Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ”

    കർത്താവു മനുഷ്യരക്ഷയ്ക്കായി തന്റെ ഭാഗം ചെയ്തുതീർത്തിട്ട് ഇപ്പോൾ സഭയുടെ സഹകരണത്തിന്നു ആവശ്യപ്പെടുന്നു. ഒരു ഭാഗത്തു യേശുവിന്റെ രക്തം, സത്യവചനം, പരിശുദ്ധാത്മാവു എന്നിവയ്ക്കും മറുഭാഗത്ത് നശിച്ചുപോകുന്ന ആത്മാക്കളും. സ്വർഗ്ഗം പ്രദാനം ചെയ്യുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ മനുഷ്യരെ ആകർഷിക്കുന്ന കാര്യത്തിൽ ഓരോ ക്രിസ്താനുഗാമിയും ഒരു പങ്കുവഹിക്കണം. നാം ഈ വേല ചെയ്തിട്ടുണ്ടാ എന്ന് നമ്മെത്തന്നെ സൂക്ഷ്മമായി ശോധന ചെയ്യാം.സആ 163.3

    നമ്മുടെ സ്മൃതിപഥത്തിൽ അനവധി അനിഷ്ട ചിത്രങ്ങൾ തുങ്ങിക്കിടക്കുന്നില്ലയോ? മിക്കപ്പോഴും നിങ്ങൾക്ക് യേശുവിന്റെ പാപമോചനം ആവശ്യമുണ്ടായിരുന്നു. നിങ്ങൾ എല്ലായ്പ്പോഴും അവന്റെ സ്നേഹത്തിലും മനസ്സലിവിലും ആശ്രയിച്ചിരുന്നു. എന്നിട്ടും നിങ്ങളോടു ക്രിസ്തു കാണിച്ച ആത്മാവിനെ മറ്റുള്ളവരോടു കാണിക്കുന്ന കാര്യത്തിൽ നിങ്ങൾ പരാജയമടഞ്ഞിട്ടില്ലയോ? വിലക്കപ്പെട്ട മാർഗ്ഗത്തിൽ കാൽവെക്കുന്ന ആളെക്കുറിച്ചു നിങ്ങൾക്ക് ഒരു ഭാരം തോന്നീട്ടുണ്ടോ? നിങ്ങൾ അവനെ ദയവായി പ്രബോധിപ്പിച്ചിട്ടുണ്ടോ? നിങ്ങൾ അവനുവേണ്ടി കരയുകയും നിങ്ങൾ അവനുവേണ്ടി അവനോടുകൂടെ പ്രാർത്ഥിക്കയും ചെയ്തിട്ടുണ്ടോ? ആർദ്രതയുള്ള വാക്കുകളാലും ദയാകൃത്യങ്ങളാലും നിങ്ങൾ അവനെ സ്നേഹിക്കുന്നു എന്നും അവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്നും പ്രകടമാക്കീട്ടുണ്ടോ?സആ 163.4

    തങ്ങളുടെ തെറ്റായ സ്വഭാവ ഗുണങ്ങളാകുന്ന ബലഹീനതകളുടെ ഭാരത്താൽ ഇടറുകയും ചാഞ്ചാടി നടക്കുകയും ചെയ്യുന്നവരോടു കൂട്ടായ്മ ആചരിക്കുമ്പോൾ തന്നെത്താൻ പോരാടുവാൻ നിങ്ങൾ അവരെ വിട്ടേക്കുകയാണോ ചെയ്യുന്നത്? അവർക്കുവേണ്ട സഹായം ചെയ്തുകൊടുപ്പാൻ നിങ്ങൾക്കു സൗകര്യമുണ്ടായിരിക്കെ അതികഠിനമായി പരീക്ഷിക്കപ്പെടുന്ന അവരെ നിങ്ങൾ കടന്നു പോകയും, അതു കണ്ടിട്ട് ലോകം അവരോടു വളരെ ദയ കാണിച്ചു സാത്താന്റെ വലകളിലേക്കു അവരെ ആകർഷിക്കുമാറാക്കുകയും ചെയ്തിട്ടില്ലയോ? നിങ്ങൾ കായീനെപ്പോലെ, “ഞാൻ എന്റെ സഹോദരന്റെ കാവല്ക്കാരനോ?” (ഉല്പ. 4:6) എന്നു ചോദിപ്പാൻ തയ്യാറായിരുന്നിട്ടില്ലയോ?സആ 164.1

