Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ജാഗ്രതയോടും ക്രമപ്രകാരവും പഠിക്കുക

    മാതാപിതാക്കന്മാരേ, നിങ്ങളുടെ മക്കളെ ദൈവത്തെ സേവിപ്പാനും ലോകത്തിൽ നന്മ ചെയ്വാനും പഠിപ്പിക്കണമെന്നാഗ്രഹിക്കുന്നുവെങ്കിൽ വിശുദ്ധ വേദപുസ്തകം നിങ്ങളുടെ പാഠപുസ്തകമാക്കുക. അതു സാത്താന്റെ തന്ത്രങ്ങളെ വെളിവാക്കുന്നു. അതു മനുഷ്യജാതിയുടെ വലിയ ഉൽകർഷകനും സാന്മാർഗ്ഗിക ദോഷങ്ങളെ ശാസിക്കയും തിരുത്തുകയും ചെയ്യുന്നതും സത്യമായതിനെ വ്യാജമായതിൽനിന്നു വേർതിരിച്ചു കാണിക്കുന്നതുമായ മുഖാന്തിരവുമാകുന്നു. വീട്ടിലും പള്ളിക്കൂടത്തിലും മറ്റെന്തെല്ലാം പഠിപ്പിച്ചാലും ഒരു ഗുരു എന്ന നിലയിൽ വിശുദ്ധ വേദപുസ്തകത്തിനു പ്രഥമസ്ഥാനം നൽകണം. അതിന് ഈ സ്ഥാനം നല്കിയാൽ ദൈവം മാനിക്കപ്പെടുകയും അവൻ നിങ്ങളുടെ കുഞ്ഞുങ്ങളുടെ മാനസാന്തരത്തിനായി പ്രവർത്തിക്കയും ചെയ്യും. ഈ പുസ്തകത്തിൽ സമൃദ്ധിയായതും ഭംഗിയേറിയതുമായ സത്യത്തിന്റെ ഒരു ഖനി ഉണ്ട്. അതിൽ കുഞ്ഞുങ്ങൾ അതീവ താല്പര്യമുള്ളവരായിത്തീർന്നില്ലെങ്കിൽ അതിനു മാതാപിതാക്കന്മാരെയാണ് കുറ്റപ്പെടുത്തേണ്ടത്. (5T 322)സആ 206.4

    പരീക്ഷകൻ അവന്റെ വഞ്ചനകളുമായി സമീപിച്ചപ്പോൾ അവനെ തോല്പിപ്പാനായി ക്രിസ്തു ഉപയോഗിച്ച ആയുധം “ഇപ്രകാരം എഴുതിയിരി ക്കുന്നു” എന്നുള്ളതായിരുന്നു. വേദപുസ്തക സത്യങ്ങളെ പഠിപ്പിക്കുക എന്നതാണ് ഓരോ കുഞ്ഞിന്റെയും മാതാപിതാക്കൾ ഏറ്റെടുക്കേണ്ട വലുതും മഹത്തറിയതുമായ വേല, ഒരു സുഖകരവും സന്തോഷപ്രദവുമായ മനഃസ്ഥിതിയോടുകൂടി ദൈവം സംസാരിച്ചതുപോലെ അവന്റെ വചനം കുഞ്ഞുങ്ങളുടെ മുമ്പിൽ വെക്കുക. മാതാവും പിതാവും എന്ന നിലയിൽ നിങ്ങൾക്കു കുഞ്ഞുങ്ങളുടെ മുമ്പിൽ സാധനപാഠങ്ങളായിരിക്കാം. ദിനംപ്രതിയുള്ള ജീവിതത്തിൽ നിങ്ങൾ ക്ഷമ, ദയ, സ്നേഹം, ആദിയായവ പ്രയോഗിക്കണം. അവരുടെ ഇഷ്ടംപോലെ പ്രവർത്തിക്കാൻ അനുവദിക്കരുത്. നിങ്ങളുടെ വേല ദൈവവചനം പ്രായോഗികമാക്കിത്തീർക്കുന്നതാണെന്നും അങ്ങനെ ചെയ്തിട്ടു അവരെ ബാലശിക്ഷയിലും പത്ഥ്യാപദേശത്തിലും പോറ്റി വളർത്തുന്നതാണെന്നും അവർക്കു കാണിച്ചുകൊടുക്കുക.സആ 207.1

