Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവത്തിന്റെ പ്രതിനിധികളോടു ബഹുമാനം കാണിക്കൽ

    പാസ്റ്റർമാരോടും ഉപദേഷ്ടാക്കന്മാരോടും അവന്റെ സ്ഥാനത്തു സംസാരിക്കയും പ്രവർത്തിക്കയും ചെയ്വാൻ വിളിക്കപ്പെടുന്നവരുമായ മാതാപിതാ ക്കന്മാരോടും ബഹുമാനം കാണിക്കണം. അവരോടു കാണിക്കുന്ന ബഹുമാനത്തിൽ അവൻ മാനിക്കപ്പെടുന്നു.സആ 159.5

    ദൈവത്തിന്റെ പ്രത്യേക സാന്നിദ്ധ്യംകൊണ്ടു അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലത്തെ എങ്ങനെ കരുതണം എന്ന വേദവാക്യങ്ങളെ ധ്യാനിക്കുന്നതു ചെറിയവർക്കും വലിയവർക്കും ഒന്നുപോലെ ഗുണപ്രദമായിരിക്കും. “നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ നിന്റെ കാലിൽ നിന്നു ചെരുപ്പു ഊരിക്കളക” എന്നു എരിയുന്ന മുൾപ്പടർപ്പിൽ നിന്നു ദൈവം മോശെയോടു കൽപിച്ചു. (പുറ.3:5), യാക്കോബും ദൂതന്മാരെക്കുറിച്ചുള്ള ദർശനം കണ്ട് ശേഷം ഇങ്ങനെ പറഞ്ഞു: “യഹോവ ഈ സ്ഥലത്തുണ്ടു, സത്യം, ഞാനോ അതറിഞ്ഞില്ല:- ഇത് ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നുമല്ല. ഇത് സ്വർഗ്ഗത്തിന്റെ വാതിൽതന്നെ (ഉൽപ. 28:16,17).സആ 160.1

    നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു എന്നും വിശുദ്ധ വസ്തുക്കളെക്കുറിച്ചു ബഹുമാനപുരസ്സരം സംസാരിക്കുന്നു എന്നും ഉപദേശവും മാതൃകയുംകൊണ്ടു കാണിക്കണം. വേദവാക്യം ഉദ്ധരിക്കുമ്പോൾ നിങ്ങളുടെ അധരങ്ങളിൽ നിന്നു ഒരു നിസ്സാരമായ പ്രസ്താവനയും പുറപ്പെടാനിടയാകരുത്. നിങ്ങൾ വേദപുസ്തകം കയ്യിലെടുക്കുമ്പോൾ, വിശുദ്ധസ്ഥലത്താണ് നിൽക്കുന്നതെന്നു ഓർത്തുകൊള്ളണം. നിങ്ങളുടെ കണ്ണുകൾ തുറന്നിരുന്നെങ്കിൽ ദൂതന്മാർ ചുറ്റും നിൽക്കുന്നത് കാണുമായിരുന്നു. നിങ്ങൾ ഇടപെടുന്ന ഓരോ ആത്മാവിനും നിങ്ങളെ ഒരു പരിശുദ്ധമായ അന്തരീക്ഷം വലയം ചെയ്തിരിക്കുന്നു എന്ന ധാരണ ഉണ്ടാകുമാറ് നിങ്ങളുടെ നടപ്പ് നിർമ്മലമായിരിക്കട്ടെ. വ്യർത്ഥ വാക്കും നിസ്സാരമായ ചിരിയും ആത്മാവിന്റെ നിലയുടെ തുലാസ്സിലെ സൂചിയെ തെറ്റായ മാർഗ്ഗത്തിൽ തിരിച്ചുകള യും. ദൈവവുമായി ഇടവിടാത്ത സമ്പർക്കം പുലർത്താതിരിക്കുന്നതിന്റെ ഫലം ഭയങ്കരമാകുന്നു.സആ 160.2