Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പാചകശാസ്ത്രം

    പാചകം മോശമായ ശാസ്ത്രമല്ല. അതു പ്രായോഗിക ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഇതു എല്ലാ സ്ത്രീകളും പഠിക്കേണ്ട ശാസ്തമം. സാധുക്കളായിട്ടുള്ളവർക്കും കൂടി പ്രയോജനപ്പെടത്തക്ക രീതിയിൽ പഠിപ്പിക്കണം. ആഹാരം രുചികരവും അതേ സമയം പോഷക സംവർദ്ധകവും ലളിതവും ആയിരിക്കാൻ സാമർത്ഥ്യം ആവശ്യമാണ്. പക്ഷെ അതു ചെയ്യാൻ കഴിയും. ആരോഗ്യപദമായും ലഘുവായും ആഹാരം തയ്യാറാക്കാൻ പാചകർ അറിഞ്ഞിരിക്കണം. ഇപ്രകാരം അതു കൂടുതൽ സമ്പൂർണ്ണവും രുചികരവും ആയിരിക്കും. (MH 302, 303)സആ 377.5

    നമ്മുടെ ആഹാരത്തെ ലളിതമാക്കുന്നതിനു ബുദ്ധിപൂർവ്വകമായ പുരോഗമനം ഉണ്ടാക്കുക. ദൈവാനുഗ്രഹത്താൽ ശരീരസംരക്ഷണത്തിന്നാവശ്യമായ പോഷകങ്ങൾ അടങ്ങിയ സാധനങ്ങൾ ഓരോ രാജ്യത്തും ഉണ്ടാകുന്നു. അതു ആരോഗ്യപ്രദവും രുചികരവുമായി പാകം ചെയ്യാം. (CD94}സആ 378.1

    അനേകരും ഇതൊരു വലിയ കർത്തവ്യമായി വിചാരിക്കാത്തതിനാൽ ആഹാരം പാകം ചെയ്യുന്നതിൽ അത് ശ്രദ്ധിക്കാറില്ല. പന്നിക്കൊഴുപ്പോ, വെണ്ണയോ, മാംസമോ കൂടാതെ ലഘുവായും ആരോഗ്യപ്രദമായും ഇതു ചെയ്യാം. ലാഘവത്വവും ബുദ്ധിയും യോജിക്കണം. ഇതു ചെയ്യുന്നതിനു സ്ത്രീകൾ വായിക്കുകയും വായിക്കുന്നതു ക്ഷമയോടെ പ്രായോഗികമാക്കുകയും ചെയ്യണം. (6T81)സആ 378.2

    ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, സുഗന്ധമസാലകളും കൊഴുപ്പുകളും ചേർക്കാത്ത പാൽ അഥവാ വെണ്ണ എന്നിവ ചേർത്തു ലഘുവായി പാചകം ചെയ്യുന്നതു ഏറ്റവും ആരോഗ്യദായകമായ ആഹാരമായിരിക്കും. (CH 115)സആ 378.3

    കൊഴുപ്പ് (മൃഗക്കൊഴുപ്പ്) ചേർക്കാതെ ധാന്യങ്ങളും പഴവർഗ്ഗങ്ങളും കഴിവുള്ളിടത്തോളം സ്വാഭാവികമായ രീതിയിൽ ആയിരിക്കണം രൂപാന്തരപ്പെടുവാനായി ഒരുങ്ങുന്നവരെന്നഭിമാനിക്കുന്നവരുടെ ആഹാരം. (2T352)സആ 378.4

    ആഹാരത്തിൽ സാധാരണ കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നു. പായസം, കേക്കുകൾ, പഴപ്പാവു, അട, പുഡിംഗ്, മധുരപലഹാരങ്ങൾ തുടങ്ങിയവ ദഹനക്കേടിനിടയാക്കുന്നു. പ്രത്യേകിച്ചു, പാലും, മുട്ടയും, പഞ്ചസാരയും ചേർത്തുള്ള കസ്റ്റാർട്, പുഡ്ഡിംഗ് മുതലായ പലഹാരങ്ങൾ ഹാനികരമാ ണ്. പാലിൽ പഞ്ചസാര ചേർത്തുപയോഗിക്കുന്നതും ഒഴിവാക്കണം. (MR 302)സആ 378.5

    ആഹാരം പാകം ചെയ്യുന്നതിൽ പഞ്ചസാര എത്രയും കുറച്ചു ഉപയോഗിക്കാമോ, അത്ര കുറച്ചേ കാലാവസ്ഥയിലുള്ള ചൂടിന്റെ പ്രയാസം അനുഭവപ്പെടുകയുള്ളു. (CD95)സആ 378.6

    പാൽ ഉപയോഗിക്കുന്നുവെങ്കിൽ അതു നല്ലപോലെ തിളപ്പിക്കണം. ഇങ്ങനെ സൂക്ഷ്മത പാലിക്കുമെങ്കിൽ രോഗാണുക്കൾ വ്യാപിക്കുമെന്നു പേടിക്കേണ്ട. (MH 302)സആ 378.7

    സുരക്ഷിതമായി പാൽ ഉപയോഗിക്കാൻ പാടില്ലാത്ത സമയം വന്നേക്കാം. എന്നാൽ പശുക്കൾ ആരോഗ്യമുള്ളവയും പാൽ ശരിയായി വേവിച്ചതുമെങ്കിൽ പരിഭ്രമിക്കേണ്ട ആവശ്യം ഇല്ല. (CD357)സആ 378.8