Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 58 - സാത്താന്റെ വഞ്ചകവേല

    ദുഷ്ടദൂതന്മാർ ആത്മാക്കൾക്കുവേണ്ടി വാദിക്കുന്നതും ദൈവദൂതന്മാർ അവരെ എതിർക്കുന്നതും ഞാൻ കണ്ടു. പോരാട്ടം വളരെ ഉഗ്രമായിരുന്നു. അവരുടെ പാഷാണ്ഡപ്രേരണകൊണ്ടു അന്തരീക്ഷത്തെ ദുഷിപ്പിക്കുകയും ആത്മാക്കളുടെ ബുദ്ധിയെ മന്ദിപ്പിക്കുകയും ചെയ്യുകയായിരുന്നു. സാത്താന്റെ സൈന്യത്തെ ഓടിക്കുവാൻ ഉൽക്കണ്ഠയോടെ വിശുദ്ധ ദൂതന്മാർ കാത്തുനിന്നു. ഇഷ്ടത്തിന്നെതിരെ യാതൊരു യത്നവും ചെയ്യാതിരിക്കുമ്പോൾ നശിപ്പിക്കാതെ കഷ്ടത്തിലകപ്പെട്ടിരിക്കുന്നവർ ഉണർന്നെഴു ന്നേറ്റു സഹായത്തിനു സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കുവാൻ പ്രകാശം ലഭിക്കുന്നതുവരെ സാത്താന്റെ സൈന്യത്തെ തടഞ്ഞുനിറുത്തുക എന്നതിൽക്കവിഞ്ഞു ദൈവദൂതന്മാർക്കു ചെയ്യുവാൻ കഴിയുകയില്ല. സ്വയം രക്ഷയ്ക്ക യാതൊന്നും ചെയ്യാത്തവരെ മോചിപ്പിക്കാൻ യേശു സ്വർഗ്ഗീയ ദൂതന്മാരെ നിയോഗിക്കുകയില്ല.സആ 433.1

    തന്റെ പിടിയിൽ നിന്നു ഒരാത്മാവു പോകുമെന്നു സാത്താൻ കണ്ടാൽ നിലനിറുത്താൻ അക്ഷീണയത്നം ചെയ്യും. ആ വ്യക്തി തന്റെ ആപൽക്കരമായ നില കണ്ടുണർന്നു നിസ്സഹായതയിൽ ശക്തിക്കായി യേശുവിനെ നോക്കുമ്പോൾ ഇവനും നഷ്ടപ്പെടുമല്ലോ എന്ന ഭയത്താൽ തന്റെ ദൂതന്മാരെ വിളിച്ചുവരുത്തി സ്വർഗ്ഗീയ പ്രകാശം പ്രവേശിക്കാത്തവിധം ഈ സാധുവിനു ചുറ്റും അന്ധകാരത്തോട്ട നിർമ്മിക്കുന്നു. എന്നാൽ ആപത്തിൽപെട്ടിരിക്കുന്നവൻ ഒരേ നിലയിൽനിന്നു നിസ്സഹായാവസ്ഥയിൽ ക്രിസ്തുവിന്റെ പുണ്യരക്തത്തിൽ ആശ്രയിച്ചാൽ, നമ്മുടെ രക്ഷകൻ തീക്ഷണതയേറിയ വിശ്വാസപ്രാർത്ഥന കേൾക്കുകയും ശക്തന്മാരായ ദൂതന്മാരെ വിമോചനത്തി നയയ്ക്കുകയും ചെയ്യും.സആ 433.2

    കർത്താവിന്റെ ശക്തിയുടെയും മഹത്വത്തിന്റെയും മുമ്പാകെ സാത്താൻ ഭയന്നു വിറയ്ക്കുന്നതിനാൽ നിലനില്ക്കാൻ സാദ്ധ്യമല്ല. തീക്ഷണതയേറിയ പ്രാർത്ഥനയുടെ ശബ്ദത്തിങ്കൽ സാത്താൻ വിറയ്ക്കുന്നു. അവന്റെ ഉദ്ദേശ നിർവ്വഹണത്തിനായി ദുഷ്ടദൂതസൈന്യത്തെ വിളിച്ചു കൂട്ടുന്നതു തുടരുന്നു. സ്വർഗ്ഗത്തിന്റെ ആയുധവർഗ്ഗധാരികളായ ശക്തിയേറിയ ദൂതന്മാർ ക്ഷീണി തനും വിവശനുമായ ആത്മാവിന്റെ സഹായത്തിനായി വരുമ്പോൾ സാത്താനും സൈന്യവും പരാജിതരെന്നറിഞ്ഞു പിന്മാറുന്നു. സാത്താന്റെ പ്രജകൾ വിശ്വസ്തരും പ്രവർത്തന്മുഖരും ഏക ലക്ഷ്യത്തിലേക്കു യോജി പ്പുള്ളവരുമാണ്. അവർ പരസ്പരം മത്സരികളും വെറുപ്പുള്ളവരുമെങ്കിലും അവരുടെ പൊതു താല്പര്യങ്ങളെ വിജയിപ്പിക്കാൻ അവസരങ്ങളെ ശരിക്കുപയോഗിക്കും. എങ്കിലും സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും മഹാസേനാപതി സാത്താന്റെ ശക്തിയെ പരിമിതപ്പെടുത്തിയിരിക്കുന്നു. (IT 345, 346)സആ 433.3