Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പ്രാർത്ഥനയ്ക്കു ഉത്തരമരുളാനുള്ള വ്യവസ്ഥ

    അവന്റെ വചനാനുസരണം നാം ജീവിക്കുമ്പോൾ മാത്രമേ നമുക്കു അവന്റെ വാഗ്ദത്തെ നിവൃത്തി അവകാശപ്പെടുവാൻ കഴിയുകയുള്ളു. “ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു” എന്നു സങ്കീർത്തനം പറയുന്നു (66:18). നാം അര മനസ്സോടെ ഭാഗികമായ അനുസരണം കാട്ടുന്നുവെങ്കിൽ അവന്റെ വാഗ്ദത്തങ്ങൾ നമ്മിൽ നിറവേറുകയില്ല.സആ 414.1

    രോഗികളുടെ സൗഖ്യത്തിനുവേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ തിരുവചനത്തിൽ നമുക്കു പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ട്. അപ്രകാരമുള്ള പ്രാർത്ഥന നടത്തുന്നതു അതിവിശുദ്ധ കാര്യമാണ്. അതിനാൽ സൂക്ഷ്മ പരിഗണന കൂടാതെ അതിൽ പ്രവേശിക്കരുത്. രോഗശാന്തിക്കുവേണ്ടിയുള്ള അനേക പ്രാർത്ഥനകളിൽ വിശ്വാസമെന്നു വിളിക്കുന്നതു വെറും കാല്പനികമായിട്ടു മാത്രമേ ഇരിക്കുന്നുള്ളൂ.സആ 414.2

    സ്വർത്ഥാഭിലാഷ ആസക്തിയാൽ പലരും തങ്ങൾക്കുതന്നെ രോഗം വരുത്തി വെയ്ക്കുന്നു. അവർ പ്രകൃതി നിയമങ്ങൾക്കോ കർശനമായ ശുദ്ധീകരണ തത്വങ്ങൾക്കോ അനുസരണമായി ജീവിച്ചില്ല. ആഹാരം, വസ്ത്രം, വേല തുടങ്ങിയ സംഗതികളുടെ പരിചയത്തിൽ ആരോഗ്യനിയമങ്ങളെ ചിലർ വിഗണിച്ചു. പലപ്പോഴും ശരീരത്തിന്റെയോ മനസിന്റെയോ ശക്തിഹീനതയ്ക്കു കാരണം എന്തെങ്കിലും ചീത്ത സ്വഭാവമായിരിക്കാം. ഈ ആളുകൾ ദൈവാനുഗ്രഹം പ്രാപിക്കയാണെങ്കിൽ, ദൈവത്തിന്റെ പ്രകൃതി നിയമങ്ങളുടെയും ആദ്ധ്യാത്മിക നിയമങ്ങളുടെയും അശദ്ധമായ ലംഘനം തുടരും, അതായത്, തങ്ങളുടെ പ്രാർത്ഥനക്കുത്തരമായി ദൈവം സൗഖ്യമാക്കുന്നുവെങ്കിൽ, അനാരോഗ്യപരമായ പരിചയങ്ങൾ തുടർന്നു ചെയ്തു ദുഷിച്ച് അഭിലാഷങ്ങളിൽ നിയന്തണമെന്യേ മുഴുകാൻ സ്വാതന്ത്യമുണ്ടെന്നു വാദിച്ചുകൊണ്ടു ഈ ആളുകൾ ആരോഗ്യം പ്രാപിക്കുവാൻ ദൈവം അത്ഭുതം പ്രവർത്തിക്കേണ്ടതായി വന്നാൽ, അവൻ പാപത്തെ പ്രോത്സാഹിപ്പിക്കുകയത്രെ ചെയ്യുന്നത്,സആ 414.3

