരിഷ്കൃത ജീവിതത്തിനായി ചെലവഴിക്കുന്നു.സആ 328.4

    പ്രിയ യുവതീ, ഫാഷൻ അനുസരിച്ചു വസ്ത്രധാരണം ചെയ്യാനും മാല, പൊന്നു, കൃത്രിമ ആഢംബര വസ്തുക്കൾ എന്നിവ അണിയുവാനുമുള്ള നിന്റെ പ്രകൃതി, നിന്റെ മതത്തെയോ നീ സ്വീകരിച്ചിരിക്കുന്ന സത്യത്തെയോ മറ്റുള്ളവർക്കു ശുപാർശ ചെയ്യുന്നില്ല. വിവേചനാശക്തിയുള്ള മനുഷ്യർ ബാഹ്യാവയവങ്ങളെ അലങ്കരിക്കുന്ന ഈ ഉദ്യമങ്ങളെ അഹങ്കാര ഹൃദയത്തിന്റെയും ബലഹീനമനസ്സിന്റെയും തെളിവായി വീക്ഷിക്കും,”സആ 328.5

    ഓരോ കുട്ടിയും യുവാവും ലഭിക്കുവാൻ നിഷ്ക്കളങ്കമായി അന്വേഷിക്കാവുന്ന വസ്ത്രമുണ്ടു. അതു വിശുദ്ധന്മാരുടെ നീതിയാണ്. ലൗകിക സാമൂഹ്യ രീതിക്കൊത്തവണ്ണം വസ്ത്രങ്ങൾക്കു പരിഷ്ക്കാരം വരുത്തി ജീവിക്കുമ്പോൾ ഇതു ലഭിക്കാൻ മനസ്സുള്ളവരും സ്ഥിരോത്സാഹമുള്ളവരും ആയിരുന്നാൽ അവർ വേഗം ക്രിസ്തുവിന്റെ നീതിയാൽ ആവരണം ചെയ്യപ്പെടുകയും അവരുടെ നാമം ജീവന്റെ പുസ്തകത്തിൽ നിന്നും മായ്ക്കപ്പെടാതിരി ക്കയും ചെയ്യും. മാതാക്കളും കുട്ടികളും യുവാക്കളും പ്രാർത്ഥിക്കണം. “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമെ” (സങ്കീ. 51:10). ഈ ഹൃദയ നൈർമ്മസആ 328.6

    ല്യവും ആത്മിക മനോഹാരിതയും ഇപ്പോഴും എന്നേക്കും സ്വർണ്ണത്തേക്കാൾ വിലയേറിയതാണ്. ഹൃദയശുദ്ധിയുള്ളവർ മാത്രം ദൈവത്തെ കാണും . (CG 417 418)സആ 328.7

    *****

    Larger font
    Smaller font
    Copy
    Print
    Contents