Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ബഹുമാനവും മര്യാദയും പഠിപ്പിക്കുക

    പ്രായമുള്ളവരെ ബഹുമാനിക്കണമെന്നു ദൈവം പ്രത്യേകമായി ആജ്ഞാപിച്ചിരിക്കുന്നു. അവൻ പറയുന്നു, “നരച്ച തല ശോഭയുള്ള കിരീട മാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.” സദൃ.16:31. ഈ വാക്യം, ചെയ്ത യുദ്ധങ്ങളെയും പ്രാപിച്ച് വിജയങ്ങളെയും വഹിച്ച ഭാരങ്ങളെയും എതിർത്ത പരീക്ഷകളെയും കുറിച്ചു പറയുന്നു. ക്ഷീണം കാലുകൾ അതിന്റെ സമീപ വിശ്രമത്തെയും ഒഴിവാക്കപ്പെടാൻ പോകുന്ന സ്ഥലങ്ങളെയും കുറിച്ചു പറയുന്നു. ഇതിനെക്കുറിച്ചെല്ലാം ചിന്തിക്കുന്നതിനു കുട്ടികളെ സഹായിക്കുക, അവർ പ്രായമുള്ളവരുടെ പാതയെ മര്യാദയും ബഹുമാനവുംകൊണ്ടു മൃദുലമാക്കും. “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കുകയും വൃദ്ധന്റെ മുഖം ബഹുമാനിക്കുകയും ചെയ്ക?” (ലേവ്യ 19:32) എന്ന കല്പന അനുസരിക്കുമ്പോൾ അവരുടെ ചെറുജീവിതത്തിൽ സൗന്ദര്യവും കൃപയും ഉണ്ടാകുന്നു. (ED 244സആ 352.4

    പരിശുദ്ധാത്മാവിന്റെ വരങ്ങളിൽ ഒന്നാണു മര്യാദ. ഇതു ഏവരും കൈ വളർത്തേണ്ടതാണ്. കട്ടിയുള്ളതും പരുഷവുമായ പ്രകൃതിയെ മൃദുലമാക്കാൻ അതിനു ശക്തിയുണ്ട്. ക്രിസ്താനുഗാമികളെന്നഭിമാനിക്കുകയും, അതേസമയം ദയവില്ലാത്തവരും മര്യാദയില്ലാത്തവരും കഠിനരുമായിരിക്കുന്നവർ യേശുവിനെക്കുറിച്ചു പഠിച്ചിട്ടില്ല. ആത്മാർത്ഥത സംശയിക്കപ്പെടാതിരുന്നേക്കാം. അവരുടെ നേർനടപ്പു ചോദ്യം ചെയ്യപ്പെടാതിരുന്നേക്കാം; എന്നാൽ ദയയും മര്യാദയും ഇല്ലാതിരുന്നതിനു പരിഹാരമായി ആത്മാർത്ഥതയും നേർനടപ്പും കണക്കാക്കപ്പെടുകയില്ല. (PK237)സആ 353.1

    *****