Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവത്തിന്റെ മന്ദിരം അശുദ്ധമാക്കരുത്

    ഈ അവസാനകാലത്തു സാത്താന്റെ ഒരു പ്രത്യേക പ്രവർത്തനം യുവാക്കളുടെ മനസിനെ കരസ്ഥമാക്കി വിചാരങ്ങളെ അധഃപതിപ്പിച്ചു വികാരങ്ങളെ ആളിക്കത്തിപ്പിക്കുകയെന്നതാണ്. കാരണം, ഇങ്ങനെ ചെയ്യുന്നതിനാൽ അവരെ അശുദ്ധ പ്രവൃത്തികളിലേക്കു നടത്തുകയും, ഇപ്രകാരം മനസ്സിന്റെ ഉന്നതശേഷിയെ അപേതനത്തിലാക്കി തന്റെ സ്വന്ത ഉദ്ദേശപ കാരം അവരെ നിയന്ത്രിക്കുവാൻ കഴിയുമെന്നും അവനു നല്ലപോലെ അറിയാം. (CG 440)സആ 407.3

    ഈ അധഃപതിച്ച യുഗത്തിൽ സ്വഭാവ രൂപീകരണം നടത്തുന്ന യുവാക്കൾക്കായി എന്റെ ആത്മാവു വിലപിക്കുന്നു. കുട്ടികൾ പോകേണ്ട വഴിയിൽ അവരെ നടത്തുവാനുള്ള ചുമതല മാതാപിതാക്കന്മാർ ഗ്രഹിക്കുന്നില്ലെന്നു എന്നെ കാണിച്ചിരിക്കയാൽ ഞാൻ ഭയപ്പെടുന്നു. ഇഹലോക ചിന്തയിൽ ആസക്തരായ മാതാപിതാക്കൾ ആപൽ മെത്തയിൽ ശയിക്കുമ്പോൾ കുട്ടികൾ ആചാരവേഷാദികൾ ആരാഞ്ഞു, ഇവകളാൽ ആടിയുലയുകയും ദുഷിക്കപ്പെടുകയും ചെയ്യുന്നു. ദുഷിച്ച ശീലങ്ങളിൽനിന്നു സ്വതന്ത്രരായിട്ടുള്ള യുവാക്കൾ വളരെ കുറവാണ്. അധികാദ്ധ്വാനഭയത്താൽ കായിക വ്യായാമ ങ്ങളിൽ നിന്നവരെ ഒഴിവാക്കുന്നു. കുട്ടികൾ വഹിക്കേണ്ട ഭാരം മാതാപിതാക്കൾ തന്നെ വഹിക്കുന്നു.സആ 407.4

    അധികപ്രയത്നം നല്ലതല്ലെങ്കിലും അലസതയുടെ ഫലം ഭയഹേതുകമാണ് മടി ദുഷ്ടസ്വഭാവങ്ങളിൽ നിപതിക്കുവാനിടയാക്കുന്നു സ്വയദുർവിനിയോഗം പോലുള്ള ദോഷകരമായ സ്വഭാവത്തിന്റെ അഞ്ചിൽ ഒന്നു ക്ഷീണമോ ക്ഷയമോ കർമ്മശീലം വരുന്നില്ല. ക്രമീകൃതമായ ചെറിയ വേല, കുട്ടികളെ കുറിണിപ്പിക്കുന്നുവെങ്കിൽ, മാതാപിതാക്കന്മാരേ, അവരുടെ ശക്തി ക്ഷയിപ്പിക്കുന്ന മറ്റെന്തെങ്കിലും കാരണം ഉണ്ടെന്നു തീർച്ചയാക്കിക്കൊൾവിൻ, മാംസപേശികൾക്കും സിരകൾക്കും വ്യായാമം നല്കുന്ന കായികവേല നിങ്ങളുടെ കുട്ടികൾക്കു നല്കുക. ആ വേലയിലുള്ള ക്ഷീണം മറ്റു ചീത്ത സ്വഭാവങ്ങളിലേക്കുള്ള ചായ്വിനെ കുറയ്ക്കും . (2T348, 349)സആ 408.1

    ചീത്ത വിചാരങ്ങൾ ആമന്ത്രണം ചെയ്യുന്നവ കാണുകയും വായിക്കയുമ രുത്. സാന്മാർഗ്ഗികവും ബുദ്ധിപരവുമായ ശക്തികളെ വളർത്തുക. (21410)സആ 408.2

