Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അലസതയുടെ ദോഷം

    അലസതമൂലം അനേകം പാപം ഉണ്ടായതായി എനിക്കു കാണിച്ചു തന്നു. ശത്രു നിർദ്ദേശിക്കുന്ന ഓരോ പരീക്ഷയും ശ്രദ്ധിക്കുന്നതിനു വ്യാഖ്യാതമായിരിക്കുന്ന കരങ്ങൾക്കും മനസ്സിനും തീരെ സമയമില്ല. എന്നാൽ അലസമായിരിക്കുന്ന കരങ്ങളും മസ്തിഷ്കങ്ങളും സാത്താൻ നിയന്തണത്തിൽ തന്നെയാണ്, മനസു ശരിയായി ഉപയോഗിക്കാതിരിക്കുമ്പോൾ അയോഗ്യമായ കാര്യങ്ങളിൽ മുഴുകുന്നു. അലസത പാപമാണെന്നു മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. (IT 395)സആ 343.1

    കുട്ടികളെ എല്ലാ ഭാരങ്ങളിൽ നിന്നും സ്വതന്ത്രരാക്കി, അവരെ അലസവും ലക്ഷ്യമില്ലാത്തതുമായ ജീവിതത്തിലേക്കു വിടുന്നതോ, അഥവാ അവരുടെ ഇഷ്ടാനുസരണം ജീവിക്കുവാൻ വിടുന്നതോ പോലെ സുനിശ്ചിതമായി അവരെ തിന്മയിലേക്കാനയിക്കുന്ന ഒന്നും തന്നെയില്ല. കുട്ടികളുടെ മനസു പ്രവൃത്തമുഖവും നല്ലതും ഉപയോഗപ്രദമായ കാര്യങ്ങളിൽ വ്യാപരിക്കുകയും ചെയ്തില്ലെങ്കിൽ അവ കണിശമായും തിന്മയിലേക്കു തിരിയും. അവർക്കു കളികൾ ആവശ്യവും ശരിയുമായിരിക്കുമ്പോൾ പഠനത്തിനും വായനയ്ക്കും വേലക്കും പ്രത്യേകം സമയമുണ്ടായിരിക്കണമെന്നു പഠിപ്പിക്കുക. പ്രായത്തിനനുസരണമായ വേലയും രസകരമായ പുസ്തകങ്ങളും ലഭിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. (AH 284 )സആ 343.2

    കുട്ടികൾ പലപ്പോഴും ചുറുചുറുക്കോടെ വേല ആരംഭിക്കുന്നുവെങ്കിലും ക്ഷീണിക്കുകയോ പ്രയാസമുണ്ടാകയോ ചെയ്യുമ്പോൾ അതു മാറ്റി മറ്റെന്തെങ്കിലും പുതിയതു ചെയ്യാൻ ആഗ്രഹിക്കുന്നു. അങ്ങനെ അവർ പലതു സ്വീകരിക്കുകയും അല്പം അധൈര്യം ഉണ്ടായി അവയെ ഉപേക്ഷിക്കുകയും ഇങ്ങനെ ഒന്നിൽ നിന്നു മറ്റൊന്നിലേക്കു കടന്നു ഒന്നും പൂർത്തിയാക്കാതിരിക്കുയും ചെയ്യും. മാതാപിതാക്കൾ ഇതനുവദിക്കരുത്. മനസ്സു വികസിക്കുവാൻ തക്കവിധം ക്ഷമയോടെ ശിക്ഷണം നല്കാൻ സമയം ലഭ്യമാകാതിരിക്കുമാറു അവർ മറ്റു കാര്യങ്ങളിൽ അത്രമാത്രം വ്യാപൃതരാകരുത്. ധൈര്യ വാക്കുകളോ ശരിയായ സമയത്തുള്ള ചെറിയ സഹായമോ അവരുടെ പ്രയാ സത്തിൽ നിന്നും അധൈര്യത്തിൽ നിന്നും വിടുവിക്കും. അവർ തുടങ്ങിയ പ്രവർത്തനം പൂർത്തീകരിച്ചു കണ്ടതിൽനിന്നും പ്രാപിക്കുന്ന സംതൃപ്തി അവരെ കൂടുതൽ അദ്ധ്വാനത്തിനു പ്രചോദിപ്പിക്കും. (3T 147, 148)സആ 343.3

