Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദശാംശാർപ്പണം ദൈവനിയുക്തം

    സ്വമേധാദാനങ്ങളും ദശാംശാർപ്പണവുമാണ് സുവിശേഷത്തിനുള്ള ധനാഗമനമാർഗ്ഗങ്ങൾ. ദൈവം മനുഷ്യർക്കു ദാനം ചെയ്തിട്ടുള്ള വസ്തുവകകളിൽ ഒരു ഭാഗം (ദശാംശം) അവൻ തനിക്കായി അവകാശപ്പെടുന്നു. 75T 149;സആ 106.1

    നമ്മിലുള്ള ദൈവത്തിന്റെ അവകാശം മറ്റെല്ലാ അവകാശത്തെയും അടിസ്ഥാനമാക്കുന്നതാണെന്നു എല്ലാവരും കരുതണം. അവൻ മനുഷ്യനോടു ചെയ്തിട്ടുള്ള കരാർ സകലത്തിന്റെയും ദശാംശം അവനു മടക്കിക്കൊടുക്കണമെന്നതാണ്. കർത്താവു തന്റെ നിക്ഷേപം തന്റെ കാര്യവിചാരകന്മാരെ ഏല്പിക്കുന്നു. അവയിൽ പത്താമത്തേതിനെക്കുറിച്ചോ അവൻ അവരോടു “ഇത് എന്റേതാണ്’‘ എന്നു പറയുന്നു. ദൈവം തന്റെ വസ്തുവകകളെ മനുഷ്യനെ ഏല്പിച്ചിട്ടുള്ളതുപോലെ മനുഷ്യനും അതിനു യോജ്യമായ ദശാംശം ദൈവത്തിനു കൊടുക്കണം. ഈ വ്യക്തമായ ഏർപ്പാടു ഉണ്ടാക്കിയതു യേശുക്രിസ്തു തന്നെയാണ്. 861 384;സആ 106.2

    ഈ കാലത്തേക്കുള്ള സത്യം ഭൂമിയുടെ എല്ലാ ഇരുണ്ട കോണുകളിലും കൊണ്ടുപോകണം. ഈ വേല വീട്ടിൽ തന്നെ ആരംഭിക്കണം. ക്രിസ്താനുഗാമികൾ സ്വർത്ഥതല്പരരായി ജീവിപ്പാൻ പാടില്ല. അതിനുപകരം അവർ ക്രിസ്തുവിന്റെ ആത്മാവിനാൽ അവന്റെ ഇഷ്ടത്തിനു യോജ്യമായി പ്രവർത്തിക്കേണ്ടതാണ്. 93T 384;സആ 106.3

    യേശു ഈ ലോകത്തിൽ ചെയ്വാൻ വന്നതായി പ്രഖ്യാപിക്കപ്പെട്ട വേല അവൻ തന്റെ ശിഷ്യന്മാരെ ഭരമേല്പിച്ചു. ആ വേല സ്വയതാണെന്ന നിലയിലാക്കിത്തീർക്കുവാൻ വേണ്ട പണം സമ്പാദിപ്പാൻ അവൻ തന്റെ ജനങ്ങൾക്ക് ഒരു മാർഗ്ഗം നല്കിയിട്ടുണ്ട്. ദശാംശാർപ്പണപരമായ ദൈവത്തിന്റെ പദ്ധതി അതിന്റെ ലാളിത്യത്തിലും പ്രയോജനത്വത്തിലും വളരെ മനോഹരമാണ്. എല്ലാവർക്കും അതിനെ വിശ്വാസവും ധൈര്യവും പൂണ്ടു മുറുകെ പിടിച്ചു കൊള്ളാം. എന്തുകൊണ്ടെന്നാൽ അതിന്റെ ഉത്ഭവംതന്നെ ദൈവികമായതാണ്. അതിൽ ലാളിത്യവും ഉപയോഗവും അടങ്ങിയിരിക്കുന്നതു കൂടാതെ അതു നടപ്പിലാക്കുന്ന കാര്യത്തിൽ വലുതായ പാണ്ഡിത്യം ആവശ്യപ്പെടു ന്നതുമല്ല. രക്ഷയുടെ വിലയേറിയ പ്രവൃത്തിയെ പുരോഗമിപ്പിക്കുന്ന കാര്യ ത്തിൽ തനിക്കു ഒരു പങ്കു വഹിപ്പാൻ കഴിയും എന്നു എല്ലാവർക്കും കരുതാം. ഓരോ പുരുഷനും സ്ത്രീക്കും യുവതീയുവാവിനും കർത്താവിന്റെ ഒരു ഖജാൻജിയായിത്തീരുവാനും ഖജനാവിന്റെ ആവശ്യനിർവഹണത്തിന്നുള്ള പ്രതിനിധിയായിത്തീരുവാനും സാധിക്കുന്നതാണ്. അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വച്ചുകൊള്ളണം”. 1കൊരി 16:2.സആ 106.4