    അനാരോഗ്യപരമായ പരിചയങ്ങൾ ഉപേക്ഷിക്കാൻ പഠിപ്പിക്കാതെ ദൈവം രോഗശാന്തി നല്കുന്നവനാകയാൽ അവനിലേക്കു നോക്കുവാൻ പഠിപ്പിക്കുന്നത് വൃഥാ പ്രയത്നമാണ്. പ്രാർത്ഥനയ്ക്കുത്തരമായി അനുഗ്രഹം പ്രാപിക്കാൻ തിന്മ ചെയ്യുന്നതു നിർത്തി നന്മ ചെയ്യാൻ പഠിപ്പിക്കണം. അവരുടെ ചുറ്റുപാടും ശുദ്ധവും, ജീവിത സ്വഭാവങ്ങൾ ശരിയുമായിരിക്കണം. ദൈവത്തിന്റെ പ്രകൃതിനിയമങ്ങൾക്കും ആത്മിക നിയമങ്ങൾക്കും അനുസരണമായി അവർ ജീവിക്കണം.സആ 414.4

    അനാരോഗ്യകരമായ പരിചയങ്ങളെ ഉപേക്ഷിക്കുവാൻ അവരെ പഠിപ്പിക്കുന്നില്ലെങ്കിൽ, ദൈവത്തെ രോഗസൗഖ്യദായകനായി നോക്കുവാൻ ജനങ്ങളെ പഠിപ്പിക്കുന്നത് പാഴ്വേലയത. പ്രാർത്ഥനയിൽക്കൂടെ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനു അവരുടെ ദുഷ്പ്രവൃത്തികൾ മതിയാക്കുകയും നന്നായി ജീവിക്കാൻ പഠിക്കുകയും വേണം. അവരുടെ പരിസരം ശുചിയുള്ളതും ജീവിത പരിചയങ്ങൾ നേരുള്ളതും ആയിരിക്കണം, ശാരീരികവും ആദ്ധ്യാത്മികവുമായ ദൈവകല്പനയ്ക്കനുയോജ്യമായി അവർ ജീവിക്കണംസആ 414.5

    ആരോഗ്യം വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവർക്കു നൈസർഗ്ഗികവും ആത്മികവുമായ ദൈവകല്പനയുടെ ലംഘനം പാപമാകുന്നുവെന്നും ദൈവാനുഗ്രഹം പ്രാപിക്കുന്നതിനു പാപം ഏറ്റുപറഞ്ഞു ഉപേക്ഷിക്കണമെന്നും വിശദീകരിച്ചുകൊടുക്കണം. തിരുവചനം നമ്മോടു പറയുന്നു: “നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ” (യാക്കോ. 5:16), നമ്മോടു (പ്രാർത്ഥന ആവശ്യപ്പെടുന്നവനു ഈ ഉപദേശം നലകുക. “ഞങ്ങൾക്കു താങ്കളുടെ ഹൃദയത്തെയോ ജീവിത രഹസ്യത്തെയോ വായിക്കുവാൻ കഴിവില്ല. താങ്കളും ദൈവവും മാത്രമേ അറിയുന്നുള്ളു. പാപങ്ങളെക്കുറിച്ചു അനുതപിക്കുന്നുവെങ്കിൽ ഏറ്റുപറയണം. ദൈവത്തിനും മനുഷ്യനും ഏക മദ്ധ്യസ്ഥനായ ക്രിസ്തുവിനോടു നിങ്ങളുടെ രഹസ്യപാപങ്ങളെ ഏറ്റു പറയണം. “ഒരുത്തൻ പാപം ചെയ്തു എങ്കിലോ നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്” (1 യോഹ. 2:1). ഏതുപാപവും ദൈവത്തിനു ഇഷ്ടക്കേടാകയാൽ ക്രിസ്തുവിൽക്കൂടെ ദൈവത്തോടേറ്റു പറയണം. ഏതു പരസ്യപാപവും പരസ്യമായി ഏറ്റുപറയണം. വ്യക്തിയോടു ചെയ്ത തെറ്റു ആ വ്യക്തിയുമായി നിരപ്പാക്കണം. ആരോഗ്യം അന്വേഷിക്കുന്നവർ ദുഷ്ടസംസാരത്തിൽ തെറ്റുകാരാണെങ്കിൽ; അവർ ഭവനത്തിലോ, ചുറ്റുപാടുമോ, സഭയിലോ അസമാധാനത്തിന്റെ വിത്തുപാകുകയും, കലഹവും ഭിന്നതയും ഇളക്കി വിടുകയും ചെയ്യുന്നെങ്കിൽ, എന്ത ങ്കിലും ദുഷ്പരിചയത്തിൽ മറ്റുള്ളവരെ പാപത്തിലേക്കാനയിക്കുന്നുവെങ്കിൽ, അവർ ആർക്കു ക്ഷതം വരുത്തിയോ അവരോടും ദൈവ മുമ്പാകെയും ഏറ്റു പറയേണ്ടതാണ്. “നമ്മുടെ പാപങ്ങൾ ഏറ്റു പറയുന്നെങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരി പ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1 യോഹ. 1:9)സആ 415.1

