Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 27 - ജീവിതപങ്കാളിയെ തിരഞ്ഞെടുക്കൽ

    ഇഹപര ജീവിതത്തെ സാരമായി ബാധിക്കയും സ്വാധീനിക്കയും ചെയ്യുന്ന ഒന്നാണു വിവാഹം. ഒരുവന്റെ പോക്കിനെ ദൈവം അംഗീകരിക്കുന്നുവെന്ന അറിവു കൂടാതെ ഇക്കാര്യത്തിൽ യഥാർത്ഥ ക്രിസ്ത്യാനി തന്റെ ആലോചന പുരോഗമിപ്പിക്കില്ല. താൻ മാത്രം സ്വന്തമായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കാതെ ദൈവം തെരഞ്ഞെടുക്കണമെന്നു വിചാരിച്ച് സ്വയത്തെ തൃപ്തിപ്പെടുത്തേണ്ടവരല്ല നാം. എന്തെന്നാൽ ക്രിസ്തു സ്വയം തൃപ്തിപ്പെടുത്തിയില്ല. ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ ഞാൻ അർത്ഥമാക്കുന്നുവെന്നു ആരും എന്നെ തെറ്റിദ്ധരിക്കരുത്. ഇതു പാപവുമാണ്. എന്നാൽ മോഹവും വികാര പ്രേരിതമായ പ്രകൃതിയും നാശത്തിലേക്കു വഴി നടത്താൻ അനുവദിക്കരുത്. പൂർണ്ണഹൃദയം, അതിശഷ് അനുരാഗം എന്നിവ ദൈവം ആവശ്യപ്പെടുന്നു.സആ 236.1

    വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവർ, തങ്ങൾ സ്ഥാപിക്കുവാൻ പോകുന്ന ഭവനത്തിന്റെ സ്വഭാവവും സ്വാധീനശക്തിയും എന്തായിരിക്കണ മെന്നു പരിഗണിക്കേണ്ടതാണ്. അവർ മാതാപിതാക്കളാകുമ്പോൾ ഒരു പാവന നിക്ഷേപം ഏല്പ്പിക്കപ്പെടുന്നു. ഇതിലാണു അവരുടെ കുഞ്ഞുങ്ങളുടെ ഈ ലോകക്ഷേമവും വരുവാനുള്ള ലോകത്തിലെ സന്തോഷവും ഏറിയ പങ്കും ആശ്രയിച്ചിരിക്കുന്നത്. കുഞ്ഞുങ്ങൾ പ്രാപിക്കുന്ന ആത്മികവും ശാരീരികവുമായ പ്രകൃതി തീരുമാനിക്കുന്നതും കൂടുതലായും അവരാണ്. ഭവനത്തിലെ പ്രേരണാശക്തിയിന്മേൽ സമൂഹത്തിന്റെ സ്ഥിതി ആശ്രയിച്ചിരിക്കുന്നു. ഓരോ ഭവനത്തിന്റെയും പരണാശക്തിക്കു തുലാസിന്റെ തട്ടുമുകളിലാണോ താഴെയാണോ എന്നു പറയുവാൻ കഴിയും.സആ 236.2

    സഖിത്വത്തിൽ ഏർപ്പെടുന്നതിലും കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിലും കൂടുതൽ ശ്രദ്ധ ക്രിസ്തീയ യുവജനങ്ങൾ പതിക്കണം. തനി സ്വർണ്ണമെന്നു നിങ്ങൾ വിചാരിക്കുന്നതു താണ ലോഹമായി മാറാതിരിക്കാൻ സൂക്ഷിക്കുക. ലൗകിക കൂട്ടുകെട്ടുകൾ ദൈവസേവനത്തിന്റെ പാതയിൽ തടസങ്ങൾ വെയ്ക്കുവാൻ ഇടയാക്കും. കൂടാതെ, ഒരിക്കലും ഉൽക്കഷാമാക്കാനോ മേന്മപ്പെടുത്താനോ കഴിയാത്ത വാണിജ്യപരവും വൈവാഹികവുമായ അസന്തുഷ്ട ബന്ധങ്ങളാൽ അനേക ആത്മാക്കൾ നഷ്ടപ്പെടുന്നു. നിങ്ങളുടെ ജീവിത ഭാഗ്യത്തിൽ ബന്ധിക്കുവാൻ ആരെ വിചാരിക്കുന്നുവോ, ആ വ്യക്തിയുടെ സ്വഭാവ വളർച്ചയെ ഓരോന്നായി സൂക്ഷിക്കയും, ഓരോ അഭിപ്രായത്തെയും തൂക്കി നോക്കയും വേണം. എടുക്കാൻ പോകുന്ന പടി നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമാകയാൽ മൃതഗതിയിൽ ആയിപ്പോകരുത്. സ്നേഹിക്കുമ്പോൾ അന്ധമായി സ്നേഹിക്കരുത്.സആ 236.3

    നിങ്ങളുടെ വിവാഹജീവിതം സന്തോഷപ്രദമായിരിക്കുമോ, സ്വരച്ചേർച്ചയില്ലാത്തതും ദുരിതപൂർണ്ണവുമായുമിരിക്കുമോ എന്നൊക്ക സ്രശദ്ധം പരി ശോധിക്കുക. ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുക: “ഈ ബന്ധം എന്നെ സ്വർഗ്ഗത്തിലേക്കു നയിക്കുമോ? ഇതു ദൈവസ്നേഹം എന്നിൽ വർദ്ധിപ്പിക്കുമോ? ഈ ലോക ജീവിതത്തിലെ പ്രയോജനതയുടെ മണ്ഡലത്തെ ഇതു വികസിപ്പിക്കുമോ? ഈ ചിന്തകൾ യാതൊരു ന്യൂനതകളും ആവിർഭവിപ്പിക്കു ന്നില്ലെങ്കിൽ ദൈവഭയത്തിൽ മുന്നോട്ടു നീങ്ങുക.സആ 237.1

    മാതാപിതാക്കൾക്കും കുട്ടികൾക്കും ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ ക്ഷേമം ഏറ്റവും നന്നായി നേടിക്കൊടുക്കുന്ന തരത്തിലുള്ളതായിരിക്കണം ജീവിത സഖിയുടെ തെരഞ്ഞെടുപ്പ്.സആ 237.2