Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 13 -സഭാ സംഘടന

    ആരെങ്കിലും ക്രിസ്തുവിന്റെ നിയോഗം നിവർത്തിക്കണം. ആരെങ്കിലും അവൻ ഈ ഭൂമിയിൽ ചെയ്യാൻ സമാരംഭിച്ച വേല തുടർന്നു ചെയ്യണം. ഈ പ്രത്യേകാവകാശം സഭയ്ക്കാണു നല്കിയിരിക്കുന്നത്. ഈ കാരണത്താലാണ് സഭ സംഘടിതമായിരിക്കുന്നത്. (6T 295)സആ 147.1

    ശുശൂഷകർ ക്രമതല്പരരും തങ്ങളെത്തന്നെ അച്ചടക്കത്തിൽ സൂക്ഷിക്കു ന്നവരും ആയിരിക്കണം. എങ്കിൽ മാത്രമേ അവർക്കു സഭയെ വിജയകരമായി അച്ചടക്കത്തിൽ സൂക്ഷിപ്പാനും നല്ല പരിശീലനം സിദ്ധിച്ച പടയാളികളടങ്ങിയ ഒരു സൈന്യത്തെപ്പോലെ യോജിപ്പോടുകൂടി അതിന്റെ പ്രവൃത്തി ചെയ്വാനും കഴികയുള്ളു. ഒരു യുദ്ധക്കളത്തിൽ വിജയകരമായി പ്രവർത്തിക്കുന്നതിനു അച്ചടക്കവും ക്രമവും ആവശ്യമാണെങ്കിൽ നാം ഏർപ്പെട്ടിരിക്കുന്ന പോരാട്ടത്തിൽ അവ വളരെ അധികം ആവശ്യമുണ്ട്. കാരണം അതിൽ നാം കൈവരുത്തേണ്ട ഫലം, ഭൗമിക യുദ്ധത്തിൽ രണ്ടു കക്ഷികളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഉണ്ടാകുന്നതിനെക്കാൾ അധികം വിലയേറിയതും സ്വഭാവത്തിൽ അധികം ഉന്നതവുമാകുന്നു. നാം ഏർപ്പെട്ടിരിക്കുന്ന പോരാട്ടത്തിൽ ശാശ്വതതാല്പര്യം അർഹിക്കുന്ന സംഗതികൾ അപകടത്തിലായിരിക്കുന്നു. ദൂതന്മാർ യോജിപ്പോടുകൂടി വേലചെയ്യുന്നു. അവരുടെ എല്ലാ നീക്കങ്ങളെയും പരിപൂർണ്ണമായ ക്രമം വിശേഷിപ്പിക്കുന്നു. ഈ ദൂതസൈന്യങ്ങളുടെ ക്രമവും യോജിപ്പും നാം എത്ര കണ്ടു അടുത്തു അനുകരിക്കുമോ അത് ത്തോളം നമുക്കുവേണ്ടിയുള്ള അവരുടെ പ്രയത്നങ്ങളും വിജയിക്കുന്നതാണ്. ഉയരത്തിൽ നിന്നും അഭിഷേകം പ്രാപിച്ചവർ അവരുടെ എല്ലാ പ്രയത്നങ്ങളിലും ക്രമവും അച്ചടക്കവും പ്രവർത്തകനെക്യവും പാലിക്കയും അങ്ങനെ ദൈവദൂതന്മാർക്കു അവരോടു സഹകരിപ്പാൻ സാധിക്കുകയും ചെയ്യും. എന്നാൽ ആ സ്വർഗ്ഗീയ സന്ദേശവാഹകർ ഒരിക്കലും ഒരിക്കൽപോലും, ക്രമക്കേടോ അസംഘടിതാവസ്ഥയോ, ഭിന്നിപ്പോ വകവച്ചു തരികയില്ല. ഈ എല്ലാ ദോഷവും നമ്മുടെ ശക്തിയെ കുറയ്ക്കുന്നതിനും ധൈര്യം നശിപ്പിക്കുന്നതിനും വിജയകരമായ പ്രവർത്തനം തടയുവാനും ഉള്ള സാത്താന്റെ പ്രവർത്തനങ്ങളാകുന്നു.സആ 147.2

