Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 12 - മരുഭൂമിയിലെ സഭ

    ദൈവത്തിനു ഭൂമിയിൽ ഒരു സഭയുണ്ട്. അത് അവന്റെ കല്പന കാക്കുന്നവരായ അവന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാകുന്നു. അവൻ അങ്ങിങ്ങായി ഓരോ പൊട്ടിക്കിളിർപ്പുകളെയല്ല, പിന്നെയോ ഒരു ജനത്തെത്തന്നെ നയിക്കുന്നു. സത്യം വിശുദ്ധീകരണ ശക്തിയത്. എന്നാൽ പോരാട്ടസഭ ഒരു വിജയശ്രീലാളിത സഭയല്ല. കളകളും ഗോതമ്പും ഉണ്ട്. “ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നാണ് ദാസന്മാർ ചോദിച്ചത്,” അതിനു യജമാനൻ അവരോട് “ഇല്ല പക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതു പോകും” (മത്താ.12:28,29) എന്നു മറുപടി പറഞ്ഞു. സുവിശേഷവേലയിൽ നല്ല മീൻ മാത്രമല്ല ചീത്തകൂടെ വലിച്ചുകയറ്റുന്നുണ്ട്. എന്നാൽ നിനക്കുള്ളത് ഏതാണെന്ന് കർത്താവു മാത്രമേ അറിയുന്നുള്ളു.സആ 141.1

    ദൈവമുമ്പിൽ താഴ്മയോടെ നടക്കുന്നത് നമ്മുടെ വ്യക്തിപരമായ കടമയാകുന്നു. അന്യവും പുതിയതുമായ ഒരു ദൂതിനെ നാം അന്വേഷിപ്പാൻ പാടുള്ളതല്ല. വെളിച്ചത്തിൽ നടപ്പാൻ ശ്രമിക്കുന്ന ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവർ അടങ്ങിയിട്ടുള്ള സഭ ബാബിലോൺ ആണെന്നു നാം ധരിക്കരുത്. (2 TT 362)സആ 141.2

    സഭയിൽ ദുഷ്ടത നിലവിലിരിക്കയും അവസാനം വരെ അതുണ്ടായിരിക്കയും ചെയ്യുമെങ്കിലും ഈ അന്ത്യകാലത്തിലെ സഭ പാപത്താൽ അശുദ്ധമായതും മര്യാദകെട്ടതുമായ ഈ ലോകത്തിലെ വെളിച്ചമായിരിക്കേണ്ടതാണ്, ദുർബ്ബലമാക്കപ്പെട്ടതും കുറവുള്ളതുമായ സഭ ശാസനയും ഉണർത്തിപ്പും പ്രോത്സാഹനവും ഏല്ക്കേണ്ടതുമായ ലോകത്തിൽ ക്രിസ്തുവിന്റെ അതിശ്രേഷ്ഠ പരിഗണനാവസ്തുവാകുന്നു. ലോകം മാനുഷികവുംസആ 141.3

    ദൈവികവുമായ മുഖാന്തിരങ്ങളുടെ സഹകരണം വഴി യേശുവിന്റെ കൃപയാലും ദിവ്യകാരുണ്യത്താലും മാനുഷഹൃദയങ്ങളിൽ പരീക്ഷണം നടത്തുന്ന ഒരു തൊഴിൽ ശാലയാകുന്നു. (2TT 355)സആ 141.4

    ദൈവത്തിനു ഒരു പ്രത്യേക ജനം അഥവാ ഭൂമിയിൽ അദ്വിതീയമായ ഒരു സഭ ഉണ്ട്. ദൈവകല്പനയെ ഉയർത്തിക്കാണിക്കുന്നതിനു മതിയായതും ശ്രേഷ്ഠവും ആയ ഒന്നുതന്നെയാണിത്. ദൈവത്തിനു ദൈവികമായിത്തന്ന നിയുക്തമായ മുഖാന്തിരങ്ങളുണ്ട്, താൻ തന്നെ നയിക്കുന്ന മനുഷ്യർ, പകലത്തെ ചൂടും ഭാരവും വഹിക്കുന്നവരും സ്വർഗ്ഗീയ മുഖാന്തിരങ്ങളോടു സഹ കരിച്ചു ഈ ഭൂമിയിൽ ക്രിസ്തുവിന്റെ രാജ്യം പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്ന സഭ തന്നെ. എല്ലാവരും ഈ തെരഞ്ഞെടുക്കപ്പെട്ട മുഖാന്തിരങ്ങളോടു യോജിച്ചു ഒടുവിൽ ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ കൂട്ടത്തിൽ കാണപ്പെടുമാറാകട്ടെ. (2TT 361, 362).സആ 141.5