Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മുലകുടിപ്പിക്കുന്ന മാതാവിന്റെ നില

    പ്രകൃതിദത്തമായ ആഹാരമാണു ശിശുവിന്റെ ഉത്തമാഹാരം. കാരണം കൂടാതെ കുട്ടിക്കു ഇതു ലഭ്യമാകാതിരിക്കാൻ ഇടവരുത്തരുത്. സൗകര്യാർത്ഥമോ സാമൂഹ്യ സുഖാസ്വാദനത്തിനോ തന്റെ ശിശുവിനു മുല കൊടുക്കുന്ന കൃത്യത്തിൽനിന്നും രക്ഷനേടാൻ ശ്രമിക്കുന്നതു മാതാവിന്റെ ഹൃദയമില്ലാത്ത പ്രവൃത്തിയാണ്.സആ 271.1

    ശിശു മാതാവിൽനിന്നും പോഷണം പ്രാപിക്കുന്ന ഘട്ടം വളരെ സൂക്ഷിക്കേണ്ടതാണ്. അനേക മാതാക്കളും, കുഞ്ഞുങ്ങൾക്കു മുലകൊടുക്കുന്ന ഘട്ടത്തിൽ കൂടുതൽ അദ്ധ്വാനിച്ചും ആഹാര പാചകത്തിലേർപ്പെട്ടും രക്തത്തെ ചൂടു പിടിപ്പിക്കുന്നു. അമ്മയുടെ ജ്വരബാധിതമായ മുലപ്പാലിനാൽ കുട്ടിയുടെ ആരോഗ്യത്തിനു ഹാനി തട്ടുന്നതു കൂടാതെ അമ്മയുടെ ആരോ ഗ്യകരമല്ലാത്ത ആഹാരക്രമത്താൽ രക്തം വിഷലിപ്തമാകയും ചെയ്യുന്നു. അനാരോഗ്യകരമായ ആഹാരം അമ്മയക്കു രോഗബാധയുണ്ടാക്കുന്നു. തൽഫലമായി കുട്ടിയുടെ ആഹാരത്തെ ഇതു സാരമായി ബാധിക്കയും ചെയ്യുന്നു. അമ്മയുടെ മനസ്സിന്റെ അവസ്ഥയും കുട്ടിയെ ബാധിക്കുന്നു. മാതാവു സന്തോഷരഹിതയും ക്ഷിപ്രകോപിയും കാമാർത്തയുമാണെങ്കിൽ അവളിൽനിന്നും ലഭിക്കുന്ന പോഷണം ചൂടുപിടിച്ചു പലപ്പോഴും വയറുവേദന, ഞരമ്പുവലി, ചിലപ്പോൾ സന്നി, അപസ്മാരം എന്നിവ ഉളവാക്കും.സആ 271.2

    മാതാവിൽനിന്നു ലഭിക്കുന്ന പോഷണത്തിന്റെ പ്രകൃതിയെ ഏറെക്കുറെ ആശ്രയിച്ചാണു ശിശുവിന്റെ സ്വഭാവം സ്ഥിതിചെയ്യുന്നത്. ശിശുവിനു പാലൂട്ടുന്ന കാലത്തു മാതാവു സന്തോഷചിത്തയും ആത്മനിയന്ത്രണമുള്ളവളും ആയിരിക്കേണ്ടത് എത്ര പ്രാധാന്യമുള്ള സംഗതിയാണ്, ഇപകാരം ചെയ്യുന്നതിനാൽ കുട്ടിക്കു ഹാനി തട്ടുന്നില്ല. ശിശു പരിചരണത്തിൽ മാതാവു അനുവർത്തിക്കുന്ന സ്വസ്ഥചിത്തമായ മാർഗ്ഗത്തിനു ശിശുവിന്റെ മനസ്സു വാർത്തെടുക്കുന്നതിൽ നല്ലൊരു പങ്കുണ്ട്. ശിശു ക്ഷിപ്രകോപിയും മനോബലമില്ലാത്തവനുമെങ്കിൽ, അമ്മയുടെ സൂക്ഷ്മവും സാവധാനവുമായ രീതിക്കു ആശ്വാസകരവും നന്നാക്കുന്നതുമായ സ്വാധീനശക്തി ഉണ്ടായിരിക്കയും, ശിശുവിന്റെ ആരോഗ്യം വളരെയധികം മെച്ചപ്പെടുകയും ചെയ്യും.സആ 271.3