Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ആത്മിക കാര്യങ്ങൾക്കു അഭിരുചി ഉണ്ടാക്കുക.

    യുവാക്കൾക്കുള്ള രക്ഷ നിരന്തര സൂക്ഷ്മതയും വിനീതമായ പ്രാർത്ഥനയും മാത്രം. ഇവകൂടാതെ തങ്ങൾക്കു ക്രിസ്ത്യാനികളായിരിക്കാമെന്നു പുകഴ്ത്തേണ്ട ആവശ്യമില്ല. സാത്താൻ മരുഭൂമിയിൽവെച്ച് ക്രിസ്തുവിനെ സമീപിച്ചതുപോലെ അവൻ പരീക്ഷകളെയും ഉപായങ്ങളെയും വെളിച്ച്ത്തിന്റെ മറയിൽ രഹസ്യമായി ഒളിച്ചുവെയ്ക്കുന്നു. അപ്പോൾ അവൻ സ്വർഗ്ഗീയ ദൂതനെപ്പോലെ പ്രത്യക്ഷനാകും. ആത്മാക്കളുടെ എതിരാളിയായ വൻ സ്വർഗ്ഗീയാഥിതിയെപ്പോലെ നമ്മെ സമീപിക്കും: നമ്മുടെ രക്ഷയ്ക്കായി അപ്പൊസ്തലന്മാർ ശുപാർശ ചെയ്തിരിക്കുന്നതു നിർമ്മദവും ജാഗ്രതയും മാത്രമാണ്. ചപലതയിലും സൂക്ഷ്മതയില്ലായ്മയിലും മുഴുകിയിരിക്കുന്ന ചെറുപ്പക്കാർ ജയിച്ചതുപോലെ ജയിക്കേണ്ടതിനുപകരം തു വിന്റെ പരീക്ഷകളിൽ തുടർച്ചയായി നിപതിച്ചുകൊണ്ടിരിക്കുന്നു. (31 374)സആ 330.2

    അനേകരും കർത്താവിന്റെ പക്ഷക്കാരെന്നു അഭിമാനിക്കുന്നു. എന്നാൽ അവർ അങ്ങനെയല്ല. അവരുടെ പ്രവ്യത്തിയുടെ കൂടുതൽ തൂക്കം സാത്താന്റെ വശത്താണ്. നാം ആരുടെ വശത്താണെന്നു എതൊന്നിനാൽ തീരുമാനിക്കാം? ഹൃദയം ആർക്കു? നമ്മുടെ വിചാരം ആരുടെകൂടെ? ആരെക്കുറിച്ചു സംസാരിപ്പാൻ നാം ഇഷ്ടപ്പെടുന്നു? നമ്മുടെ വാത്സല്യസ്നേഹവും നല്ല ശക്തിയും ആർക്കുണ്ട്? നാം കർത്താവിന്റെ പക്ഷത്താണെങ്കിൽ, നമ്മുടെ ചിന്ത അവനോടുകൂടെയും, ഏറ്റവും മധുരമായ ചിന്തകൾ അവനെ ക്കുറിച്ചുമായിരിക്കും. ലോകവുമായി നമുക്കു സൗഹൃദം ഇല്ല; നമുക്കുള്ളതു സർവ്വവും അവനു പ്രതിഷ്ഠിച്ചിരിക്കുന്നു. അവന്റെ രൂപം വഹിക്കാനും ആത്മാവിനെ ശ്വസിക്കാനും അവന്റെ ഇഷ്ടം ചെയ്യാനും സകലത്തിലും അവനെ പ്രീതിപ്പെടുത്താനും നാം കാംക്ഷിക്കുന്നു.സആ 330.3