    തെറ്റുകളെല്ലാം നിരപ്പായശേഷം രോഗിയുടെ ആവശ്യം വിശ്വാസത്തോടുകൂടെ പരിശുദ്ധാത്മാവു ദ്യോതിപ്പിക്കുന്ന പ്രകാരം ദൈവമുമ്പാകെ സമർപ്പിക്കുക. തന്റെ പ്രിയ പുത്രനെ ഭമിയിൽ മറ്റൊരുത്തർക്കും നല്കിയിട്ടില്ല എന്നു തോന്നുമാറു അവൻ ഓരോ വ്യക്തിയെയും പേരു പേരായി അറിയുകയും പരിപാലിക്കുകയും ചെയ്യുന്നു. ദൈവസ്നേഹം വലുതും പരാജയമടയാത്തതുമാകയാൽ രോഗി അവനിൽ ആശ്രയിച്ചു സന്തോഷമുള്ളവനായിരിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടണം. തങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ഉൽക്കണ്ഠ ബലഹീനതയും രോഗവും ഉളവാക്കുന്നു. നിരാശയിൽ നിന്നും മാനതയിൽ നിന്നും ഉയരുമെങ്കിൽ അവരുടെ സൗഖ്യത്തിനുള്ള പ്രത്യാശ കൂടും. കാരണം, “യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെ മേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെ മേലും ഇരിക്കുന്നു.” സങ്കീ. 33:18.സആ 415.2

    രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ “വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ” (റോമർ 8:26) എന്നു സ്മരിക്കണം.നാം അഭിലഷിക്കുന്ന അനുഗ്രഹം ഉത്തമമോ അല്ലയോ എന്നും നാം അറിയുന്നില്ല. അതിനാൽ പ്രാർത്ഥനയിൽ ഈ ചിന്ത ഉണ്ടായിരിക്കണം: “കർത്താവേ, ആത്മാവിന്റെ എല്ലാ രഹസ്യങ്ങളും അങ്ങു അറിയുന്നുവല്ലോ, ഈ വ്യക്തികളുമായി അങ്ങു പരിചയപ്പെട്ടിരിക്കുന്നു. യേശുക്രിസ്തു അവരുടെ കാര്യസ്ഥനായി അവർക്കുവേണ്ടി ജീവൻ നല്കിയല്ലൊ. അവന്റെ സ്നേഹം ഞങ്ങളുടേതിനെക്കാൾ വലുതായിരിക്കുന്നു. അതിനാൽ ഇതു അങ്ങയുടെ മഹത്വത്തിനും കഷ്ടപ്പെടുന്നവന്റെ നന്മയ്ക്കും പര്യാപ്തമെ ങ്കിൽ അവർക്കു ആരോഗ്യം വീണ്ടും നലകേണമേ എന്നു യേശുവിൽക്കൂടെ യാചിക്കുന്നു. സൗഖ്യം പ്രാപിക്കുന്നതു അങ്ങയുടെ ഇഷ്ടമല്ലെങ്കിൽ അവിടുത്തെ കൃപയാൽ ആശ്വസിപ്പിക്കുകയും സാന്നിദ്ധ്യത്താൽ കഷ്ടതയിൽ താങ്ങുകയും ചെയ്യുമാറാകേണമേ,സആ 416.1