    നിങ്ങളുടെ ചിന്തകളെ മാത്രമല്ല, വികാരങ്ങളെയും അനുരാഗങ്ങളെയും നിയന്ത്രിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. ഇക്കാര്യങ്ങളിലുള്ള ആത്മനിയ ന്തണത്തെ ആശ്രയിച്ചാണു നിങ്ങളുടെ രക്ഷ സ്ഥിതിചെയ്യുന്നത്. സ്നേഹവും അനുരാഗവും ശക്തിയേറിയ ഏജന്റുമാർ അഥവാ മദ്ധ്യവർത്തികളാണ്. അവയെ തെറ്റായി പ്രയോഗിക്കുകയും തെറ്റായ ആദർശത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുകയും തെറ്റായ സ്ഥാനത്തു നിറുത്തുകയും ചെയ്താൽ നിങ്ങളുടെ നാശത്തിനായി പ്രവർത്തിക്കാൻ നിങ്ങളെ ദൈവവും പ്രത്യാശയും ഇല്ലാത്തവരായി വിടുന്നതിനു ശക്തിയുള്ളതാണ്.സആ 408.3

    അശുദ്ധ വിഷയങ്ങളെക്കുറിച്ചു വൃഥാ ചിന്തിപ്പാൻ നിങ്ങളുടെ മനസ്സിനെ അനുവദിച്ചാൽ നിങ്ങൾ ഏറെക്കുറെ തെറ്റു ചെയ്യുന്നവരെപ്പോലെ ദൈവമുമ്പാകെ കുറ്റക്കാരനെ. അശുദ്ധ ചിന്തകളിൽ മുഴുകി അർത്ഥശൂന്യമായ സങ്കല്പങ്ങളിൽ കഴിഞ്ഞാൽ ദൈവമുമ്പാകെ, ഒരളവിൽ, നിങ്ങളുടെ ചിന്തകളെ പ്രവൃത്തികൾക്കു തുല്യം കണക്കാക്കുകയും, അങ്ങനെ കുറ്റക്കാരായിത്തീരുകയും ചെയ്യുന്നു. സൗകര്യക്കുറവാണു പ്രവൃത്തിയെ തടയുന്നത്. ദിനരാത്രങ്ങൾ മോഹനസ്വപ്നം കണ്ടും ആകാശക്കോട്ട കെട്ടിയും ജീവിക്കുന്നതു വളരെ ആപൽക്കരമായ ശീലങ്ങളാണ്. ഇപ്രകാരമുള്ള സ്വഭാവങ്ങൾ ഒരി ക്കൽ സുസ്ഥാപിതമായാൽ അവയെ ഉപേക്ഷിച്ചു നിർമ്മലവും വിശുദ്ധവും ശ്രേഷ്ഠവുമായ ചിന്തകളിലേക്കു തിരിയുവാൻ മിക്കവാറും അസാദ്ധ്യമാണ്. വ്യാർത്ഥവും ദുഷിച്ചുതുമായ വിചാരങ്ങളാൽ ആത്മാവു മാലിന്യപ്പെടാതെ മനസ്സിനെ നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കണ്ണു, ചെവി, തുടങ്ങിയ നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളുടെയും വിശ്വസ്ത കാവൽഭടനായിരിക്കണം. ഈ അഭികാമ്യ പ്രവൃത്തി പൂർത്തിയാക്കാൻ കൃപയുടെ ശക്തിക്കു മാത്രമേ കഴിയുകയുള്ളു. (2T 561)സആ 408.4

    തലച്ചോറിൽ രക്തപ്രവാഹത്തെ വർദ്ധിപ്പിക്കുന്ന അമിതപഠനം സ്വയനിയന്ത്രണശക്തിയെ കുറയ്ക്കുന്നതിനിടയാക്കുന്ന ദൂഷിത ചിത്തക്ഷോഭം ഉളവാക്കുകയും പലപ്പോഴും ആകസ്മിക പ്രവൃത്തികൾക്കോ ചാപല്യ ങ്ങൾക്കോ അധീനപ്പെട്ടുപോകയും ചെയ്യുന്നു. ഇങ്ങനെ അശുദ്ധിക്കുള്ള കവാടം തുറക്കപ്പെടുന്നു. കായികശക്തിയുടെ ദുർവിനിയോഗമോ അപ്രയോഗമോ ആണ് ഇന്ന് ലോകത്തിൽ വ്യാപിക്കുന്ന ദുർവൃത്തതയുടെ വേലിയേറ്റത്തിനു കാരണം, സോദോമിനെ നാശത്തിലേക്കു നയിച്ചതുപോലെ ഇന്നത്തെ തലമുറയുടെ മാനവപുരോഗതിയുടെ മാരകശതുക്കൾ “അഹങ്കാ രവും ആഹാരസമൃദ്ധിയും ബഹുലമായ അലസതയും” ആണ്, (Ed. 209 }സആ 408.5

