Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 53 - ഹൃദയത്തിന്റെയും ജീവിതത്തിന്റെയും നൈർമല്യം

    ദൈവം നിങ്ങൾക്കു വാസസ്ഥലം നല്കിയിരിക്കുന്നതു അതിനെ ഉത്തമ നിലയിൽ അവന്റെ സേവനത്തിനു കാത്തു പരിപാലിക്കുവാനാണ്. നിങ്ങളുടെ ശരീരം നിങ്ങളുടെ സ്വന്തമല്ല. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരി ക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാൽ നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.” “ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെതന്നെ.” (2T 352, 353)സആ 406.1

    നമ്മുടെ ശത്രുവായ സാത്താൻ അലറുന്ന സിംഹംപോലെ ആരെ വിഴുങ്ങേണ്ടു എന്നു അന്വേഷിച്ചു നടക്കുന്ന ഈ ദുഷിച്ച കാലയളവിൽ മുന്നറിയിപ്പിന്റെ ശബ്ദം ഉയർത്തേണ്ട ആവശ്യം ഞാൻ കാണുന്നു. “നിങ്ങൾ പരീക്ഷ യിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ.” മർക്കൊ 14:38. ശ്രേഷ്ഠമായ താലന്തുകൾ ഉള്ള അനേകർ അവയെ ദോഷങ്ങൾക്കായി സമർപ്പിച്ചു സാത്താന്റെ സേവനത്തിനു പ്രയോജനപ്പെടുത്തുന്നു. ലോകത്തിൽനിന്നും അതിന്റെ അന്ധകാര പ്രവർത്തനങ്ങളിൽനിന്നും വന്നിട്ടുള്ളവരെന്നഭിമാനിക്കുന്ന ജനത്തിനു ഞാൻ എന്തു മുന്നറിയിപ്പാണു നല്കേണ്ടത്? അവന്റെ ന്യായപ്രമാണ സംരക്ഷണ സ്ഥലങ്ങളായി ദൈവം ആക്കിവെച്ചവരും, കപടനാട്യക്കാരിയായ അത്തിവൃക്ഷം കണക്കെ ദൈവത്തിന്റെ മുമ്പാകെ തഴച്ചു നില്ക്കുന്നുവെന്നു തോന്നിക്കുന്ന കൊമ്പുകളെ ആഞ്ഞു കുലുക്കി നില്ക്കുകയും, ദൈവനാമ മഹത്വത്തിനു ഫലം കായ്ക്കാതിരിക്കുന്നവർക്കും എന്തു താക്കീതാണ് ഞാൻ നല്കേണ്ടത്? അവരിൽ അനേകരും അശുദ്ധ അഭിലാഷങ്ങളും അധമവികാരങ്ങളും ലാളിച്ചു വളർത്തുന്നു. അപ്രകാരമുള്ള വൃക്ഷത്തിലെ ഫലം ദൈവം വെറുക്കുന്നു. വിശുദ്ധ ദൂതന്മാർ അങ്ങനെയുള്ളവരുടെ മാർഗ്ഗത്തെ വെറുപ്പോടെ വീക്ഷിക്കുമ്പോൾ സാത്താൻ സന്തോഷംകൊണ്ടു തുള്ളുന്നു. അങ്ങനെയുള്ള സ്ത്രീപുരുഷന്മാർ ദൈവകല്പന ലംഘിക്കുന്നതിൽ എന്തു പ്രയോജനം ഉണ്ടെന്നു ചിന്തിച്ചെങ്കിൽ! ഏതു പരിതസ്ഥിതിയിലും ലംഘനം ദൈവത്തോടുള്ള അനാദരവും മനുഷ്യനു ശാപവും ആണ്. ആരുതന്നെ ചെയ്താലും, അതിന്റെ രീതി എത്ര യുക്തമായിരുന്നാലും നാം അതിനെ അങ്ങനെതന്നെ പരിഗണിക്കണം. (5T 146)സആ 406.2

    ഹൃദയശുദ്ധിയുള്ളവർ ദൈവത്തെക്കാണും. ഓരോ അശുദ്ധിയും സദാ ചാരബോധമില്ലായ്മയും പരിശുദ്ധാത്മാവിന്റെ മുദ്രണങ്ങളെ മായ്ക്കുവാൻ ഇടയാക്കുന്നു. മനുഷ്യർക്കു ദൈവത്തെ കാണുവാൻ സാധിക്കാത്തവിധം അതു ആത്മിക കാഴ്ചയെ മങ്ങിപ്പിക്കുന്നു. മാനസാന്തരപ്പെടുന്ന പാപിയോടു ദൈവം ക്ഷമിക്കുന്നു. പക്ഷെ, ക്ഷമിച്ചെങ്കിലും ആത്മാവു പങ്കപ്പെടുന്നു. ആത്മിക സത്യത്തെക്കുറിച്ച് വ്യക്തമായ വിവേചാശക്തിയുണ്ടായിരി ക്കേണ്ടവർ സംഭാഷണ വിചാര മാലിന്യങ്ങളിൽനിന്നു ഒഴിഞ്ഞിരിക്കണം. (DA302)സആ 407.1

    പാപകരമായ ജീവിതത്തിന്റെ ദൂഷ്യം ചിലർ അംഗീകരിക്കുമെങ്കിലും തങ്ങളുടെ വികാരങ്ങളെ ജയിക്കാൻ സാദ്ധ്യമല്ലെന്ന ഒഴിവുകഴിവു പറയും. ക്രിസ്തുവിന്റെ നാമം വിളിക്കുന്ന ഏതൊരു വ്യക്തിക്കും ഇതൊരു ഭയങ്കർ അംഗീകരണമത്രേ. “കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ട് അകന്നുകൊള്ളട്ടെ.” 2 തിമൊ . 2:19. ഈ ബലഹീനതയുടെ കാരണം എന്ത്? എന്തെന്നാൽ ഉന്നതശക്തികളുടെ മേൽ പ്രാബല്യം നേടുന്നതുവരെ മൃഗീയവാസനകൾ പ്രവൃത്തിയാൽ ശക്തിപ്പെടുന്നതിനാൽതന്നെ. സ്ത്രീ പുരുഷന്മാർക്കു തത്വദീക്ഷയുടെ കുറവുണ്ട്. സ്വയനിയന്ത്രണം വിട്ടു പോയോ എന്നു തോന്നുമാറു അധികനാൾ തങ്ങളുടെ അഭിലാഷങ്ങളെ താലോലിച്ചതിനാൽ അവർ ആത്മികമായി മരിച്ചുകൊണ്ടിരിക്കുന്നു. അധമ വികാരങ്ങൾ അവരെ നയിക്കുന്നതിനാൽ, ഭരിക്കേണ്ട ശക്തി നീചവികാരങ്ങളുടെ ദാസനായിത്തീരുകയാണ് ചെയ്യുന്നത്. ആത്മാവിനെ ഏറ്റവും താണ അടിമത്വത്തിൽ പിടിച്ചുവെയ്ക്കുന്നു. വിഷയാസക്തി വിശുദ്ധിയുടെ ആഗ ഹത്തെ ശമിപ്പിക്കുകയും ആത്മികാഭിവൃദ്ധിയെ ഇല്ലാതാക്കുകയും ചെയ്യും (2T 348)സആ 407.2