    ദൈവത്തിനു ആരംഭത്തിൽ തന്നെ അവസാനവും അറിയാം, സകല മനുഷ്യ ഹൃദയങ്ങളുമായി തനിക്കു പരിചയമുണ്ട്. ആത്മാവിന്റെ സകല രഹസ്യ ങ്ങളെയും അവൻ വായിക്കുന്നു. ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ അവ രുടെമേൽ വരുന്ന ശോധനകൾ വഹിച്ചു അവർ ജീവിക്കുമോ ഇല്ലയോ എന്നു അവൻ അറിയുന്നു. അവരുടെ ജീവിതം അവർക്കു തന്നെയും ലോകത്തിനും അനുഗ്രഹമോ ശാപമോ ആയിരിക്കുമെന്നവൻ അറിയുന്നു. “എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ” എന്നു നാം പ്രാർത്ഥിക്കണമെന്നുള്ളതിന്റെ കാരണം ഇതാണ്. ദൈവഹിതത്തിനും ജ്ഞാനത്തിനും ഗെതശൈമനത്തോട്ടത്തിൽ വച്ചു സമർപ്പിച്ചപ്പോൾ യേശു പ്രാർത്ഥിച്ചു: “പിതാവേ കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” (മത്താ. 26:39). ദൈവപുതനു അതു യോഗ്യമായിരുന്നെങ്കിൽ പാപികളായ മർത്യർക്കു എത്ര അധികംസആ 416.2

    നമ്മുടെ ആഗ്രഹങ്ങളെ സർവ്വജ്ഞനായ സ്വർഗ്ഗീയ പിതാവിനു കീഴ്പ്പെടുത്തുകയും പൂർണ്ണവിശ്വാസത്തോടുകൂടി അവനിൽ ആശ്രയിക്കുകയും ചെയയെന്നതാണു യോഗ്യമായ മാർഗ്ഗം. അവന്റെ ഇഷ്ട പ്രകാരം നാം അപേക്ഷിച്ചാൽ ദൈവം കേൾക്കുമെന്നു നമുക്കറിയാം, ആത്മസമർപ്പണ മനസ്ഥിതിയില്ലാതെ നമ്മുടെ അപേക്ഷ നിർബ്ബന്ധത്തോടെ കഴിക്കുന്നതു ശരിയല്ല; നമ്മുടെ പ്രാർത്ഥന ആജ്ഞാരീതിയിലായിരിക്കാതെ അഭ്യർത്ഥനാരീതിയിലായിരിക്കണം.സആ 416.3

    ദൈവം തന്റെ ദിവ്യശക്തിയാൽ ആരോഗ്യപുനഃസ്ഥാപനത്തിൽ സുനിശ്ചിതമായി പ്രവർത്തിക്കുന്നു. എന്നാൽ എല്ലാ രോഗികളും സൗഖ്യമാകുന്നില്ല. പലരും കർത്താവിൽ നിദ്ര പ്രാപിക്കുന്നു. യോഹന്നാനോട് പത്മാസ് ദ്വീപിൽവെച്ചു എഴുതാൻ കല്പിച്ചു: “ഇന്നു മുതൽ കർത്താവിൽ മരിക്കുന്ന മ്യതന്മാർ ഭാഗ്യവാന്മാർ; അതെ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു (വെളി. 14:13). ഇതിൽ നാം കാണുന്നത് വ്യക്തികൾ ആരോഗ്യത്തിലേയ്ക്കുയർത്തപ്പെട്ടില്ലെങ്കിൽ അതു വിശ്വാസക്കുറവുകൊണ്ടല്ലെന്നാണ്.സആ 416.4