    ക്രമീകൃതവും യോജിപ്പുള്ളതുമായ പ്രവൃത്തിയിൽ മാത്രമേ വിജയമുണ്ടായിരിക്കയുള്ളു എന്നു സാത്താനു നല്ലവണ്ണം അറിയാം. സ്വർഗ്ഗസംബന്ധ മായ സകലതും പരിപൂർണ്ണ ക്രമത്തിലുള്ളതാണെന്നും ദൂത സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും പരിപൂർണ്ണ അനുസരണവും അച്ചടക്കവുമുള്ളതാണെന്നും അവനു നല്ലവണ്ണം അറിയാം, ക്രിസ്താനുഗാമികളെന്നഭിമാനിക്കുന്നവരെ തന്നാൽ കഴിവുള്ളിടത്തോളം സ്വർഗ്ഗരത്തിലെ ഏർപ്പാടിൽ നിന്നു അകറ്റിക്കളയണമെന്നതാണ് സാത്താന്റെ നിർബ്ബന്ധമായ ഉദ്ദേശം. അതു കൊണ്ട് അവൻ ദൈവത്തിന്റെ ജനമെന്നഭിമാനിക്കുന്നവരെത്തന്നെയും വഞ്ചിക്കുകയും അവരെ വ്യവസ്ഥയും ക്രമവും ആത്മീകത്വത്തിനു എതിരാണെന്നു വിശ്വസിപ്പിക്കുകയും ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ പ്രവർത്തിക്കുന്നതാണ് ഭൂദതരമായിട്ടുള്ളതെന്നു ബോധിപ്പിച്ചിട്ട് അച്ചടക്കവും യോജിപ്പും കൈവരുത്തുവാൻ പ്രയത്നിക്കുന്ന ക്രിസ്തീയ സമുദായങ്ങളിൽ നിന്നു പ്രത്യേകം വേർപെട്ടു നില്ക്കാൻ പ്രോത്സാഹിപ്പിക്കയും ചെയ്യും. ക്രമം ഏർപ്പെടുത്തുവാൻ ചെയ്യുന്ന ശ്രമങ്ങളെല്ലാം ആപൽകരമാണെന്നും ശരിയായ സ്വാതന്ത്യത്തിന്റെ നിയന്ത്രണശ്രമവും ശാസനയാണെന്നു ചിന്തിക്കുകയും ചെയ്യുന്നു. വഞ്ചിക്കപ്പെട്ട ഈ ആത്മാക്കൾ തങ്ങൾക്കു സ്വന്തമായി ചിന്തിക്കുവാനും പ്രവർത്തിപ്പാനുമുള്ള ശക്തി ലഭിച്ചിരിക്കുന്നതു ഒരു സൽഗുണമായി പരിഗണിക്കുന്നു. അവർ ഒരു മനുഷ്യന്റെ വാക്കും സ്വീകരിക്കയില്ല. അവർ ഒരു മനുഷ്യനും അധീനമല്ല. തങ്ങളുടെ സഹോദരന്മാരിൽ നിന്നു വ്യതിചലിച്ചു സ്വന്തമായി ഒരു ഗതി തെരഞ്ഞടുത്തു പ്രവർത്തിക്കുന്നതും അതിലേക്കു മനുഷ്യനെ നയിക്കുന്നതും ദൈവത്തിന്റെ ഉദ്ദേശമാണെന്നു എനിക്കു കാണിച്ചു തന്നു. (1T 649 650)സആ 147.3

    ദൈവം തന്റെ സഭയെ ഈ ലോകത്തിൽ വെളിച്ചത്തിന്റെ ഒരു ചാലാക്കി വെച്ചിരിക്കുന്നു. അതു മുഖേന അവൻ തന്റെ ഉദ്ദേശവും ഇഷ്ടവും മനുഷ്യരെ അറിയിക്കുന്നു. അവന്റെ ദാസന്മാരിൽ ഒരാൾക്കു മുഴു സഭയുടെയും അറിവിനും അനുഭവത്തിനും അനുയോജ്യമല്ലാത്ത അറിവും അനുഭവവും നല്കുന്നില്ല. അതു പോലെതന്നെ, തന്റെ ശരീരമാകുന്ന സഭ മുഴുവനും അന്ധകാരത്തിൽ ആണ്ടിരിക്കുമ്പോൾ അതിനുവേണ്ടി തന്റെ ഹിതം ഒറ്റ ഒരാൾക്കു താൻ അറിയിക്കുകയില്ല. അവന്റെ കാരുണ്യത്തിൽ തന്റെ ദാസന്മാർക്കു തങ്ങളിൽ തന്നെ കുറച്ചും തന്റെ വേലയുടെ പുരോഗമനത്തിനായി അവൻ നടത്തുന്ന മറ്റുള്ളവരിൽ കൂടുതലും വിശ്വാസം ഉണ്ടാകുവാൻ വേണ്ടി അവൻ തന്റെ ദാസന്മാരെ സഭയോടു അത്യന്തം അടുപ്പിച്ചിരിക്കുന്നു. (AA 163),സആ 148.1

