Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 32 - മാതാവും ശിശുവും

    ക്ലേശകരമായ ഭവനജോലിയിൽ മാത്രം മുഴുകിയിരിക്കാതെ ഭാര്യയും മാതാവുമായവൾ വായിക്കാനും അറിവു ലഭിക്കാനും ഭർത്താവിന്റെ സഹകാരിണിയാകാനും കുഞ്ഞുങ്ങളുടെ മാനസിക വളർച്ചയുമായി ബന്ധം പുലർത്തുവാനും സമയം എടുക്കട്ടെ.സആ 268.1

    അവൾ ലാഘവത്തോടും ഉന്മേഷത്തോടും ഇരിക്കട്ടെ. തീരാത്ത തുന്നൽപ്പണിയിൽ മുഴുവൻ സമയവും ചെലവഴിക്കുന്നതിനുപകരം ദിനകൃത്യങ്ങൾക്കുശേഷം സായാഹ്നത്തെ ഉല്ലാസപ്രദമായ കുടുംബ പുനസമാഗമ വേളയായി മാറ്റുക. ക്ലബ്ബുകളും നൃത്തശാലകളും തെരഞ്ഞെടുക്കുന്നതിനു മുമ്പു പല പുരുഷന്മാരും ഇപ്രകാരം തന്റെ കുടുംബാംഗങ്ങളുടെ സഹവാസം തെരഞ്ഞെടുക്കും. അനേക ബാലന്മാരും തെരുവീഥികളിൽനിന്നും വിക്രയ ശാലകളിൽ നിന്നും ഒഴിവാകും. പല പെൺകുട്ടികളും ചപലവും വഴിതെറ്റിക്കുന്നതുമായ കൂട്ടുകെട്ടുകളിൽനിന്നും രക്ഷ പ്രാപിക്കും. ദൈവം ഉദ്ദേശിച്ചിരിക്കുന്ന പ്രകാരം ഭവനത്തിന്റെ പ്രേരണാശക്തി മാതാപിതാക്കന്മാർക്കും കുഞ്ഞുങ്ങൾക്കും ആജീവനാന്ത അനുഗ്രഹമായിരിക്കും,സആ 268.2

    “ഭാര്യക്കു സ്വന്ത ഇഷ്ടം ഉണ്ടായിരിക്കാൻ പാടില്ലേ” എന്ന ചോദ്യം പലപ്പോഴും ചോദിക്കാറുണ്ട്. ഭർത്താവാണ് കുടുംബത്തലവൻ എന്നു ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു. “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ.” ഈ ശാസനം ഇവിടത്തന്നെ അവസാനിച്ചെങ്കിൽ, നാം പറഞ്ഞേക്കും ഭാര്യയുടെ സ്ഥാനം അത്ര അസൂയാർഹമല്ലെന്ന്. എന്നാൽ, “ഉചിതമാംവണം” എന്ന അതേ ശാസനത്തിന്റെ ഉപസംഹാരം നാം വായിക്കും.സആ 268.3

    ദൈവാത്മാവു നമുക്കില്ലെങ്കിൽ ഭവനത്തിൽ ഒരിക്കലും ചേർച്ച ഉണ്ടാകാൻ സാദ്ധ്യമല്ല. ക്രിസ്തുവിന്റെ ആത്മാവുണ്ടെങ്കിൽ ഭാര്യ തന്റെ വാക്കുകളിൽ ശ്രദ്ധാലുവും അവളുടെ മനോഭാവത്തെ നിയന്ത്രിച്ചു വിനയമുള്ളവളുമായിരിക്കും. താൻ ഭർത്താവിന്റെ അടിമയല്ല, സഹചാരിണിയാണെന്നു ചിന്തിക്കും. ഭർത്താവു ദൈവദാസനാണെങ്കിൽ ഭാര്യയുടെ മേൽ അധികാരശക്തി അടിച്ചേല്പിക്കയില്ല. അവൻ തന്നിഷ്ടക്കാരനോ മർദ്ദകനോ ആയിരിക്കയില്ല. കർത്താവിന്റെ ആത്മാവ് അധിവസിക്കുന്ന ഭവനം സ്വർഗ്ഗീയ മാതൃകയാൽ ക്രമാതീതമായ ആകുല ചിന്തയോടെ കുടുംബസ്നേഹം പരിരക്ഷിക്കാൻ സാദ്ധ്യമല്ല. ഒരാൾ തെറ്റു ചെയ്യുന്നുവെങ്കിൽ, മറ്റെയാൾ നിരാശയോടെ പിൻവാങ്ങാതെ ക്രിസ്തുസമാനമായ ദീർഘക്ഷമ കാണിക്കും. (AH 110-118)സആ 268.4

    Larger font
    Smaller font
    Copy
    Print
    Contents