    നമ്മുടെ പ്രാർത്ഥനയ്ക്കു ഉടനെ നേരിട്ടു ഉത്തരം ലഭിക്കാൻ കാംക്ഷിക്കുകയും, അതിനു കാലതാമസം നേരിടുമ്പോഴോ പ്രതീക്ഷിക്കാത്തതു വരു മ്പോഴോ അധൈര്യപ്പെടാൻ പരീക്ഷിക്കപ്പെടുന്നു. എന്നാൽ നമ്മുടെ പ്രാർത്ഥനകൾക്കു തക്കസമയം ഉത്തരം നല്കുവാനും നമ്മുടെ ആഗ്രഹം നിവർത്തിപ്പാനും ദൈവം ബുദ്ധിമാനും നല്ലവനും ആകുന്നു. നമ്മുടെ എല്ലാ ആഗ്രഹങ്ങളും നിവർത്തിച്ചു തരുന്നതിനെക്കാൾ കൂടുതലായും മെച്ചമായും അവൻ ചെയ്യും. അവന്റെ ജ്ഞാനവും സ്നേഹവും നമുക്കു വിശ്വാസിക്കാവുന്നതിനാൽ നമ്മുടെ അഭീഷ്ടം യാചിക്കാതെ അവന്റെ ഇഷ്ടം നടക്കുന്നതിനു നാം ശ്രമിക്കണം, നമ്മുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും അവന്റെ ഇഷ്ടത്തിൽ നഷ്ടപ്പെടണം. വിശ്വാസത്തെ പരീക്ഷിക്കുന്ന ഈ അനുഭവങ്ങൾ നമ്മുടെ നന്മയ്ക്കാണ്. നമ്മുടെ വിശ്വാസം തിരുവചനത്തിൽ മാത്രം സ്ഥിരീഭവിച്ച സത്യവും ആത്മാർത്ഥതയും നിറഞ്ഞതാണോ, പരിതസ്ഥിതിയെ ആശ്രയിച്ചു അനിശ്ചിതവും അസ്ഥിരവുമാണോ എന്നു അവയാൽ വെളിപ്പെടുത്തിയിരിക്കുന്നു. അനുഷ്ഠാനങ്ങളാൽ വിശ്വാസം ശക്തിപ്പെടുന്നു. കർത്താവിനെ കാത്തിരിക്കുന്നവർക്കു തിരുവചനത്തിൽ വിലയേറിയ വാഗ്ദത്തങ്ങൾ ഉണ്ടെന്നു ഓർത്തു നമ്മിൽ ക്ഷമയുടെ പരിപൂർണ്ണ വേല നടത്തുവാൻ നാം അനുവദിക്കണം.സആ 417.1

    ഈ തത്വങ്ങൾ ഏവരും മനസിലാക്കുന്നില്ല. കർത്താവിന്റെ രോഗശാന്തിയുടെ കരുണകൾ അന്വേഷിക്കുന്ന പലരും ചിന്തിക്കുന്നതു അവരുടെ പ്രാർത്ഥനയ്ക്ക് നേരിട്ടു തൽക്ഷണം ഉത്തരം ലഭിക്കണമെന്നും അല്ലാത്ത പക്ഷം തങ്ങളുടെ വിശ്വാസം അപര്യാപ്തമാണെന്നുമാണ്. ഇക്കാരണത്താൽ രോഗത്താൽ ക്ഷീണിതരായിട്ടുള്ളവരെ കൂടുതൽ വിവേകപൂർവം പ്രവർത്തിക്കാൻ ഉപദേശിക്കണം. ജീവനോടെ ശേഷിച്ചിരിക്കുന്ന സ്നേഹിതന്മാരോടുള്ള കർത്തവ്യം അവർ വിഗണിക്കുകയോ ആരോഗ്യ പുനഃസ്ഥാപ നത്തിനു പ്രകൃതി നിയമങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്യരുത്.സആ 417.2

    പലപ്പോഴും അവിടെ തെറ്റിന്റെ ആപത്തുണ്ട്, പ്രാർത്ഥനക്കുത്തരമായി സൗഖ്യമാകുമെന്നവർ വിശ്വസിച്ച്, വിശ്വാസക്കുറവിനെ ചൂണ്ടിക്കാണിക്കുമെന്നു തോന്നിക്കുന്ന എന്തെങ്കിലും ചെയ്യാൻ ഭയപ്പെടുന്നു. മരണം പ്രതീക്ഷിക്കുമ്പോൾ ചെയ്യുവാൻ ആഗ്രഹിക്കുന്നതുപോലെ, അവർ തങ്ങളുടെ കാര്യങ്ങൾ ശരിപ്പെടുത്തുവാൻ അവഗണന കാണിക്കരുത്. ധൈര്യവചനങ്ങളോ ഉപദേശങ്ങളോ വേർപാടു സമയം സനേഹഭാജനങ്ങളോടു പറയുവാൻ ഭയപ്പെടരുത്.സആ 417.3

