Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സാക്ഷ്യങ്ങളും വായനക്കാരനും

    എഴുപതു വർഷക്കാലം എലൻ ജി. വൈറ്റ് ദൈവം തനിക്കു വെളിപ്പെടുത്തിയ കാര്യാദികളെപ്പറ്റി സംസാരിക്കയും എഴുതുകയും ചെയ്തിട്ടുണ്ട്. അനേകം പ്രാവശ്യം അവർക്കു വേദസത്യങ്ങളിൽനിന്നു തെറ്റിപ്പോകുന്ന ആളുകളെ തിരുത്തവാനുള്ള ആലോചനകൾ നലകപ്പെട്ടിട്ടുണ്ട്. പലപ്പോഴും തന്റെ ജനം അനുകരിക്കണമെന്നു ദൈവം ആഗ്രഹിച്ചിരുന്ന മാർഗ്ഗത്തെ അവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചിലപ്പോൾ അവ വീട്ടിലും സഭയിലുമുള്ള ജീവിത രീതികളെയും പരാമർശിച്ചിട്ടുണ്ട്. അംഗങ്ങൾ ഈ ദൂതുകളെ എപ്രകാരം സ്വീകരിച്ചു?സആ 43.2

    അവരുടെ പ്രവൃത്തിയുടെ ആരംഭം മുതൽ ചുമതലപ്പെട്ട നേതാക്കന്മാർ തങ്ങളുടെ സ്വന്ത സംശയനിവാരണാർത്ഥം അവരുടെ പ്രവചനവരപ്രകടനങ്ങൾ യഥാർത്ഥമായവ തന്നെയോ എന്നു പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. അപ്പൊസ്തലനായ പൌലൊസ് ഇങ്ങനെ ഉൽബോധിപ്പിച്ചിരിക്കുന്നു: “പ്രവചനം തുച്ഛീകരിക്കരുത്; സകലവും ശോധന ചെയ്ത് നല്ലതു മുറുകെപ്പിടിപ്പിൻ” 1 തെസ്സ. 5:20,21. വേദപുസ്തകം നിർദ്ദേശിക്കുന്ന പരീക്ഷണങ്ങളാണു മിസ്സിസ് വൈറ്റിന്റെ പ്രവൃത്തികളെ ശോധന ചെയ്യാൻ പ്രയോഗിക്കപ്പെട്ടതു. ഇതു അവരുടെ ആഗ്രഹാനുസരണവുമായിരുന്നു. ഇതിനെക്കുറിച്ചു അവർ ഇപ്രകാരം എഴുതി: “ഈ പ്രവൃത്തി ഒന്നുകിൽ ദൈവത്തിന്റേത് അല്ലെങ്കിൽ അവന്റേതല്ല. ദൈവം സാത്താനോടു പങ്കു ചേർന്നു യാതൊന്നും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ മുപ്പതു വർഷങ്ങളിലെയും എന്റെ പ്രവൃത്തി ഒന്നുകിൽ ദൈവത്തിന്റെ അല്ലെങ്കിൽ ശത്രുവിന്റെ മുദ്ര വഹിക്കുന്നു. ഈ കാര്യത്തിൽ പകുതി അതും പകുതി ഇതും എന്ന അവസ്ഥയില്ല.‘സആ 43.3

    ഒരു പ്രവാചകനെ പരിശോധിക്കുന്നതിനു വേദപുസ്തകം നാലുമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. മിസ്സിസ് വൈറ്റിന്റെ പ്രവൃത്തി പിൻവരുമാറു അവ ഓരോന്നിലും വിജയിച്ചിട്ടുണ്ട്.സആ 44.1

    1. സത്യപ്രവാചകൻ നല്കുന്ന ദൂതുകൾ ദൈവിക ന്യായപ്രമാണത്തിനും മുൻപ്രവാചകന്മാർ നല്കിയിട്ടുള്ള ദൂതുകൾക്കും അനുയോജ്യമായിരിക്കണം. (യെശ. 8:20). മലയാളവേദപുസ്തകത്തിൽ ദൈവിക ന്യായപ്രമാണം എന്ന ഭാഗത്തെ ഉപദേശം എന്നാണു ഭാഷാന്തരപ്പെടുത്തിയിരിക്കുന്നത്. അതു ശരിയല്ല. കാരണം ഉപദേശം എന്ന പദത്തിനു ന്യായപ്രമാണം എന്നർത്ഥം വരത്തക്കവണ്ണം “to the law and to the testimony” എന്നാണ് ഇംഗ്ലീഷ് ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നത്. ഈ പരമാർത്ഥം യെശ.8:20 വായിക്കുമ്പോഴെല്ലാം മനസ്സിൽ കരുതിക്കൊള്ളണം.സആ 44.2

