Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ശരിയായ തീരുമാനമെടുക്കാൻ പ്രാർത്ഥനയും വേദപഠനവും ആവശ്യം

    വിവാഹം ദൈവത്താൽ സ്ഥാപിതമായ പാവനകർമ്മമാകയാൽ സ്വാർത്ഥ മനോഭാവത്തോടെ പ്രവേശിക്കരുത്. വിവാഹം ചെയ്യുവാൻ ആലോചിക്കുന്നവർ, തങ്ങൾ പിന്തുടരുന്ന മാർഗ്ഗം ദൈവഹിതത്തിനനുയോജ്യമായിട്ടുള്ളതാണോ ഇല്ലയോ എന്നറിയാൻ അതിന്റെ പ്രാധാന്യതയെക്കുറിച്ചു ചിന്തിക്കുകയും ദിവ്യോപദേശം ആരായുകയും വേണം. ഇക്കാര്യത്തെക്കുറിച്ചു തിരുവചനത്തിൽ നല്കിയിരിക്കുന്ന ഉപദേശങ്ങളെ സസൂക്ഷ്മം പരിഗണിക്കണം. തിരുവചനത്തിൽ നല്കിയിരിക്കുന്ന നിർദ്ദേശത്തിനനുരൂപമായി അതീവ താല്പര്യത്തോടെ രൂപം പൂണ്ട് വിവാഹത്തെ സ്വർഗ്ഗം സന്തോഷത്തോടെ വീക്ഷിക്കുന്നു.സആ 240.3

    ശാന്തമായ ന്യായത്തോടും രാഗാന്വിതമല്ലാത്ത നിർണ്ണയത്തോടും ചിന്തിക്കുവാൻ ഏതെങ്കിലുമൊരു വിഷയമുണ്ടെങ്കിൽ അതു വിവാഹമാണ്.സആ 240.4

    ബൈബിളിനെ ഉപദേഷ്ടാവായി എപ്പോഴെങ്കിലും ആവശ്യമുണ്ടെങ്കിൽ അതു രണ്ടു വ്യക്തികളുടെ ജീവിതങ്ങളെ ഒന്നിച്ചു ചേർക്കുന്ന നടപടി എടുക്കുന്നതിനു മുമ്പാണ്. ഇപ്പോൾ നിലവിലിരിക്കുന്ന ചിന്താഗതിയെന്തെന്നാൽ, ഇക്കാര്യത്തിൽ വികാരമാണ് വഴികാട്ടിയെന്നാണ്. പലരുടെയും അനുഭവത്തിൽ പ്രണയരോഗത്താലുളവാകുന്ന ശ്യംഗാരരസം ചുക്കാൻ പിടിച്ചു നാശത്തിലേക്കെത്തിക്കുന്നു. ഇവിടെയാണ് മറ്റേതു വിഷയത്തെക്കാളും ബുദ്ധികേടു യുവാക്കൾ കാണിക്കുന്നത്. ഇവിടെയാണ് അവർ വാദിക്കുവാൻ നിരസിക്കുന്നത്. വിവാഹ പ്രശ്നത്തിനൊരു മാന്തികശക്തി അവരുടെ മേൽ ഉണ്ടെന്നു തോന്നിപ്പോകുന്നു. ദൈവത്തിനവർ വിധേയരാകുന്നില്ല. അവരുടെ ജ്ഞാനേന്ദ്രിയങ്ങൾ ബന്ധിക്കപ്പെട്ടു, തങ്ങളുടെ പദ്ധതികൾ മറ്റാരുടെയും ഇടപെടൽകൊണ്ടു വിഘാതം വന്നേക്കുമെന്ന ഭയത്താലെന്നപോലെ അവർ വളരെ ഗോപ്യമായി മുമ്പോട്ടു പോകുന്നു.സആ 240.5

    പലരും അപായകരമായ തുറമുഖത്തിലൂടെ കപ്പൽ യാത്ര ചെയ്യുന്നു. അവർക്കൊരു കപ്പിത്താൻ വേണം. മറഞ്ഞിരിക്കുന്ന ഒരു പാറയിൽ മുട്ടി വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കപ്പൽ ചേദത്തിനിടയാക്കാൻ പോകുന്നുവെന്ന ബോദ്ധ്യമില്ലാതെ, തങ്ങളുടെ കപ്പൽ ഓടിക്കുവാൻ പ്രാപ്തരാണെന്നു ചിന്തിച്ചു കൂടുതൽ ആവശ്യമായിരിക്കുന്ന സഹായത്ത് പരിഹസിച്ചു തള്ളിക്കളയുന്നു. ജാഗ്രതയുള്ള വേദപുസ്തക വിദ്യാർത്ഥികളല്ലെങ്കിൽ വർത്തമാനകാലത്തും ഭാവിയിലുമുള്ള അവരുടെയും മറ്റുള്ളവരുടെയും സന്തോഷത്തെ ഹനിക്കുന്ന കടുത്ത തെറ്റുകൾ അവർ ചെയ്യും.സആ 241.1

    വിവാഹാലോചനയ്ക്ക് മുമ്പു സ്ത്രീ പുരുഷന്മാർ ദിവസേന രണ്ടു തവണ പ്രാർത്ഥിക്കുന്ന സ്വഭാവമുള്ളവരാണെങ്കിൽ, ഈ നടപടി പ്രതീക്ഷിക്കുന്ന സമയങ്ങളിൽ നാലു തവണ ദിവസേന പ്രാർത്ഥിക്കണം. ഇഹപര ജീ വിതത്തെ ബാധിക്കയും സ്വാധീനിക്കയും ചെയ്യുന്ന ഒന്നാണു വിവാഹം.സആ 241.2

    നമ്മുടെ കാലത്തു നടക്കുന്ന മിക്ക വിവാഹവും അതു നടത്തുന്ന രീതിയും അന്ത്യകാലത്തിലെ അടയാളങ്ങളിലൊന്നായിത്തീരുന്നു. സ്ത്രീപുരുഷന്മാർ കൂടുതൽ ശാഠ്യക്കാരും അടക്കവും ഒതുക്കവുമില്ലാത്തവരും ആകയാൽ ദൈവത്തിന്റെ കാര്യം മറന്നുകളയുന്നു. ഈ പാവനവും പ്രധാനവുമായ കാര്യത്തിൽ മതത്തിനു യാതൊരു കാര്യവുമില്ലെന്ന നിലയിൽ മതത്തെ മാറ്റി നിറുത്തുന്നുസആ 241.3