    പ്രാർത്ഥനയിൽക്കൂടെ രോഗശാന്തി അന്വേഷിക്കുന്നവർ തങ്ങളുടെ കഴി വിൽപെട്ട പ്രതിവിധി മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ മറക്കരുത്. വേദനയെ ശമിപ്പിച്ചു ആരോഗ്യ പുനഃസ്ഥാപനത്തിനു പ്രകൃതിയെ സഹായിക്കുന്ന പ്രതിവിധികൾ ഉപയോഗിക്കുന്നതു വിശ്വാസത്യാഗമല്ല. ദൈവവുമായി സഹ കരിച്ചു രോഗവിമുക്തിക്കു അനുകൂലമായ അവസ്ഥയിൽ തങ്ങളെത്തന്നെ ഏല്പിക്കുന്നതു വിശ്വാസത്യാഗമല്ല. ജീവിത നിയമങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം പ്രാപിക്കാൻ ശക്തി ദൈവം നമുക്കു നല്കീട്ടുണ്ട്. ഈ പരി ജ്ഞാനം നമുക്കു ഉപയോഗിക്കാൻ സാദ്ധ്യമാണ്. പ്രകൃതി നിയമത്തിനനുസരണമായി ആരോഗ്യ പുനഃസ്ഥാപനത്തിനു നമ്മുടെ എല്ലാ കഴിവുകളും വിനിയോഗിക്കണം. രോഗിയുടെ സൗഖ്യത്തിനു നാം പ്രാർത്ഥിച്ചശേഷം നമുക്കു കൂടുതൽ ശക്തിയോടുകൂടി അവനോടു സഹകരിച്ചു പ്രവർത്തിക്കാനുള്ള സൗഭാഗ്യത്തിനു ദൈവത്തോടു നന്ദി പ്രകാശിപ്പിച്ചുകൊണ്ടു അവൻ നല്കിയിരിക്കുന്ന മാർഗ്ഗങ്ങളിൽക്കൂടെ അനുഗ്രഹം പകരുവാൻ അപേക്ഷിക്കുക.സആ 417.4

    പ്രതിവിധി മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനു തിരുവചന അംഗീകരണം നമുക്കുണ്ട്. ഇസായേൽ രാജാവായ ഹിസ്കിയാ രോഗിയായിക്കിടന്നപ്പോൾ അവൻ മരിച്ചുപോകുമെന്നുള്ള ദൂതു ദൈവത്തിന്റെ പ്രവാചകൻ നല്കി. അവൻ ദൈവത്തോടു നിലവിളിച്ചു. ദൈവം അവന്റെ പ്രാർത്ഥന കേട്ടു. അവന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടിയിരിക്കുന്നു എന്ന ദൂതയച്ചുകൊടുത്തു. ഇപ്പോൾ ഒരു വാക്കുകൊണ്ടു ഹിസ്ക്കിയാവിനെ ദൈവത്തിനു സൗഖ്യമാക്കാമായിരുന്നു. എന്നാൽ പ്രത്യേക നിർദ്ദേശം നല്കിയത്, “അവനു സൗഖ്യം വരേണ്ടതിനു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുക” (യെശ. 38:21) എന്നാണ്.സആ 418.1

    രോഗശാന്തിക്കുവേണ്ടി പ്രാർത്ഥിച്ചശേഷം ഫലം എന്തായാലും നമ്മുടെ ദൈവവിശ്വാസം നഷ്ടമാക്കരുത്, ദുഖം അനുഭവിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നെങ്കിൽ കെയ്പായ പാനപാത്രം സ്വീകരിക്കുക. പിതാവിന്റെ കരം അതിനെ നമ്മുടെ അധരത്തോടടുപ്പിക്കുന്നുവെന്നു ഓർക്കുക. എന്നാൽ സൗഖ്യം പ്രാപിക്കുന്നുവെങ്കിൽ രോഗശാന്തിയുടെ കാരുണ്യം ലഭിച്ച ആൾ സ്രഷ്ടാവിനു പുതുക്കപ്പെട്ട ഉത്തരവാദിത്വത്തിനു ബാദ്ധ്യസ്ഥനാണെന്നു മറക്കരുത്. പത്തു കുഷ്ഠരോഗികളെ ശുദ്ധമാക്കിയപ്പോൾ ഒരാൾ മാത്രം തിരിച്ചു വന്നു യേശുവിനു മഹത്വം കൊടുത്തു. ഹൃദയത്തിൽ ദൈവകാരുണ്യം സ്പർശിക്കാത്ത വിചാര ശൂന്യരായ ഒൻപതുപേരെപ്പോലെ നാമാരും ആകരുത്. “എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽ നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആച്ഛാദനമോ ഇല്ല. (യാക്കോ. 1:17).സആ 418.2

    *****