    എലൻ ജി, വൈറ്റിന്റെ ലിഖിതങ്ങൾ ദൈവിക ന്യായപ്രമാണത്തെ ഉയർത്തിക്കാണിക്കുകയും വേദപുസ്തകത്തെ അതിന്റെ പരിപൂർണ്ണ നിലയിൽത്തന്നെ അംഗീകരിക്കുവാൻ സ്ത്രീപുരുഷന്മാരെ സദാ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവർ വേദപുസ്തകത്തെ വിശ്വാസത്തിന്റെയും നടപ്പുകളുടെയും ആധാരമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെ അവരുടെ ലിഖിതങ്ങളായ ചെറുദീപങ്ങൾ വേദപുസ്തകമായ വൻദീപത്തിലേക്കു വായനക്കാരെ, വഴിനടത്തുവാൻ പര്യാപ്തമാണ്.സആ 44.3

    2. സത്യപ്രവാചകന്റെ പ്രവചനങ്ങൾ ശരിയായി നിറവേറുന്നതാണ്. (യിരെ.28:9). മിസ്സിസ് വൈറ്റിന്റെ പ്രവൃത്തി മോശെയുടേതിനു തുല്യം. ഒട്ടേറെ, ജനത്തിന്നു നേർവഴി കാണിക്കുവാനും അവരെ അതിൽ നടപ്പാൻ പ്രോത്സാഹിപ്പിക്കുവാനും ഉള്ളതായിരുന്നെങ്കിലും, പില്ക്കാലങ്ങളിൽ നട ക്കേണ്ടിയിരുന്ന അനേകം സംഭവങ്ങളെക്കുറിച്ചു അവർ പ്രാവചനിക രീതിയിൽ എഴുതിയിട്ടുണ്ട്. 1843-ൽ നമ്മുടെ പ്രസിദ്ധീകരണ വേലയുടെ ആരംഭത്തിൽതന്നെ, അതു മുഴു ലോകത്തെയും വലയം ചെയ്യുന്ന വെളിച്ചമായിത്തീരത്തക്കവണ്ണം എങ്ങനെ വർദ്ധിച്ചുവരുമെന്നു അവർ സംസാരിച്ചിട്ടുണ്ട്. ഇന്നു സെവന്ത് ഡേ അഡ്വന്റിസ്റ്റുകാർ ഭൂലോകമൊട്ടുക്കും 200 ഭാഷകളിലായി പ്രതിവർഷം രണ്ടുകോടി (20,000,000) യിൽ പരം ഡോളർ (15 കോടി രൂപാ) ചിലവാക്കി ഗ്രന്ഥങ്ങൾ പ്രസിദ്ധം ചെയ്തുവരുന്നുണ്ട്.സആ 44.4

    1890-ൽ മേലാൽ യുദ്ധമുണ്ടാകയില്ലെന്നും സഹസ്രാബ്ദ വാഴ്ച ആരംഭിക്കാറായി എന്നും ലോകം പ്രഖ്യാപിച്ചപ്പോൾ, എലൻ വൈറ്റ്, ഒരു കൊടു ങ്കാറ്റു വരുന്നു എന്നും അതിന്റെ ഉഗ്രതയ്ക്ക് നാം ഒരുങ്ങിയിരിക്കണമെന്നും എഴുതി... നമുക്കു എല്ലാഭാഗത്തും ഉപദ്രവങ്ങൾ ദർശിക്കാം. ആയിരക്കണ ക്കായ കപ്പലുകൾ നശിപ്പിക്കപ്പെട്ടിട്ടു സമുദത്തിന്റെ ആഴങ്ങളിൽ താഴ്ത്തപ്പെടും നാവികസേനകൾ താണുപോകയും മനുഷ്യരുടെ ജീവൻ ലക്ഷക്കണക്കിനു ബലികഴിക്കപ്പെടുകയും ചെയ്യും.” ഇതു ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ നിറവേറി.സആ 44.5

    3. സത്യപ്രവാചകൻ, യേശുക്രിസ്തു ജഡത്തിൽ വന്നിരിക്കുന്നു എന്നും ദൈവം മനുഷ്യജഡത്തിൽ അവതരിച്ചു എന്നും ഏറ്റുപറയും (1 യോഹ.4:2). മിസിസ് വൈറ്റ് രചിച്ചിട്ടുള്ള “യുഗങ്ങളുടെ പ്രത്യാശ‘ (Desire of Ages) എന്ന പുസ്തകം വായിച്ചു നോക്കുമ്പോൾ, അവരുടെ പ്രവൃത്തി മേൽ പ്രസ്താവിച്ച പരീക്ഷയിലും വിജയിച്ചിട്ടുണ്ട് എന്നു ബോദ്ധ്യമാകും. ഈ വാക്കുകൾ ശ്രദ്ധിക്കുക:സആ 45.1

    “യേശുക്രിസ്തുവിനു പിതാവിന്റെ അടുക്കൽ ഇരുന്നുകൊള്ളാമായിരുന്നു. സ്വർഗ്ഗീയ മഹത്വവും ദൂതന്മാരുടെ വണക്കവും അവനു മുറുകെപ്പിടിച്ചു കൊള്ളാമായിരുന്നു. എങ്കിലും അവൻ ചെങ്കോൽ പിതാവിന്റെ കരങ്ങളിൽ തിരിയെ ഏല്പിച്ചിട്ട് അഖിലാണ്ഡ സിംഹാസനം വിട്ടിറങ്ങുന്നതിനെ തെര ഞ്ഞെടുത്തു. അത് അന്ധകാരത്തിൽ ആണ്ടുപോയവർക്കു വെളിച്ചവും നാശയോഗ്യരായവർക്കു ജീവനും കരഗതമാക്കുവാൻ തന്നെ,സആ 45.2