    നിങ്ങളുടെ കുടുംബങ്ങളിൽ വേദപഠനത്തിനു ഒരു ക്രമം പാലിക്കുക. ലൗകികമായത് ഏതും ഉപേക്ഷിക്കാം............... എന്നാൽ ആത്മാവിനെ ജീവന്റെ അപ്പംകൊണ്ടു തീർച്ചയായും പോഷിപ്പിക്കണം. ദിനംപ്രതി ഒരു മണിക്കൂർ അല്ലെങ്കിൽ അരമണിക്കൂർ നേരമെങ്കിലും സന്തോഷകരമായും സാമൂഹ്യപരമായും കഴിക്കുന്ന വേദപഠനത്തിന്റെ സൽഫലങ്ങളുടെ വില നിർണ്ണ യിപ്പാൻ സാദ്ധ്യമല്ല. ഓരോ വിഷയവും സംബന്ധിച്ച് വിവിധ കാലങ്ങളിലും വ്യത്യസ്തമായ പരിതസ്ഥിതികളിലുമായി പറയപ്പെട്ടതെല്ലാം ഒരുമിച്ചു കൊണ്ടുവന്നിട്ടു വേദപുസ്തകത്തെതന്നെ അതിന്റെ വ്യാഖ്യാതാവാക്കിത്തീർക്കുക. സന്ദർശകരുടെയോ വിരുന്നുകാരുടെയോ വരവുകൊണ്ടു നിങ്ങളുടെ ഭവന വേദപഠനക്ലാസ്സ് മുടക്കരുത്. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ അവർ വരികയാണെങ്കിൽ അവരെയും ഭാഗഭാഗാക്കുവാൻ ക്ഷണിക്കുക. ലൗകികാദായങ്ങളെയും സുഖങ്ങളെയുംകാൾ നിങ്ങൾ അധികം കാംക്ഷിക്കുന്നതു ദൈവവചനപഠനമാണെന്നവർ മനസ്സിലാക്കട്ടെ.സആ 207.2

    നാം ഓരോ ദിവസവും ഉത്സാഹത്തോടും പ്രാർത്ഥനയോടും വേദപുസ്തകം പഠിക്കയാണെങ്കിൽ ഏതെങ്കിലും മനോഹരമായ സത്യത്തെ ഒരു പുതിയതും അധികം തെളിവായതും, ശക്തിയേറിയതുമായ വെളിച്ചത്തിൽ കാണാതിരിക്കയില്ല. (CG 510, 511).സആ 207.3

    നിങ്ങളുടെ മക്കളെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുന്നതിനു നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ വിശുദ്ധ വേദപുസ്തകത്തെ നിങ്ങളുടെ വഴികാട്ടിയാക്കണം. ക്രിസ്തുവിന്റെ ജീവിതവും സ്വഭാവവും അവർക്കു കണ്ടുപഠിക്കാൻ ഒരു മാതൃകയായി കാണിക്കുക. അവർ തെറ്റു ചെയ്യുന്നെങ്കിൽ അങ്ങനെയുള്ള പാപങ്ങളെപ്പറ്റി കർത്താവു എന്തു പറഞ്ഞിരിക്കുന്നു എന്നു അവരെ വായിച്ചു കേൾപ്പിക്കുക. ഈ വേലയിൽ തുടർച്ചയായ ജാഗ്രതയും ഉത്സാഹവും ആവശ്യമുണ്ട്. മാതാപിതാക്കൾ ഗണ്യമാക്കാതെ വിട്ടുകളയുന്നതോ, അദ്ധ്യാപകർ തിരുത്താതെ വിടുന്നതോ ആയ ഒരു ദുർഗുണവും മക്കളുടെ സ്വഭാവം മുഴുവനെയും വിരൂപവും അസമീകൃതവുമാക്കിക്കളയും. കുഞ്ഞുങ്ങൾക്കു പുതിയ താല്പര്യങ്ങൾ ഉണ്ടാകുവാനും ഉദ്ദേശങ്ങൾ പരിതമാക്കപ്പെടുവാനുമായി അവർക്കു ഒരു പുതിയ ഹൃദയം ഉണ്ടായിരിക്കണമെന്നു അവരെ പഠിപ്പിക്കുക. അവർക്കു ക്രിസ്തുവിന്റെ സഹായം ആവശ്യമുണ്ട്. തന്റെ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ സ്വഭാവത്തോടു അവർ പരിചയപ്പെട്ടിരിക്കണം. (CG515)സആ 207.4