Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവം നിങ്ങളുടെ ചിന്താവിഷയമായിരിക്കത്തക്കവിധത്തിൽ വസ്ത്രം ധരിക്കുക.

    വെടിപ്പായും ശുചിയായും ക്രമമായും വസ്ത്രം ധരിക്കാൻ എല്ലാവരെയും ഉപദേശിക്കണം. എന്നാൽ വിശുദ്ധ മന്ദിരത്തിലേക്കു അശേഷം അനുയോജ്യമല്ലാത്ത ബാഹ്യാഡംബരങ്ങൾ അരുത്. കാരണം അതു വണക്കമില്ലായ്മയെ പാത്സാഹിപ്പിക്കുന്നതാണ്. ഓരോ വിധത്തിലുമുള്ള വസ്ത്രങ്ങളിലേക്ക് ആരാധകരുടെ ശ്രദ്ധയെ ആകർഷിച്ചു അവരുടെ ഹൃദയങ്ങളിൽ ആ സമയത്തുണ്ടായിരിക്കേണ്ടതല്ലാത്ത ചിന്തകൾ ഉണ്ടാക്കുന്നു. ദൈവം ആണ് ആ സമയത്തുണ്ടായിരിക്കേണ്ട ചിന്താവിഷയവും ആരാധനാവവും . അതു കൊണ്ടു ഭയഭക്തിദ്യോതകവും വിശുദ്ധവുമായ ആ ശുശ്രൂഷയിൽനിന്നു ആരാധകരുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന ഏതു കാര്യവും അവനു വെറുപ്പുണ്ടാക്കുന്നതാകുന്നു.സആ 160.3

    വസ്ത്രസംബന്ധമായ എല്ലാ കാര്യങ്ങളും വേദപുസ്തകത്തിലെ ചട്ടപ്രകാരം കണിശമായി സൂക്ഷിക്കണം. ലോകാചാരം അഥവാ ഫാഷനാണ് ബാഹ്യലോകത്തെ ഇന്നു അടക്കി ഭരിച്ചുവരുന്ന ദേവത. അവൾ മിക്കപ്പോഴും സഭയ്ക്കകത്തും നുഴഞ്ഞുകയറുന്നുണ്ട്. സഭ അതിന്റെ നില ഉറപ്പിക്കേണ്ടതു ദൈവവചനത്തിലാണ്. മാതാപിതാക്കന്മാരും ഇക്കാര്യത്തിൽ വളരെ ബുദ്ധിയോടെ ചിന്തിക്കണം. അവരുടെ കുട്ടി ലോകമോടി ആഗ്രഹിക്കുന്നതായി കാണപ്പെടുമ്പോൾ അവർ ആബ്രഹാമിനെപ്പോലെ അവരുടെ കുടുംബത്ത അനുകരിപ്പാൻ അവരെ പഠിപ്പിക്കണം. അവരെ ലോകത്തോടു ബന്ധിപ്പിക്കുന്നതിനുപകരം ദൈവത്തോടു ചേർക്കണം. അവരിൽ ആരും ആർഭാടമായ വസ്ത്രധാരണംകൊണ്ട് ദൈവാലയത്തെ അപമാനിക്കരുത്, ദൈവവും അവന്റെ ദൂതന്മാരും അവിടെയുണ്ട്. യിസ്രായേലിന്റെ പരിശുദ്ധൻ തന്റെ അപ്പൊസ്തലൻ മുഖാന്തിരം ഇപ്രകാരം പറഞ്ഞിരിക്കുന്നു: “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയ ഭൂഷണമായ ഹ്യദയത്തിന്റെ ഗൂഢമനുഷ്യൻ തന്നെ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതു ആകുന്നു.” (1 പത്രൊ. 3:3,4). (5T 499, 500)സആ 160.4

    *****