Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    നമ്മുടെ സ്ഥാപനങ്ങളുടെ ധാർമ്മിക പിന്തുണ

    കുട്ടികളുടെ മാനസാന്തരത്തിൽ അതീവ തല്പരരായി പ്രവർത്തിച്ചു കൊണ്ട് മാതാപിതാക്കൾ അദ്ധ്യാപകനോടു സഹകരിക്കണം. കർത്താവിന്റെ ഉപദേശത്താലും പരിപോഷണത്താലും കുട്ടികളെ വളർത്താൻ ഭവന ത്തിലെ ആത്മിക താല്പര്യത്തെ പുതുമയോടും ഹിതകരമായും പുലർത്താൻ പരിശ്രമിക്കുക. അവർ ഓരോ ദിവസത്തിലും കുറെ സമയം കുട്ടികളോടു ചേർന്നു പഠിക്കട്ടെ. അങ്ങനെ പഠനസമയം സന്തോഷപ്രദവും ഉപയോഗപ്രദവുമാക്കാം. അവരുടെ കുട്ടികളുടെ രക്ഷയെക്കുറിച്ചന്വേഷിക്കു ന്നതിൽ അവർക്കു വിശ്വാസവും വർദ്ധിക്കും. (6T 199)സആ 356.4

    ചില വിദ്യാർത്ഥികൾ മുറുമുറുപ്പോടും കുറ്റം പറച്ചിലോടുംകൂടെ വീട്ടിലേക്കു മടങ്ങിപ്പോരുകയും, മാതാപിതാക്കളും സഭാംഗങ്ങളും അവരുടെ ഏകപക്ഷീയമായ പ്രസ്താവനകൾക്കു ചെവി കൊടുക്കുകയും ചെയ്യുന്നു. കേട്ട കഥയ്ക്ക് രണ്ടുവശമുണ്ടെന്നു ചിന്തിക്കുന്നത് നന്ന്. എന്നാൽ ഇതിനു പകരം ഈ തിരിച്ചുമറിച്ചുള്ള അറിയിപ്പുകൊണ്ടു കോളേജിനും അവർക്കും മദ്ധ്യേ കോട്ട സൃഷ്ടിക്കുകയത്ര ചെയ്യുന്നത്. എന്നിട്ടവർ കോളേജ് നടത്തിപ്പിനെ സംബന്ധിച്ചു നിരൂപണം നടത്തുകയും, സംശയവും ആശങ്കയും പ്രകടിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അങ്ങനെയുള്ള പ്രേരണാശക്തി വലിയ ദോഷം ചെയ്യുന്നു. അതൃപ്തികരമായ വാക്കുകൾ പകർച്ചവ്യാധിപോലെ വ്യാപിക്കുന്നു. മനസ്സിൽ പതിഞ്ഞ ധാരണ മായിച്ചുകളയാൻ പ്രയാസകരമതത്രെ, പർവ്വതീകരിക്കപ്പെടുന്നതുവരെ ആവർത്തിച്ചാവർത്തിച്ചു വലുതായി ക്കൊണ്ടിരിക്കുന്നു. അദ്ധ്യാപകരും പാസ്റ്റർമാരും കുറ്റക്കാരല്ലെന്നു തെളിയുന്നതു അന്വേഷണം നടത്തുമ്പോഴാണ്. സ്ക്കൂൾ ചട്ടം പ്രാബല്യത്തിൽ വരുന്നതിനു അവരുടെ കൃത്യം പാലിച്ചുവെന്നു മാത്രം. ഇതു നിർവ്വഹിച്ചേ തീരൂ. അല്ലാത്തപക്ഷം സ്കൂളിനു ധർമ്മഭ്രംശം സംഭവിക്കും.സആ 356.5