    പ്രവാചകന്മാർ രൂപീകരിച്ച സഭകൾ യെരുശലേമിൽ രൂപീകരിക്കപ്പെട്ട സഭ സത്യ ദൂതുവാഹകർ കടന്നു ചെന്നു സുവിശേഷത്തിനായി വിശ്വാസികളെ എഴുന്നേല്പിക്കുന്നിടസആ 148.2

    ത്തെല്ലാം രൂപീകരിക്കേണ്ടിയിരുന്ന സഭകളുടെ ഒരു മാതൃകയായിരിക്കേണ്ടി യിരുന്നു. സഭയുടെ പൊതുമേധാവിത്വം ഭരമേൽപിക്കപ്പെട്ടിരിക്കുന്നവർ ദൈവത്തിന്റെ അവകാശത്തിന്മേൽ അധികാരം നടത്തുന്നവരായിട്ടല്ല. പ്രത്യുത ബുദ്ധിയുള്ള ഇടയന്മാരെപ്പോലെ ആടുകളെ മേയ്ക്കുന്നവരായി ആടുകൾക്ക് മാതൃകയായിരിക്കണം. ശുശ്രൂഷകന്മാർ നല്ല സാക്ഷ്യം പ്രാപിച്ചവരും പരിശുദ്ധാത്മാവും ജ്ഞാനവും നിറഞ്ഞവരും ആയിരിക്കണം. ഈ മനുഷ്യർ ന്യായത്തിന്റെ ഭാഗത്തുനിന്നു ഐക്യപ്പെട്ടുകൊണ്ടു അതിനെ സ്ഥിരതയോടും തീരുമാനത്തോടും നടത്താം. അങ്ങനെ അവർക്കു മുഴു ആട്ടിൻ കൂട്ടത്തിന്റെ മേലും ഐക്യപ്പെടുത്തുന്ന ഒരു സ്വാധീനശക്തി ഉണ്ടായിരിക്കും. (AA91)സആ 148.3

    പുതിയ വിശ്വാസികളുടെ വളർച്ചയിൽ ഒരു സുപ്രധാന ഘടകമെന്ന നിലയിൽ അപ്പൊസ്തലന്മാർ എല്ലായിടത്തും സുവിശേഷ ക്രമത്തിന്റെ ഭദ്രത കൊണ്ടു വലയം ചെയ്യുവാൻ വളരെ സൂക്ഷമതയുള്ളവരായിരുന്നു. ഓരോ സഭയിലും ഉദ്യോഗസ്ഥന്മാർ നിയമിക്കപ്പെട്ടു. വിശ്വാസികളുടെ ആത്മീക ക്ഷേമത്തിനു ആവശ്യമായ എല്ലാ കാര്യാദികളുടെയും നടത്തിപ്പിനുവേണ്ട കമവും വ്യവസ്ഥയും ഏർപ്പെടുത്തപ്പെട്ടു.സആ 149.1

    ഇതു എല്ലാ വിശ്വാസികളെയും ക്രിസ്തുവിൽ ഏക ശരീരത്തിൽ ബന്ധി ക്കണമെന്നുള്ള സുവിശേഷപദ്ധതിപ്രകാരമായിരുന്നു, പൗലൊസ് തന്റെ ശുശ്രൂഷാകാലം മുഴുവനും ഈ പദ്ധതി അനുസരിച്ചാണ് പ്രവർത്തിച്ചത്. ഏതൊരു സ്ഥാനത്തു തന്റെ അദ്ധ്വാനത്താൽ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചവർ ഉണ്ടായോ അവിടെ ഒക്കെ തക്ക സമയത്തു അവൻ അവര ഒരു സഭയായി രൂപീകരിച്ചിട്ടുണ്ട്. വിശ്വാസികളുടെ സംഖ്യ തുലോം കുറഞ്ഞി രിക്കുമ്പോഴും അവൻ അങ്ങനെ ചെയ്തിരുന്നു. ഇങ്ങനെ ക്രിസ്ത്യാനികളെ ” രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്ന വാഗ്ദത്തം ആസ്പദമാക്കി അന്യോന്യം സഹായിപ്പാൻ അവരെ പഠിപ്പിച്ചിരുന്നു. (AA185, 186 )സആ 149.2