    ഈ മാർഗേണ വലിയ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവരും ഇതു അനുകരിച്ചിരുന്നെങ്കിൽ ദൈവത്തിനു ഉത്തമരും വിശ്വസ്തരുമായ ഖജാൻജികളായിത്തീരുകയും അങ്ങനെ ദൈവത്തിന്റെ അന്ത്യപ്രബോധനദൂതുകൾ ഭൂമുഖത്തെങ്ങും പ്രചരിപ്പിക്കുന്നതിൽ യാതൊരു ദൗർലഭ്യവും അനുഭവപ്പെടാതിരി ക്കയും ചെയ്യുമായിരുന്നു. എല്ലാവരും ഈ പദ്ധതി അനുസരിച്ചിരുന്നെങ്കിൽ ഖജനാവ് സദാ നിറഞ്ഞിരിക്കയും കൊടുക്കുന്നവർ നിർദ്ധനരായിത്തീരാതിരിക്കയും ചെയ്യുമായിരുന്നു. ഇങ്ങനെ അവർ നടപ്പിലാക്കുന്ന ഓരോ മുതൽമുടക്കും മുഖേന അവർ ഏതൽക്കാലസത്യവുമായി ബന്ധിക്കപ്പെടുന്നതാണ്. “സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളണ്ടതിന് അവർ വരുങ്കാലക്ക് നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും” (1 തിമൊ. 6:10 ഇടവരും.)സആ 106.5

    സ്ഥിരോത്സാഹികളും വ്യവസ്ഥയുള്ളവരുമായ വേലക്കാർ തങ്ങളുടെ ദൈവത്തോടും സമസൃഷ്ടങ്ങളോടുമുള്ള സ്നേഹത്തെ പരിപോഷിപ്പിക്കുവാനും അവരുടെ ആളാംപ്രതിയുള്ള പ്രവൃത്തി അവരുടെ ഉപയോഗപരിധിയെ വിപുലമാക്കുവാനും പര്യാപ്തമാണെന്നു കാണപ്പെടുമ്പോൾ ക്രിസ്തുവിനോടു സഹപ്രവർത്തകരായിരിക്കുന്നതു ഒരു വലിയ പദവിയാണെന്നു അവർക്കു ബോദ്ധ്യമാകും. ക്രിസ്തവസഭ പൊതുവേ ദൈവത്തിന്നു അതിന്മേലുള്ള അവകാശവാദത്തെ അഗണ്യമാക്കി തങ്ങളുടെ വസ്തുവകകളിൽനിന്നു ദാനധർമ്മങ്ങൾ ചെയ്തു ഭൂമുഖത്തെ മൂടിയിരിക്കുന്ന സാന്മാർഗ്ഗാന്ധകാരത്തിനെതിരായ പോരാട്ടത്തെ വിജയിപ്പിക്കാ മെന്നു കരുതുന്നു. ക്രിസ്താനുഗാമികൾ ജീവനും തീക്ഷ്ണതയുമുള്ള വേലക്കാരായിത്തീരുന്നതുവരെ ദൈവത്തിന്റെ വേല പുരോഗമിക്കേണ്ട വിധത്തിൽ പുരോഗമിക്കുന്നതല്ല. 103T 388,389;സആ 107.1