    അധമരാഗ മോഹാദികളിലുള്ള ആസക്തി, വിജ്ഞാനവെളിച്ചം ദർശിക്കാതിരിക്കാൻ അനേകരുടെ കണ്ണുകളെ പൂട്ടുവാൻ ഇടയാക്കുന്നു. എന്തെന്നാൽ, ഉപേക്ഷിക്കാൻ ഇഷ്ടപ്പെടാത്ത പാപങ്ങളെ അവർ കാണുമെന്ന ഭയ ത്താലാണ്. മനസ്സുണ്ടെങ്കിൽ ഏവർക്കും കാണാം. വെളിച്ചത്തിനു പകരം അന്ധകാരം അവർ തെരഞ്ഞെടുക്കുകയാണെങ്കിൽ അവരുടെ കുറ്റം ഒട്ടും കുറഞ്ഞതായിരിക്കയില്ല. (2T352)സആ 409.1

    ദൈവകല്പനാലംഘനത്തിന്റെയോ അനാദരവിന്റെയോ മുമ്പിൽ മരണം എന്നുള്ളതായിരിക്കണം ഓരോ ക്രിസ്ത്യാനിയുടെയും ലക്ഷ്യം. നവീകരണക്കാരെന്നഭിമാനിക്കുന്ന ജനം എന്ന നിലക്കു ദൈവചനത്തിലെ വിശുദ്ധവും ഭക്തിമയവും നിർമ്മലവുമായ സത്യങ്ങൾ സ്വരൂപിക്കുന്നതിൽ ഇന്നത്തേതിനെക്കാൾ വളരെ ഉന്നതമായ മാനദണ്ഡം നാം പാലിക്കണം. സഭയിലെ മറ്റുള്ളവർ ദുഷിക്കപ്പെടാതെ പാപത്തെയും പാപികളെയും ശരിയായി കൈകാര്യം ചെയ്യണം. സത്യവും നിർമ്മലതയും ആവശ്യപ്പെടുന്നതു പാളയ ത്തിൽ നിന്നു ആഖാന്മാരെ നീക്കം ചെയ്യുന്നതിനു നാം ശരിയായി പ്രവർത്തിക്കണമെന്നാണ്. ഉത്തരവാദിത്വമുളള സ്ഥാനങ്ങളിലിരിക്കുന്നവർ ഒരു സഹോദരനിൽ പാപം അനുവദിക്കരുത്. അവൻ ഒന്നുകിൽ പാപം ഉപേക്ഷി ക്കണം അല്ലെങ്കിൽ സഭയിൽ നിന്നും വേർപെടണമെന്നവനെ കാണിക്കുക. (5T147)സആ 409.2

    സാത്താന്റെ ഏറ്റവും ശക്തിയേറിയ പരീക്ഷകൾക്കു വ്യതിചലിപ്പിക്കുവാൻ അസാദ്ധ്യകരമായ കൂറും ഉറച്ച തത്വദീക്ഷയും യുവാക്കൾക്കുണ്ടായിരി ക്കണം. ദുഷിച്ച പ്രേരണാശക്തികളോടുകൂടിയ ചുറ്റുപാടുള്ള ബാലനായിരുന്നു ശമുവേൽ. ആത്മാവിനെ ദുഷിപ്പിക്കുന്ന കാര്യങ്ങൾ അവൻ കേൾക്കുകയും കാണുകയും ചെയ്തു. വിശുദ്ധ സ്ഥലത്തു ശുശ്രൂഷ ചെയ്തുകൊണ്ടി രുന്ന ഏലിയുടെ മക്കൾ സാത്താനാൽ നിയന്ത്രിക്കപ്പെട്ടിരുന്നു. ഇവർ ചുറ്റു പാടുകളെ മുഴുവൻ ദുഷിപ്പിച്ചു. സ്ത്രീപുരുഷന്മാർ ദിവസേന പാപത്തിലും തെറ്റിലും രസിച്ചിരുന്നുവെങ്കിലും ശമുവേൽ നിർമ്മലനായി നടന്നു. അവന്റെ സ്വഭാവവസം നിഷ്ക്കളങ്കമായിരുന്നു. യിസ്രായേലിൽ മുഴുവൻ നിറഞ്ഞിരുന്ന ഭയാനക പാപങ്ങളിൽ താൻ രസിക്കുകയോ സഹവസിക്കയോ ചെയ്തില്ല. ശമുവേൽ ദൈവത്തെ സ്നേഹിച്ചു. അവൻ ആത്മാവിനെ സ്വർഗ്ഗവുമായുള്ള അടുത്ത ബന്ധത്തിൽ സൂക്ഷിക്കുകയാൽ യിസ്രായേലിനെ ദുഷിപ്പിക്കുന്ന ഏലിയുടെ മക്കളുടെ പാപത്തെക്കുറിച്ചു തന്നോടു സംസാരിക്കാൻ ഒരു ദൈവദൂതൻ അയക്കപ്പെട്ടു. (31 4724743)സആ 409.3