    ഗുണകരമായ ഫലം ഉണ്ടാകുമാറ് ശക്തികളെ വിനിയോഗിക്കുന്നതാണു യഥാർത്ഥ വിശ്വാസം. തലച്ചോറിന്റെയും അസ്ഥിയുടെയും മാംസപേശിയുടെയും ശക്തി ലോകത്തിനുള്ളപ്പോൾ മതം നമ്മുടെ ശ്രദ്ധയിൽ അപ്രധാനമാകുന്നുതിന്റെ കാരണം നമ്മുടെ ശക്തി മുഴുവനും ആ വശത്തേക്കു തിരിഞ്ഞതിനാലാണ്. ലൗകിക തൊഴിലുകളിൽ ജാഗ്രതയോടെ ഇടപെടുവാൻ നാം സ്വയം പരിശീലിച്ചിരിക്കയാൽ മനസ്സു നിഷ്പ്രയാസം അങ്ങോട്ടു തിരിയുന്നു. അതിനാലാണു ക്രിസ്ത്യാനിക്കു മതപരമായ ജീവിതം പ്രയാസവും ലൗകിക ജീവിതം നിഷ്പ്രയാസവുമായി തോന്നുന്നത്. മതപരമായ ജീവിതം ദൈവവചനത്തിലെ സത്യത്തിനൊരംഗീകാരമാണെങ്കിലും ജീവിതത്തിൽ അവയുടെ ഒരു പ്രായോഗിക ഉദാഹരണം പോലുമില്ല.സആ 331.1

    മതപരമായ ചിന്തകളും ഭക്തിപരമായ വികാരങ്ങളും ഉളവാക്കുകയെന്നതു വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമായി ഉൾപ്പെടുത്തപ്പെടുന്നില്ല. അതു നമ്മ മുഴുവനായി പരിപ്പിക്കുയും നിയന്ത്രിക്കുകയും ചെയ്യണം, നന്മ ചെയ്യുകയെന്ന സ്വഭാവം കുറവാണ്. അനുകൂല പരണയിൽ ക്ഷണിക പ്രവർത്തനം ഉണ്ട്. എന്നാൽ ദൈവിക കാര്യങ്ങളെക്കുറിച്ച് സ്വാഭാവികമായും പെട്ടെന്നും ചിന്തിക്കുകയെന്നതു മനസ്സിന്റെ ഭരണതത്വമല്ല.സആ 331.2

    വിശുദ്ധിയെ സ്നേഹിക്കാൻ മനസ്സിനെ പരിശീലിപ്പിക്കയും അഭ്യസിപ്പിക്കയും വേണം. സത്യത്തിന്റെ പരിജ്ഞാനത്തിലും കൃപയിലും വളരണമെങ്കിൽ ആത്മിക കാര്യങ്ങളോടുള്ള പീതി പ്രാത്സാഹിക്കപ്പെടണം. നന്മക്കും വിശുദ്ധിക്കും വേണ്ടിയുള്ള ആഗ്രഹങ്ങൾ അവ തുടരുന്നിടത്തോളം നല്ലതാണ്. എന്നാൽ ഇവിടെ നിർത്തുകയാണെങ്കിൽ അതുകൊണ്ടു യാതൊരു പ്രയോജനവുമില്ല. സദുദ്ദേശങ്ങൾ നല്ലതാണ്. എന്നാൽ ദൃഢ തീരുമാനത്തോടുകൂടി അതു നടപ്പാക്കുന്നില്ലെങ്കിൽ നിഷ്പ്രയോജനമായി ഭവിക്കും. ക്രിസ്ത്യാനികളാകണമെന്നാഗ്രഹിക്കുകയും പ്രത്യാശിക്കുകയും ചെയ്യുമ്പോൾ പലരും നഷ്ട്ടപ്പെടും; എന്നാൽ അവർ ആത്മാർത്ഥ ശ്രമം നടത്തിയിട്ടില്ലാത്തതിനാൽ തുലാസിൽ തൂക്കി കുറവുള്ളവരായി കാണപ്പെടുകയും ചെയ്യും. മനസു ശരിയായ മാർഗ്ഗത്തിൽ പ്രവർത്തിക്കണം. ഞാൻ ഒരു പൂർണ്ണ മനസ്സുള്ള ക്രിസ്ത്യാനിയായിരിക്കും. പരിപൂർണ്ണ സ്നേഹത്തിന്റെ നീളവും വീതിയും ആഴവും ഉയരവും ഞാൻ അറിയും. യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നീതിക്കായി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തി വരും.” മത്താ. 5:6. നീതിക്കു വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ആത്മാവിനെ തൃപ്തിപ്പെടുത്താൻ വേണ്ട കരുതലുകൾ ക്രിസ്തു ചെയ്തിട്ടുണ്ട്. (2T 262-266)സആ 331.3