Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സ്ക്കൂളിനെ ഉയർത്തിപ്പിടിക്കൽ വിദ്യാർത്ഥിയുടെ കടമ

    ദൈവത്തെ സ്നേഹിക്കയും സത്യത്തെ അനുസരിക്കയും ചെയ്യുന്നുവെ ന്നഭിമാനിക്കുന്ന വിദ്യാർത്ഥികൾക്കു പരീക്ഷകളെ അഭിമുഖീകരിച്ചു കോളേജിലും ബോർഡിംഗിലും എവിടെയായാലും യേശുവിനുവേണ്ടി അചഞ്ചലമായി നില്ക്കാൻ മതപരമായ തത്വങ്ങളിൽ സ്വയനിയന്ത്രണവും ശക്തിയും ആവശ്യമാണ്. ദൈവാലയത്തിൽ ധരിക്കുന്ന വെറുമൊരു മൂടുപടമല്ല മതം. എന്നാൽ മതപരമായ തത്വങ്ങൾ മുഴുജീവിതത്തെയും വിശേഷിപ്പിക്കണം.സആ 366.1

    ജീവ ഉറവിൽനിന്നു പാനം ചെയ്യുന്നവർ ലൗകികരെപ്പോലെ ഉല്ലാസത്തിനും നവത്വത്തിനും ആഗ്രഹം പ്രകടിപ്പിക്കുകയില്ല. ഭാരങ്ങളും പ്രയാസങ്ങളും ദിവസേന ക്രിസ്തുവിന്റെ പാദത്തിൽ സമർപ്പിക്കുന്നതു മുഖാന്തിരം കണ്ടെത്തുന്ന വിശ്രമവും സന്തോഷവും സമാധാനവും അവരുടെ സ്വഭാവത്തിലും നടപ്പിലും കാണാൻ കഴിയും. അനുസരണത്തിന്റെയും കർത്തവ്യത്തിന്റെയും പാതയിൽ സന്തോഷവും സംതൃപ്തിയും ഉണ്ടെന്നവർ കാണിക്കും. അങ്ങനെയുള്ള കുട്ടികൾ സഹപാഠികളിൽ സ്ക്കൂളിന്റെ നന്മക്കായി നല്ല പ്രേരണാശക്തിയുളവാക്കും.സആ 366.2

    സ്കൂളിന്റെ നിയമങ്ങളും ചട്ടങ്ങളും അവഗണിക്കുന്നവരെ നിരുത്സാഹപ്പെടുത്താനും അവിശ്വസ്തതയും മത്സരവും ഇല്ലാതെയാക്കാനും ഈ വിശ്വസ്തരായ കുട്ടികൾ ചെയ്യുന്ന പരിശ്രമം അദ്ധ്യാപകർക്കു ഉത്സാഹപദവും ധൈര്യജനകവുമാണ്. അവരുടെ പ്രേരണാശക്തി രക്ഷണ്യവും, പ്രയത്നങ്ങൾ ദൈവത്തിന്റെ മഹാ ദിവസത്തിൽ അനശ്വരവുമായിരിക്കും. എന്നാൽ ഇതു ഭാവി ജീവിതത്തിൽ അവരെ പിന്തുടരുന്നതും ഇവിടെയുള്ള ജീവിത ത്തിന്റെ പ്രേരണാശക്തി നിത്യതവരെ നിലനില്ക്കുന്നതും ആകുന്നു.സആ 366.3

    വിശ്വസ്തനും തീക്ഷ്ണവാനും മനസാക്ഷിയുള്ളവനുമായ ചെറുപ്പക്കാരൻ സ്കൂളിലെ അമൂല്യനിധിയാണ്. സ്വർഗ്ഗീയ ദൂതന്മാർ അവനെ സ്നേഹത്തോടെ വീക്ഷിക്കുന്നു. അവന്റെ പ്രിയ രക്ഷകൻ അവനെ സ്നേഹിക്കുന്നു. ഓരോ തിന്മയെയും ജയിച്ചതും പരീക്ഷയെയും നേരിട്ടതും ഓരോ നീതിപ്രവൃത്തിയെയും സ്വർഗ്ഗീയ പുസ്തകത്തിൽ രേഖപ്പെടുത്തും. നിത്യജീവനുവേണ്ടി അവർ ഇങ്ങനെ നല്ല അടിസ്ഥാനം ഇടും.സആ 366.4

