Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    നിസ്വാർത്ഥ ജീവിതം കൊണ്ടു ദൈവത്തെ പ്രതിനിധീകരിക്കുക

    ഏറ്റവും കൂടിയ അളവിൽ നാം കൈവളർത്തുന്നതും നമ്മെ ദൈവത്തിൽ നിന്നു അകറ്റിക്കളയുന്നതും ബഹുവിധ ആത്മിക സാംക്രമിക രോഗങ്ങൾക്ക് ഹേതുവായിത്തീരുന്നതുമായ പാപമാണ് സ്വാർത്ഥത. സ്വയവർജ്ജനം കൂടാതെ കർത്താവിങ്കലേക്കു മടങ്ങിവരവ് സാദ്ധ്യമല്ല. നമുക്കു തന്നത്താൻ യാതൊന്നും ചെയ്വാൻ കഴികയില്ല എന്നാൽ നമ്മെ ശക്തനാക്കുന്ന ദൈവം മുഖാന്തിരം നാം മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ഒരു ജീവിതം നയിക്കാനും അങ്ങനെ സ്വാർത്ഥത കൈവെടിയുവാനും സാധിക്കും. നമ്മുടെ സർവ്വ സ്വവും ദൈവത്തിനു വിട്ടുകൊടുപ്പാനുള്ള ആഗ്രഹം പ്രദർശിപ്പിച്ചിട്ട് നിസ്വാർത്ഥവും ഉപകാരപ്രദവുമായ ഒരു ജീവിതം നയിക്കുന്നതിന്സആ 192.2

    ക്രിസ്തവ രാജ്യങ്ങളിൽ പോകണമെന്നില്ല. നമ്മുടെ ഭവനത്തിലും സഭയിലും ഇടപെടുന്നവരുടെയും ബന്ധം പുലർത്തുന്നവരുടെയും ഇടയിലും ഇതു ചെയ്യാം. നാം സ്വാർത്ഥത കെടിയുകയും കീഴടക്കി വെക്കുകയും ചെയ്യേണ്ടത് ജീവിതത്തിന്റെ സാധാരണ തുറകളിലാണ്, പൌലൊസിനു “ഞാൻ ദിവസേന മരിക്കുന്നു” എന്നു പറവാൻ സാധിച്ചു. നമ്മുടെ ജീവിത വ്യാപാരങ്ങളിലെ ചെറിയ സംഗതികളിൽ ദിവസേനതന്നെ ഞാൻ മരിക്കുന്ന താണ് നമ്മെ ജേതാക്കളാക്കുന്നത്. മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിനുള്ള ആഗ്രഹത്തിൽ നാം സ്വയം മറന്നു കളയണം. പലരിലും മറ്റുള്ളവർക്കായുള്ള സ്നേഹത്തിന്റെ ഗണ്യമായ കുറവുണ്ട്. തങ്ങളുടെ കടമകളെ കൃത്യമായി നിർവ്വഹിക്കേണ്ടതിനുപകരം അവർ അവരുടെ സ്വന്ത സുഖം അന്വേഷിക്കുന്നു.സആ 192.3

    സ്വർഗ്ഗത്തിൽ ആരും സ്വാർത്ഥം നിരൂപിക്കയോ സ്വന്തസുഖം അന്വേഷിക്കയോ ചെയ്കയില്ല. അതിനുപകരം എല്ലാവരും പരിശുദ്ധവും യഥാർത്ഥവുമായ സ്നേഹത്തിൽനിന്നു തങ്ങളുടെ ചുറ്റുമുള്ള സ്വർഗ്ഗീയ ജീവികളുടെ സന്തോഷം അന്വേഷിക്കും. പുതിയ ഭൂമിയിൽ സ്വർഗ്ഗീയ സന്തോഷമനുഭവി ക്കണമെന്നാഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ നാം സ്വർഗ്ഗീയ ചട്ടങ്ങളാൽ ഭരിക്കപ്പെടണം . (2T132, 133)സആ 192.4

    നമ്മുടെ ഇടയിൽ വളരെ അധികം അന്യോന്യ താരതമ്യം ഉണ്ടെന്നു എനിക്കു കാണിച്ചുതന്നു. നമുക്കു ഒരു സുസ്ഥിരവും തെറ്റാത്തതുമായ മാതൃക ഉണ്ടായിരിക്കുമ്പോൾ തെറ്റിപ്പോകുന്ന മർത്യരെ മാതൃകയായെടുത്തുകൊണ്ട് അന്യോന്യം താരതമ്യപ്പെടുത്തുന്നതുതന്നെ ലോകം, മനുഷ്യാ ഭിപ്രായം, സത്യം സ്വീകരിക്കുന്നതിനു മുമ്പുള്ള അവസ്ഥ ഇവയെ ആധാരമാക്കി നമ്മെ അളക്കരുത്. നാം ക്രിസ്താനുഗാമികളായിത്തീർന്നതു മുതൽ നമ്മുടെ ഗതി നിരന്തരം പുരോഗമനാത്മകമായിരുന്നെങ്കിൽ എത്തിച്ചേരാവുന്ന അവസ്ഥയോട് ലോകത്തിൽ നമ്മുടെ വിശ്വാസത്തിനും സ്ഥാന ത്തിനും ഇപ്പോൾ ഉള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തണം. ഇതാണ് നമുക്കു ചെയ്യാവുന്ന ഏക ഭദ്രതരമായ താരതമ്യം. മറ്റെല്ലാറ്റിലും സ്വയ വഞ്ചന ഉണ്ടായിരിക്കും. ദൈവജനത്തിന്റെ സന്മാർഗ്ഗ സ്വഭാവവും ആത്മികാവസ്ഥയും അവർക്കു ലഭിച്ച അനുഗ്രഹങ്ങൾക്കും പദവികൾക്കും വെളിച്ച ത്തിനും ഒത്തു വന്നില്ലെങ്കിൽ അതു ദൂതന്മാർ തുലാസിൽ തൂക്കി “കുറവുള്ള” തായി രേഖപ്പെടുത്തും . (11406)സആ 193.1

    Larger font
    Smaller font
    Copy
    Print
    Contents