Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സഭയിലെ ഭിന്നതകളെ അഭിമുഖീകരിക്കൽ

    യെരുശലേമിൽ ഒരു പൊതുയോഗത്തിന്നായി വിവിധ സഭകളിൽ നിന്നും വന്നുകൂടിയ സഹോദരന്മാരെ അന്ത്യാക്യയിൽ നിന്നും ചെന്നിരുന്ന പ്രതിനിധികൾ കണ്ടുമുട്ടി. അവിടെ അവർ ജാതികളുടെ ഇടയിൽ സുവിശേഷഘോഷണം നടത്തിയതുമൂലം ഉണ്ടായ ഫലം പറഞ്ഞുകേൾപ്പിച്ചു. പിന്നെ അവർ വിശ്വാസികളായ പരീശന്മാർ കടന്നു ചെന്നു ജാതികളിൽ നിന്നു മാനസാന്തരപ്പെട്ടവർ രക്ഷ പ്രാപിപ്പാൻ മോശയുടെ ന്യായപ്രമാണവും പരിഛേദനയും അനുസരിക്കണമെന്നുപദേശിച്ചതിനെപ്പറ്റി പ്രസംഗിച്ചതുമൂലം അവരുടെ ഇടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതയുടെ ഒരു ചുരുങ്ങിയ വിവരണം നൽകി. ഈ പ്രശ്നം ആ യോഗത്തിൽ കാര്യമായ ചർച്ച ചെയ്യപ്പെട്ടു.സആ 149.3

    മോശെയുടെ ആചാരപരമായ പ്രമാണം ജാതികളിൽ നിന്നു മാനസാന്തരപ്പെട്ടവരുടെമേൽ ചുമത്തുന്നതു നല്ലതല്ല എന്നു പരിശുദ്ധാത്മാവു കാണുകയും അപ്പൊസ്തലൻമാരുടെ മനസും അതുപോലെതന്നെ ആയിരുന്നതായും കാണപ്പെട്ടു. അപ്പൊസ്തലനായ യാക്കോബ് ആയിരുന്നു ആ യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചത്. അവന്റെ അന്ത്യതീരുമാനം, “ജാതികളിൽനിന്നു ദൈവത്തിലേക്കു തിരിഞ്ഞവരെ നാം അസഹ്യപ്പെടുത്തരുത്‘ എന്നതായിരുന്നു.സആ 149.4

    ഈ സന്ദർഭത്തിൽ യാക്കോബായിരുന്നു ആ കൗസിലിന്റെ തീരുമാനം. ഇന്നതെന്നു പ്രഖ്യാപിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതു എന്നു കാണപ്പെടുന്നു. എങ്കിലും ജാതികളിൽനിന്നും മനംതിരിഞ്ഞവർ ക്രിസ്ത്യാനിത്വത്തോടു പൊരുത്തമില്ലാതിരുന്ന അവരുടെ ആചാരമര്യാദകളെ ഉപേക്ഷിക്കേണ്ടതായിരുന്നു, അപ്പൊസ്തലന്മാരും ആ വിവരം ഒരു ലേഖനം മുഖേന ജാതികളെ അറിയിക്കണമെന്നും തീരുമാനിച്ചു. ആ ലേഖനത്താൽ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസം മുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിക്കണമെന്ന് ഉപദേശിച്ചു. ദൈവകല്പന അനുസരിപ്പാനും വിശുദ്ധ ജീവിതം നയിപ്പാനും അവരെ നിർബ്ബന്ധിക്കേണ്ടിയിരുന്നു. ചേലാകർമ്മം അനുഷ്ഠിക്കണമെന്നുപദേശിച്ചവർ അപ്പൊസ്തലന്മാരുടെ കല്പന അനുസരിച്ചല്ല അപ്രകാരം ചെയ്തത് എന്നും അവർക്കു ഉറപ്പുകൊടുക്കണ്ടിയിരുന്നു. (AA 190195)സആ 149.5

    ഈ തീരുമാനം ഉണ്ടാക്കിയ സമ്മേളനത്തിൽ യഹൂദ്യവും ജാതീയവുമായ സഭകളെ എഴുന്നേല്പിക്കുന്നതിൽ അതിപ്രധാന പങ്ക് വഹിച്ച അപ്പൊസ്തലന്മാരും ഉപദേഷ്ടാക്കന്മാരും അന്നത്തെ സഭകളിൽ നിന്നു തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളും ഹാജരായിരുന്നു. യെരുശലേമിലും അന്ത്യോക്യയിലും ഉള്ള മൂപ്പന്മാരും ഏറ്റവും സ്വാധീനശക്തിയുള്ള സഭകളിലെ പ്രതിനിധികളും ആ യോഗത്തിൽ സംബന്ധിച്ചിരുന്നു. ആ യോഗം സകലവിധ അറിവോടും ദൈവഹിതപ്രകാരം സംസ്ഥാപിതമായ ഒരു സഭയുടെ അന്ത സ്സോടുംകൂടെയാണ് നടത്തപ്പെട്ടത്. തൽഫലമായി ആ സദസ്സിൽ ഉന്നയിക്കപ്പെട്ട പ്രശ്നത്തിന് ദൈവംതന്നെയാണ് ഉത്തരം നല്കിയതെന്നുള്ളതിനു സാക്ഷ്യമായി പുറജാതികളിലും അവൻ പരിശുദ്ധാത്മാവിനെ വർഷിപ്പിക്കയും ആത്മാവിന്റെ നടത്തിപ്പു അനുസരിക്കേണ്ടതു അവരുടെ കടമയാണെന്നു അംഗീകരിക്കയും ചെയ്തു.സആ 150.1

    ഈ പ്രശ്നത്തിന്മേൽ വോട്ടു ചെയ്വാൻ അന്നുണ്ടായിരുന്ന ക്രിസ്തീയ സമുദായം മുഴുവനും ക്ഷണിക്കപ്പെട്ടിരുന്നില്ല. “അപ്പൊസ്തലന്മാരും മൂപ്പന്മാരും” നല്ല വിവേചനാശക്തിയും സ്വാധീനബലമുളളവരും കൂടി രേഖപ്പെടുത്തി അയച്ച ചട്ടം അന്നു മുതൽ ഇന്നേയോളമുള്ള ക്രിസ്തീയ സഭകളെല്ലാം അനുസരിച്ചു പോന്നിട്ടുണ്ട്. എല്ലാവർക്കും ഈ തീരുമാനം തൃപ്തികരമായിരുന്നില്ല. ദുരഭിമാനവും സ്വാർത്ഥമോഹവും ഉള്ളവരെല്ലാം അതിനെ എതിർത്തു. ഈയാളുകൾ തങ്ങളുടെ സ്വന്തം ചുമതലയിലാണ് ആ വേലയിൽ ഏർപ്പെടുന്നത്. അവർ മുറുമുറുത്തും കുറ്റം കണ്ടുപിടിച്ചും കൊണ്ടു പുതിയ പദ്ധതികൾ നിർദ്ദേശിക്കയും സുവിശേഷ ദൂതു പഠിപ്പിക്കുവാൻ ദൈവം നിയമിച്ച ആളുകളുടെ വേല പൊളിച്ചുകളയുവാൻ ശ്രമിക്കയും ചെയ്യുന്നു. ആദ്യം മുതൽക്കേ സഭ അങ്ങനെയുള്ള പ്രതിബന്ധങ്ങൾ അഭിമു ഖീകരിക്കേണ്ടിയിരുന്നു. കാലാവസാനം വരെ അതുണ്ടായിരിക്കയും ചെയ്യും. (AA 196, 197)സആ 150.2