    മാതാപിതാക്കൾ അദ്ധ്യാപകരുടെ സ്ഥാനത്തു നിന്നുകൊണ്ടു നൂറുകണക്കായ വിവിധ ക്ലാസ്സുകളിലെ പല തരക്കാരായ വിദ്യാർത്ഥികളടങ്ങിയ സ്ക്കൂൾ ശരിയായ ശിക്ഷണത്തിൽ നടത്തിക്കൊണ്ടുപോകുക എത്ര പ്രയാസമേറിയ സംഗതിയെന്നും അവയെ വ്യത്യസ്ത രീതിയിൽ കാണാനും ഇടവന്നേക്കാം. ചില കുട്ടികൾക്കു വീട്ടിൽ യാതൊരു ശിക്ഷണവും ലഭിച്ചിട്ടില്ലെന്നവർ ഓർക്കണം. അവിശ്വസ്തരായ മാതാപിതാക്കളാൽ ഉദാസീനമായി അവഗണിക്കപ്പെട്ട ഈ കുഞ്ഞുങ്ങൾക്കു എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവർ ഒരിക്കലും യേശുവിനു സ്വീകാര്യമാവില്ല. അവരുടെ മേൽ കുറെ നിയന്ത്രണാശക്തി ഉണ്ടായില്ലെങ്കിൽ ഈ ജീവിതത്തിൽ അവർ പ്രയോജനം ഇല്ലാ ത്തവരും ഭാവി ജീവിതത്തിൽ ഓഹരി ഇല്ലാത്തവരും ആയിരിക്കും, (4T 428, 429)സആ 357.1

    വിശ്വസ്തനായ അദ്ധ്യാപകന്റെ പരിശ്രമത്തോടു യോജിക്കുന്നതിൽ അനേക മാതാപിതാക്കളും പരാജിതരാകുന്നതിനാൽ തെറ്റു ചെയ്യുന്നു. അപൂർണ്ണമായ ഗ്രഹണശക്തിയോടും പരിപുഷ്ടമല്ലാത്ത നിർണ്ണായകശക്തിയോടും കൂടിയ യുവാക്കളും കുട്ടികളും എപ്പോഴും അദ്ധ്യാപകന്റെ രീതികളും പദ്ധതികളും മുഴുവനായി മനസ്സിലാക്കിയില്ലെന്നു വരും. എന്നിട്ടും സ്കൂളിൽ പറയുകയും ചെയ്യുകയും ചെയ്യുന്ന സംഗതികളെക്കുറിച്ചുള്ള വിവരണങ്ങൾ അവർ സമർപ്പിക്കുമ്പോൾ അവയെക്കുറിച്ചു മാതാപിതാക്കൾ കുടുംബത്തിൽ ചർച്ചകൾ നടത്തി അദ്ധ്യാപകന്റെ രീതിയെ വിമർശിക്കയും ചെയ്യുന്നു. ഇവിടെ നിഷ്പ്രയാസം മറക്കാൻ സാധിക്കാത്ത പാഠങ്ങൾ കുട്ടികൾ പഠിക്കുന്നു. അവർ പരിചയിച്ചിട്ടില്ലാത്ത നിയന്ത്രണത്തിനു വിധേയരാകയോ കഠിനാഭ്യാസത്തിന്നു സംബന്ധിക്കാൻ നിർബ്ബന്ധിതരാകയോ ചെയ്യുമ്പോൾ വിചാരശൂന്യമായ മാതാപിതാക്കളുടെ സഹതാപത്തിനും ലാളനക്കും അവർ അഭ്യർത്ഥിക്കുന്നു. ഇങ്ങനെ അസ്വസ്ഥതയുടെയും അസംത്യപ്തിയുടെയും ആത്മാവു പ്രാത്സാഹിപ്പിക്കപ്പെടുകയും, സ്കൂൾ മുഴുവനും ധർമ്മഭ്രംശത്തിന്റെ പരണാശക്തിയാൽ കഷ്ടപ്പെടുകയും അദ്ധ്യാപകന്റെ ഭാരം വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ഏറ്റവും കൂടുതൽ നഷ്ടം സഹിക്കേണ്ടി വരുന്നതു മാതാപിതാക്കളുടെ കുഴഞ്ഞ നടത്തിപ്പിന്നരയാകുന്ന കുട്ടികളാണ്. ശരിയായ പരിശീലത്താൽ ശരിപ്പെടുത്താൻ കഴിയാവുന്ന സ്വഭാവ ന്യൂനതകൾ, അതിന്റെ വാഹകരുടെ പ്രയോജനതയെ ദുഷിപ്പിക്കുന്നതിനോ, നശിപ്പിക്കുന്നതിനോ വർഷങ്ങളായി ശക്തി പ്രാപിക്കാൻ വിടുന്നു. (FE 64, 65),സആ 357.2