    ഏകദേശം രണ്ടായിരം സംവത്സരങ്ങൾ മുമ്പു സ്വർഗ്ഗത്തിൽ ദൈവസിംഹാസനത്തിൽ നിന്നുതന്നെ വളരെ നിഗൂഢമായ പൊരുൾ അടങ്ങിയ ഒരു ശബ്ദം പുറപ്പെടുവിച്ചുകേട്ടു. അതിവണ്ണം പ്രഖ്യാപിച്ചു: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല, എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു; സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല, അപ്പോൾ ഞാൻ പറഞ്ഞു ഇതാ, ഞാൻ വരുന്നു. പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു” (എബ്രാ .10:5-7). ഈ വാക്കുകളിൽ പൂർവ്വകാലങ്ങളിൽ മറഞ്ഞു കിടക്കുന്ന ദൈവോദ്ദേൾ നിറവേറലിന്റെ പ്രഖ്യാപനമാണു അടങ്ങിയിരിക്കുന്നത്. ക്രിസ്തു നമ്മുടെ ലോകത്തെ സന്ദർശിക്കുവാനും അവതാരമെടുപ്പാനും കാലമായി... ലോകരുടെ ദൃഷ്ടിയിൽ അവന് ആഗ്രഹിക്കത്തക്ക കോമളത്വം ഉണ്ടായിരുന്നില്ല, എങ്കിലും അവൻ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും, വെളിച്ചമായ ദൈവത്തിന്റെ അവതാരമായിരുന്നു. അവന്റെ മഹത്വം ആച്ഛാദനം ചെയ്യപ്പെട്ടിരുന്നു. ദുഃഖിതരും പരീക്ഷിതരുമായ മനുഷ്യരോടു അടുത്തു സമ്പർക്കം ചെയ്യത്തക്ക നിലയിൽ അവന്റെ മഹത്വവും പാപവും മറയപ്പെട്ടിരുന്നു.സആ 45.3

    4. പക്ഷെങ്കിൽ ഒരു പ്രവാചകന്റെ ഏറ്റവും കഠിനമായ പരീക്ഷണം, അവന്റെ ജീവിതം, പ്രവൃത്തി അവന്റെ ഉപദേശങ്ങളുടെ സ്വാധീനശക്തി ആദിയായവയിലാണ് കാണപ്പെടുന്നത്, ക്രിസ്തു ഇതിനെ, ഉൾക്കൊള്ളിച്ച്. *ഒരു വൃക്ഷത്തെ അതിന്റെ ഫലങ്ങളാൽ തിരിച്ചറിയാം” എന്നു പ്രസ്താവിച്ചു (മത്താ . 7:15, 16).സആ 45.4

    നാം എലൻ ജീ.വൈറ്റിന്റെ ജീവിതം പരിശോധിക്കുമ്പോൾ, അവൾ അവളുടെ ഉപദേശങ്ങൾ ഒരു പ്രവാചകനിൽ നിന്നും നമുക്കു പ്രതീക്ഷിക്കാവുന്ന വയ്ക്ക് അനുയോജ്യമായി ഒരു ശ്ലാഘനീയമായ ക്രിസ്തീയജീവിതം നയിച്ചു എന്നു സമ്മതിക്കാതിരിപ്പാൻ തരമില്ല. പ്രവചനാത്മ (പ്രബോധനങ്ങളനുസരിച്ചു ജീവിച്ചവരുടെ ജീവിതങ്ങളിൽ അതു പുറപ്പെടുവിച്ചു കാണപ്പെടുന്ന ഫലങ്ങളെ നോക്കുമ്പോൾ നാം അതു നല്ലതാണെന്നു കാണുന്നു. സാക്ഷ്യങ്ങൾ നല്ല ഫലം പുറപ്പെടുവിച്ചിട്ടുണ്ട്. സാക്ഷ്യങ്ങളിൽ നാം സഭയിലെ വിവിധ പ്രവർത്തനമാർഗ്ഗങ്ങളിലേക്കു ആനയിക്കപ്പെട്ടിട്ടുണ്ട് എന്നു അറിഞ്ഞുകൊണ്ട് സഭയെ നോക്കുമ്പോൾ ഈ പരീക്ഷയിലും മിസ്സിസ് വൈറ്റു വിജയിച്ചിട്ടുണ്ടെന്നു സമ്മതിക്കാതിരിപ്പാൻ യാതൊരു ഗത്യന്തരവുമില്ല. എഴുപതു സംവത്സരങ്ങളിലായി എഴുതിയിട്ടുള്ള ലിഖിതങ്ങളിൽ അടങ്ങിയിരിക്കുന്ന ഉപദേശങ്ങളുടെ യോജ്യതയും അതിന്റെ പരമാർത്ഥതയെ വെളിവാക്കുന്ന ഒരു പ്രസ്പഷട സാക്ഷ്യമാകുന്നു.സആ 46.1