    അവന്റെ വേല പുരോഗമിക്കേണ്ടതിനു സ്ഥാപിച്ചിരിക്കുന്ന ക്രിസ്തീയ സ്ഥാപനങ്ങളുടെ നിലയും വിലയും ഏറിയ കൂറും അതിലെ ക്രിസതീയ യുവാക്കളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വലിയ ഉത്തരവാദിത്വം ഇന്നു പ്രവർത്തനരംഗത്തേയ്ക്കു വരുന്ന യുവാക്കളിൽ നിക്ഷിപ്തമായിരിക്കുന്നു. ഒരു തലമുറയിലെ മനുഷ്യനെ ആശ്രയിച്ചിരിക്കുന്ന ഫലങ്ങളുടെ ഇത പ്രാധാന്യം മുമ്പൊരിക്കലും ഉണ്ടായിരുന്നില്ല; എന്നാൽ വലിയ വേലയ്ക്ക വേണ്ടി ദൈവം യുവാക്കളെ ആയുധമാക്കുന്നതിനു ഒരുക്കപ്പെടുന്നതെത പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മറ്റു യാതൊന്നിനെക്കാളും കൂടിയതാണു സ്രഷ്ടാവിന്റെ അവരിലുള്ള അവകാശം.സആ 367.1

    അവർക്കു ജീവൻ നല്കിയതും ശാരീരികവും മാനസികവുമായ ദാന ങ്ങൾ നല്കിയതും ദൈവമത്രെ. നിത്യതയോളം നിലനില്ക്കുന്ന പ്രവൃത്തി അവരെ ഭരമേല്പിക്കാൻ ബുദ്ധിപൂർവ്വകമായ അഭിവൃദ്ധിക്കുള്ള കഴിവുകൾ ഭരമേല്പിച്ചിരിക്കുന്നു. അവന്റെ വലിയ ദാനങ്ങൾക്കു പകരമായി അവരുടെ ബുദ്ധിപരവും സാന്മാർഗ്ഗികവുമായ കഴിവുകളെ ഉചിതമാംവിധം പരിപുഷ്ടിസആ 367.2

    പ്പെടുത്തണമെന്നവൻ അവകാശപ്പെടുന്നു. ഈ കഴിവുകൾ കേവലം വിനോദത്തിനോ ദൈവേഷ്ടത്തിനു വിപരീതമായി ദുരുപയോഗപ്പെടുത്തുന്നതിനോ അല്ല അവൻ അവർക്കു നല്കിയിരിക്കുന്നത്. സത്യത്തിന്റെയും വിശു ദ്ധിയുടെയും പരിജ്ഞാനം ലോകത്തിൽ പരത്തുവാനവൻ ഉപയോഗിക്കേണ്ടതിന്നാണ്. അവന്റെ സ്ഥിരമായ ദയക്കും അന്തമില്ലാത്ത കരുണക്കും അവൻ അവരുടെ കൃതജ്ഞതയും ഭയഭക്തിയും സ്നേഹവും അവകാശപ്പെടുന്നു. സാത്താന്റെ തന്ത്രങ്ങളിൽ നിന്നും യുവജനങ്ങളെ കാത്തുസൂക്ഷിച്ചു സമാധാനപാതയിലൂടെ വഴിനടത്തുന്ന ബുദ്ധിപൂർവ്വമായ എല്ലാ ചട്ടങ്ങളും തന്റെ ന്യായപ്രമാണങ്ങളും പാലിക്കാൻ ആവശ്യപ്പെടുന്നു.സആ 367.3

    നമ്മുടെ സ്ഥാപനങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതുമൂലം തങ്ങളുടെ സാമുദായികനില മെച്ചപ്പെടുമെന്നും സ്വഭാവത്തെ ഉൽക്കടമാക്കുമെന്നും മനസ്സിനെ മഹനീയമാക്കുമെന്നും സന്തോഷത്തെ വർദ്ധിപ്പിക്കുമെന്നും യുവജനങ്ങൾക്കു കാണ്മാൻ കഴിഞ്ഞെങ്കിൽ, അവർ ന്യായമായ ചട്ടങ്ങൾക്കും ഗുണാവഹമായ ആവശ്യങ്ങൾക്കുമെതിരെ പ്രക്ഷോഭം കൂട്ടുകയോ ഈ സ്ഥാപനങ്ങൾക്കെതിരായി പ്രതികൂല ഭാവവും ആശങ്കയും ജനിപ്പിയോ ഇല്ല. നമ്മുടെ യുവാക്കളിൽനിന്ന് ആവശ്യപ്പെടുന്നവയെ അഭിമുഖീകരിക്കാൻ അവർക്കു വിശ്വസ്തതയുടെയും ശക്തിയുടെയും ആത്മാവു ണ്ടായിരിക്കണം, ഇതു വിജയത്തിന്റെ ഉറപ്പായിരിക്കും, ഈ യുഗത്തിലെ യുവാക്കളിൽ അനേകരുടെയും നിർവ്വികാരമായതും കുരവുമായ സ്വഭാവം ഹൃദയഭേദകമായിരിക്കുന്നു. കൂടുതൽ കുറ്റവും ഭവനത്തിലെ മാതാപിതാക്ക ളിലാണു സ്ഥിതിചെയ്യുന്നത്, ദൈവഭയം കടാതെ ഒരുവനും യഥാർത്ഥ സന്തോഷമുള്ളവനായിരിക്കാൻ കഴിയുകയില്ല. (4T 432-435)സആ 367.4

    *****