Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 57 - ഭരണാധിപന്മാരോടും നിയമങ്ങളോടും നമുക്കുള്ള ബന്ധം

    വിശ്വാസിക്കു രാജ്യഭരണാധികാരികളോടുണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ചു അപ്പൊസ്തലൻ വളരെ വ്യക്തമായ രൂപരേഖ നല്കിയിരിക്കുന്നു, “സകല മാനുഷാ നിയമത്തിനും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. ശഷാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയയ്ക്കപ്പെട്ടവർ എന്നു വെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു. സ്വതന്ത്രരായും സ്വാതന്ത്യം ദുഷ്ടതക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സനേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.” 1 പതാ . 2:13-17, (AA522)സആ 427.1

    ജനങ്ങളെ ഭരിക്കുന്നതിനു നിയമങ്ങളും ഭരണാധികാരികളും ഉണ്ട്. ഈ നിയമങ്ങളില്ലായിരുന്നെങ്കിൽ ലോകത്തിന്റെ അവസ്ഥ ഇന്നത്തേതിനെക്കാൾ മോശമാകുമായിരുന്നു. ഈ നിയമങ്ങളിൽ ചിലതു നല്ലതും ചീത്തയുമാണ്. ചീത്ത നിയമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കും. നമ്മെ വിഷമ സന്ധികളിലേക്കു കൊണ്ടുവരും. എന്നാൽ ദൈവജനങ്ങൾ തിരുവചനതത്വപ്രകാരം ഉറച്ചു ജീവിക്കുന്നതിനു ദൈവം സഹായിക്കും. (IT 201)സആ 427.2

    ദൈവം സീനായിൽ വെച്ചു സ്പഷ്ടമായി അരുളിച്ചെയ്തതും പിന്നീടു സ്വന്ത വിരലുകളാൽ കല്പലകയിൽ എഴുതിക്കൊടുത്തതുമായ ഉന്നത നിയമങ്ങൾക്കെതിരല്ലാതിരിക്കുന്നിടത്തോളം കാലം നാം സകലവിധത്തിലും രാജ്യനിയമങ്ങൾ അനുസരിക്കണമെന്നു ഞാൻ കാണുകയുണ്ടായി. “ഞാൻ എന്റെ ന്യായപ്രമാണത്തെ അവരുടെ ഉള്ളിലാക്കി അവയെ അവരുടെ ഹൃദയ ത്തിലെഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. * ന്യായപ്രമാണം ഹൃദയത്തിലെഴുതപ്പെട്ടവൻ മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കുകയും പെട്ടെന്ന് ദൈവകല്പനയിൽനിന്നു ഒട്ടും വ്യതിചലിക്കുന്നതിനെക്കാൾ എല്ലാ മനുഷ്യരെയും അനുസരിക്കാതിരിക്കുകയും ചെയ്യും. സത്യത്തിന്റെ നിയോഗത്താൽ ശിക്ഷിതരായി തിരുവചനപ്രകാരം ജീവിക്കുവാൻ നല്ല മനസ്സാക്ഷിയിൽ നിയന്ത്രിതരായി ദൈവജനങ്ങൾ തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്ന ദൈവകല്പനയെ മാത്രം അംഗീകരണത്തിനും സമ്മതത്തിനും അനുസരണത്തിനും പ്രമാണ മായി എടുക്കും, ദിവ്യപ്രമാണത്തിന്റെ അധികാരവും ജ്ഞാനവും ശ്രേഷ്ഠമാണ്. (IT 361)സആ 427.3

    യേശുവിന്റെ കാലത്തെ ഭരണകൂടം ദുഷിച്ചതും മർദ്ദകവും ആയിരുന്നു. അപവാദമുറവിളികൾ എവിടെയും കേൾക്കാമായിരുന്നു, കയ്യേറ്റം, അസഹിഷ്ണത, കൊടുംക്രൂരത എന്നിവ നടമാടിയിട്ടും രക്ഷകൻ ഒരു ഭരണ നവീകര ണത്തിനും ശ്രമിച്ചില്ല. രാഷ്ട്രീയ ശത്രുക്കളയോ അപവിനിയോഗങ്ങളെയോ താൻ കുറ്റം വിധിച്ചില്ല. അധികാരത്തോടോ ഭരണാധിപന്മാരോടോ മത്സരിച്ചില്ല. നമ്മുടെ മാതൃകാ പുരുഷൻ ഭൗതിക ഭരണത്തിൽനിന്നും മാറിനിന്നു (DA509)സആ 428.1

    ക്രിസ്തുവിനോടു കൂടക്കൂടെ രാഷ്ട്രീയവും നിയമപരവുമായ ചോദ്യങ്ങൾക്കു തീർപ്പു കല്പിക്കാൻ ആവശ്യപ്പെട്ടു. ഭൗതികമായ സംഗതികളിലിടപെടാൻ അവൻ കൂട്ടാക്കിയില്ല. താൻ സ്ഥാപിക്കുവാൻ വന്ന നീതിയുടെ രാജ്യമായ ആത്മിക രാജ്യത്തിന്റെ തലവനായി ക്രിസ്തു നമ്മുടെ ലോകത്തിൽ നിന്നു. അവന്റെ ഉപേദശങ്ങൾ, ഈ രാജ്യത്തെ ഭരിക്കുന്ന മേന്മയേറിയതും വിശുദ്ധീകരിക്കുന്നതുമായ തത്വങ്ങളെ ലളിത സുന്ദരമാക്കി. യഹോവ യുടെ രാജ്യത്തിന്റെ നിയന്ത്രണശക്തികൾ നീതിയും കരുണയും സ്നേഹവുമാണെന്നവൻ കാണിച്ചു. (9 218)സആ 428.2

    ആത്മാർത്ഥത നടിച്ച ചാരന്മാർ ക്രിസ്തുവിന്റെ അടുക്കൽ വന്നു ചോദിച്ചു, “ഗുരോ നീ ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു: ഞങ്ങൾ കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ?” ഇതിനു ക്രിസ്തുവിന്റെ മറുപടി സൂതത്തിൽ ഒഴിഞ്ഞു മാറുന്ന ഒന്നല്ലായിരുന്നു. പിന്നെയോ, നിഷ്ക്കപടമായ ഉത്തരമായിരുന്നു. കൈസറുടെ പേരും മുദയുമുള്ള ഒരു റോമാനാണയം പിടിച്ചുകൊണ്ടു പ്രസ്താവിച്ചത് അവർ റോമാശക്തിയുടെ സംരക്ഷണയിൽ കഴിയുന്നതിനാൽ, അത്യുന്നത കർത്തവ്യങ്ങൾക്കു വിരുദ്ധമാകാതിരിക്കുന്നിടത്തോളം കാലം അർഹിക്കുന്ന പിന്തുണ അതിന്നു നല്കണമെന്നാണ്.സആ 428.3

    ക്രിസ്തുവിന്റെ ഉത്തരം കേട്ടു പരീശന്മാർ *അതിശയിച്ചു, അവനെ വിട്ടു പോയി.” അവരുടെ കപടഭക്തിയെയും തോന്ന്യാസത്തയും ശാസിച്ചപ്പോൾ ദൈവത്തോടും ലൗകിക ഭരണകൂടങ്ങളോടുമുള്ള മനുഷ്യന്റെ കർത്തവ്യത്തിന്റെ അതിർത്തിയ വ്യക്തമായി നിശ്ചയിക്കുന്ന ഒരു തത്വം പ്രസ്താവിക്കുകയുണ്ടായി. (DA601-603)സആ 428.4