    കൂടുതൽ താലോലിക്കപ്പെടുകയും പരിചരിക്കപ്പെടുകയും ചെയ്യുന്ന കുട്ടികൾ എപ്പോഴും അതിനുവേണ്ടി കാംക്ഷിക്കും. ആഗ്രഹം സാധിച്ചില്ലെങ്കിൽ അവർ നിരാശരും അധൈര്യമുള്ളവരുമായിത്തീരുന്നു. ഈ പ്രകൃതി ജീവിതകാലം മുഴുവനും കാണപ്പെടും. മറ്റുള്ളവർ തങ്ങളെ അനുകൂലിച്ചു വഴങ്ങിക്കൊടുക്കാൻ പ്രതീക്ഷിച്ച് സഹായത്തിനു മറ്റുള്ളവരെ ചാരിക്കൊണ്ടു നിസ്സഹായകരായിത്തീരും. അവരെ എതിർക്കുകയാണെങ്കിൽ, പ്രായപൂർത്തി വന്നതിനുശേഷവും തങ്ങൾ അധിക്ഷേപിക്കപ്പെട്ടുവെന്നു ചിന്തിക്കും. ഇപ്രകാരം ഈ ലോക ജീവിതത്തിലുടനീളം ചിന്താകുലരായി സ്വന്തഭാരം വഹിക്കാൻ ശേഷിയില്ലാതെ, ഒന്നും തങ്ങൾക്കു യോജിച്ചതല്ലെന്നു പിറുപിറുത്തു സദാ വ്യസനത്തിൽ കഴികയും ചെയ്യുന്നു. (IT 392, 393)സആ 344.1

    ഒരു സ്ത്രീ അവളുടെയും കുടുംബത്തിലെ മറ്റുള്ളവരുടെയും വേല മുഴുവൻ ചെയ്യുമ്പോൾ അവളോടും തന്റെ കുടുംബത്തോടും ഗുരുതരമായ തെറ്റാണവൾ ചെയ്യുന്നത്. അവൾ വിറകും വെള്ളവും കൊണ്ടുവന്നു വിറകു കീറു ന്നതിനു മഴുവെടുക്കുമ്പോൾ ഭർത്താവും കുട്ടികളും തീയും കാത്തു കാര്യങ്ങൾ പറഞ്ഞു രസിച്ചിരിക്കയാണെങ്കിൽ അതു തെറ്റാണ്. ഭാര്യമാരും മാതാക്കളും ഭവനത്തിലെ അടിമകളായിരിക്കാൻ ദൈവം ഒരിക്കലും നിശ്ചയിച്ചിട്ടി ല്ല. കുട്ടികളെ ഗാർഹിക ഭാരങ്ങൾ വഹിക്കുവാൻ അഭ്യസിപ്പിക്കാതിരിക്കുമ്പോൾ അനേകം അമ്മമാരും കൂടുതൽ ഭാരപ്പെടുന്നു. അനുഭവസിദ്ധി വരാത്ത പാദങ്ങളെ നയിക്കാൻ ഏറ്റവും ആവശ്യമായിരിക്കുന്ന സമയത്തു അവൾ വാർദ്ധ്യക്യം പ്രാപിച്ചു അകാല ചരമമടയുന്നു. ആരെ കുറ്റപ്പെടുത്തണം?സആ 344.2

    ഭാര്യയുടെ ഭാരങ്ങളിൽനിന്നു രക്ഷിച്ചു അവളെ സദാ സന്തുഷ്ടയാക്കാൻ തന്നാലാവുന്നതു ഭർത്താവു ചെയ്യണം. കുട്ടികളിൽ ഒരിക്കലും അലസത വളർത്താൻ അനുവദിക്കരുത്, കാരണം അതു പെട്ടെന്നു ശീലമായിത്തീരുന്നു. (5T 180, 181 )സആ 344.3