Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 9 - ക്രിസ്തുവിനോടുള്ള ഐക്യതയും സഹോദരപ്രീതിയും

    തന്റെ മക്കൾ ഐകമത്യമുള്ളവരായിരിക്കണമെന്നാണ് ദൈവത്തിന്റെ ഉദ്ദേശം. അവരെല്ലാവരും ഒരേ സ്വർഗ്ഗത്തിൽതന്നെ വസിപ്പാൻ പ്രതീക്ഷിക്കുന്നില്ലയോ? ക്രിസ്തു തന്നിൽ തന്നെ വിഭജിക്കപ്പെട്ടിരിക്കുന്നുവോ? അവർ തങ്ങളുടെ ഹൃദയങ്ങളിൽനിന്നു എല്ലാ ദോഷാരോപണങ്ങളും അനൈക്യതയും തൂത്തുകളഞ്ഞ് വേലക്കാർ ഉദ്ദേശ ഐക്യവും ദൈവത്തിന്റെ ദൃഷ്ടിയിൽ പരിശുദ്ധമായിരിക്കുന്ന വേലയിൽ ഏകഹൃദയവും ഏകമനസ്സും പൂണ്ടിരിക്കാതെ ദൈവം തന്റെ ജനത്തിനു വിജയം നല്കുമോ? ഐക്യം ബലത്തെയും അനൈക്യം ക്ഷീണത്തെയും കൊണ്ടുവരുന്നു. തമ്മിൽ ഐക്യപ്പെട്ടിട്ടു മനുഷ്യരുടെ രക്ഷയ്ക്കായി ഒരുമിച്ചു പ്രവർത്തിച്ചുകൊണ്ടു നമുക്കു വാസ്തവമായി “ദൈവത്തിന്റെ കൂട്ടുവേലക്കാരായിത്തീരാം. യോജിപ്പായി വേല ചെയ്വാൻ വിസമ്മതിക്കുന്നവർ അധികമായി ദൈവത്തെ അവമാനിക്കുന്നു. ആത്മാക്കളുടെ ശത്രുവായവൻ യോജിപ്പില്ലാതെ പ്രവർത്തിക്കുന്നതു കാണാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവർ സഹോദരപ്രീതിയും ആർദ്രതയും ഉള്ളവരായിരിപ്പാൻ ശീലിക്കണം. അവർ അവരുടെ അനൈക്യത്തിന്റെ ഭാവിഫലം കാണ്മാനിടവരുമെങ്കിൽ അവർ തീർച്ചയായും മാനസാന്തരത്തിലേക്കു നയിക്കപ്പെടുമായിരുന്നു. 18T 240;സആ 119.1