    നിങ്ങളുടെ ജീവിതത്തിലെ പ്രവൃത്തിയെ, സഭയുടെ ശ്രേഷ്ഠ മേധാവി (ക്രിസ്തു) എങ്ങനെ പരിഗണിക്കണം? തന്റെ രക്തത്താൽ വിലയ വാങ്ങിയ ഓരോ ആത്മാവും തനിക്കു വിലയേറിയതെന്നു കരുതുന്ന അവൻ, ശരിയായ മാർഗ്ഗത്തിൽ നിന്നു തെറ്റിപ്പോകുന്നവരുടെ നേർക്കുള്ള നിങ്ങളുടെ ഈ അശ്രദ്ധയെ എങ്ങനെ വീക്ഷിക്കുന്നു? നിങ്ങൾ അവരെ തള്ളിക്കളയുന്നതുപോലെതന്നെ ദൈവം നിങ്ങളെയും തള്ളിക്കളയും എന്നു നിങ്ങൾ ശങ്കിക്കുന്നില്ലയോ? കർത്താവിന്റെ ഭവനത്തിലെ യഥാർത്ഥ കാവൽക്കാരൻ എന്ന നിലയിൽ അവൻ ഓരോ ഉപേക്ഷയും അടയാളപ്പെടുത്തീട്ടുണ്ടെന്നു നിശ്ചയമായി അറിഞ്ഞുകൊള്ളണം.സആ 164.2

    കഴിഞ്ഞ കാലങ്ങളിലെ ഉപേക്ഷകളെ വീണ്ടെടുപ്പാനുള്ള സമയം അധികം താമസിച്ചു പോയിട്ടില്ല. ആദ്യ സ്നേഹത്തിന്റെയും ശുഷ്കാന്തിയുടെയും ഒരുണർവുണ്ടാകട്ടെ. നിങ്ങൾ ഓടിച്ചുകളഞ്ഞവരെ തിരഞ്ഞു കൊണ്ടു വരിക. നിങ്ങൾ ഉണ്ടാക്കീട്ടുള്ള മുറിവുകളെ ഏറ്റുപറച്ചിൽകൊണ്ടു വച്ചുകെട്ടുക, ആർദ്ര സ്നേഹത്തിന്റെ ഹൃദയത്തോടു അടുത്തുവന്നു ആ ദിവ്യകാരുണ്യത്തിന്റെ പ്രവർത്തനങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിലേക്കും, അതിൽനിന്നു മറ്റുള്ളവരുടെ ഹൃദയങ്ങളിലേക്കും ഒഴുകി ചെല്ലുമാറാക്കുക. യേശു തന്റെ വിലയേറിയ ജീവിതത്തിൽ പ്രകടമാക്കിയ ആർദ്രതയും കരുണയും നമുക്കു നമ്മുടെ സമസഷ്ടങ്ങളോടും ക്രിസ്തുവിൽ നമ്മുടെ സഹോദരന്മാരായിത്തീർന്നിട്ടുള്ളവരോടും കാണിപ്പാൻ നമുക്കു ഒരു മാതൃകയായിരിക്കട്ടെ.സആ 164.3

    അനേകരും ജീവിതായോധനത്തിൽ മോഹാലസ്യപ്പെട്ടും അധൈര്യപ്പെട്ടും പോയിട്ടുണ്ട്. സമസോഷകരവും പ്രാത്സാഹജനകവുമായ ഒറ്റവാക്ക് വിജയം പ്രാപിപ്പാൻ അവരെ ശക്തിപ്പെടുത്തുമായിരുന്നു. ഹൃദയശൂന്യരും വിരക്തരും സഹതാപമില്ലാത്തവരും നിന്ദിക്കുന്നവരുമായി ഒരിക്കലും കരുതരുത്. ഒരു വാക്കുകൊണ്ട് പ്രോത്സാഹിപ്പിക്കുവാനും പ്രത്യാശ ജനിപ്പിക്കുവാനും പര്യാപ്തമായ ഒരവസരവും ഒരിക്കലും നഷ്ടമാക്കരുത്. ഏതെങ്കിലും ഭാരം ലഘൂകരിപ്പാൻ നമ്മുടെ ദയാവാക്കുകളുടെയും ക്രിസ്തുവിന്റെതുപോലുള്ള പ്രയത്നങ്ങളുടെയും സ്വാധീനശക്തി എത്രമാത്രം ദൂരവ്യാപകമായിരിക്കും എന്നു നാം അറിയുന്നില്ല. തെറ്റിൽ കുടുങ്ങിയിരിക്കുന്ന ആളെ യഥാസ്ഥാനപ്പെടുത്തുവാൻ സൗമ്യതയും ശാന്തതയുമുള്ള ആത്മാവും ആർദമായ സ്നേഹവുമല്ലാതെ മറ്റൊരു മാർഗവുമില്ല. (5T610-613)സആ 164.4