Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സദാചാര പങ്കിലതയുടെ ഫലം

    ഉയർന്ന ജോലിയിലിരിക്കുന്നവർ സ്വയ ദുർവിനിയോഗത്തിന്റെ പാപവും അതിന്റെ സുനിശ്ചിതഫലങ്ങളും മനസ്സിലാക്കുന്നില്ല. ദീർഘകാലങ്ങളായി സുസ്ഥാപിതങ്ങളായ സ്വഭാവങ്ങൾ അവരുടെ അറിവിനെ അന്ധമാക്കുന്നു. തലച്ചോറിലെ സിരകളുടെ ശക്തിയെ നശിപ്പിച്ചു ശരീരത്തെ ക്ഷയിപ്പിക്കുന്ന ഈ അധമപാപത്തിന്റെ അതിഭയങ്കരത്വം അവർ മനസ്സിലാക്കുന്നില്ല. സ്ഥാപിത പരിചയങ്ങളുമായി മത്സരിക്കുമ്പോൾ സദാചാരതത്വം വളരെ ദുർബ്ബലമായിരിക്കുന്നു. അധഃപതിപ്പിക്കുന്ന ഈ ദുസ്വഭാവത്തിനെതിരായി കോട്ട് ഉറപ്പിക്കാത്ത ഹൃദയത്തിൽ സ്വർഗ്ഗീയ വിശുദ്ധ ദൂതു ശക്തിക്കായി പതിയുകയില്ല. തലച്ചോറിലെ സ്പർശന സിരകളുടെ ആരോഗ്യനില അസ്വാഭാവിക ആഗ്രഹപൂരണത്തിനുവേണ്ടി നികൃഷ്ടവികാരത്താൽ വികൃതമായി, തട്ടിയുണർത്തുമ്പോൾ നഷ്ടപ്പെടുന്നു. (27 347)സആ 410.1

    മറ്റെല്ലാറ്റിനെക്കാളും സദാചാര മാലിന്യം മനുഷ്യവർഗ്ഗത്തിന്റെ അധഃപത നത്തിനിടയാക്കി. ഭയാനകമായ അളവുവരെ ഇതു പരിചയിക്കുകയാൽ എല്ലാവിധ രോഗങ്ങളും വരുത്തി വെയ്ക്കുന്നു.സആ 410.2

    ദുഷ്ടതയെക്കുറിച്ചൊന്നും കുട്ടികൾ ഗ്രഹിക്കുന്നില്ലെന്നു സാധാരണ മാതാപിതാക്കൾ സംശയിക്കുന്നില്ല. പല സംഭവങ്ങളിലും മാതാപിതാക്കന്മാരാണു വാസ്തവത്തിൽ പാപികൾ. അവർ തങ്ങളുടെ സൗഭാഗ്യങ്ങൾ ദുർവ്വിനിയോഗപ്പെടുത്തുകയും മൃഗീയ വികാരങ്ങളെ ആസക്തിയാൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അവ ശക്തിപ്പെടുമ്പോൾ സാന്മാർഗ്ഗികവും ബുദ്ധിപരവുമായ കഴിവുകൾ ബലഹീനമാകുന്നു. ആത്മികതയെ മൃഗീയത്വം കീഴ്പ്പെ് ടുത്തുന്നു. മൃഗീയ വികാരങ്ങളുടെ സംവർദ്ധനവേളയിൽ ജനിക്കുന്ന കുട്ടി കൾക്കു മാതാപിതാക്കളുടെ അതേ സ്വഭാവ മുദ്ര ലഭ്യമാകുന്നു. അങ്ങനെയുള്ള മാതാപിതാക്കൾക്കു ജനിക്കുന്ന കുട്ടികൾ മിക്കവാറും വ്യത്യാസമന്യെ, സ്വാഭാവികമായി ജുഗുപ്സാവഹമായ രഹസ്യ ദുശ്ശീലങ്ങളിൽ ഏർപ്പെടും. മാതാപിതാക്കളുടെ പാപം തങ്ങളുടെ മക്കളെയും സന്ദർശിക്കും, കാരണം മാതാപിതാക്കൾ തങ്ങളുടെ കാമാസക്തമായ പ്രവണതകളുടെ സ്വരൂപം മക്കൾക്കു നല്കിയതിനാൽ തന്നെ.സആ 410.3

    ആത്മാവിനെയും ശരീരത്തെയും നശിപ്പിക്കുന്ന ദുർഗുണങ്ങളിൽ അടി യുറച്ചവർ തങ്ങൾ സഹവസിക്കുന്നവർക്കു ദുഷ്ടതയുടെ രഹസ്യങ്ങൾ പകർന്നു കൊടുക്കുന്നതുവരെ സ്വസ്ഥത അപൂർവ്വമായേ കണ്ടെത്തുവാൻ കഴിയുകയുള്ളു. പെട്ടെന്നു ജിജ്ഞാസാഭരിതനായി തിന്മയുടെ അറിവു ഒരു യുവാവിൽനിന്നു മറ്റൊരു യുവാവിലേക്കും ഒരു കുട്ടിയിൽ നിന്നു മറ്റൊരു കുട്ടിയിലേക്കും ഈ അധഃപതിപ്പിക്കുന്ന പാപത്തിന്റെ പരിചയത്തിൽ അജ്ഞനായി ഒരാൾ കഷ്ട്ടിച്ചു. ശേഷിക്കുന്നതുവരെ പകരുന്നു. (2T 391, 392)സആ 410.4

    രഹസ്യസ്വഭാവ പരിചയങ്ങൾ കണിശമായും ശരീരത്തിലെ ജീവശക്തിയെ നശിപ്പിക്കുന്നവയാണ്. അതിനെ പിന്തുടരുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും ബലഹീനമായിരിക്കും, ചെറുപ്പക്കാരിൽ, ഇതു തലച്ചോറിനെ ബാല്യദശയിൽ തന്നെ അത്യന്തം ആയാസപ്പെടുത്തുന്നു. തൽഫല മായി അപൂർണ്ണതയും ക്ഷീണവും ഉണ്ടാക്കുന്നു. ഈ അവസ്ഥ വിവിധ രോഗങ്ങൾക്കു വിധേയമാക്കുന്നു.സആ 410.5

    പതിനഞ്ചു വയസ്സു മുതൽ മേല്പോട്ടു ഈ പരിചയം തുടരുകയാണങ്കിൽ, പ്രകൃതിതന്നെ, അതു അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദുർവിനിയോഗത്തെ പ്രതിഷേധിക്കുകയും, തന്റെ നിയമലംഘനത്തിനു പിഴ അവരെക്കൊണ്ട്, പ്രത്യേകിച്ചു മുപ്പതു മുതൽ നാൽപതു വരെ പ്രായം ചെന്നവരെക്കൊണ്ടു ശരീരത്തിലെ വിവിധ വേദനകളാലും, കരൾ, ശ്വാസകോശം എന്നിവ സംബന്ധിച്ച രോഗങ്ങളാലും, ഞരമ്പുവലി, വാതം, നട്ടെല്ലവേദന, മൂത്രാശയത്തകരാറു, മാംസാർബുദം തുടങ്ങിയ രോഗങ്ങ ളാലും കൊടുപ്പിക്കുന്നു. പ്രകൃതിയുടെ ചില മൃദുലയന്തങ്ങൾ, ബാക്കിയു ള്ളവ പ്രവർത്തിക്കുവാൻ ഭാരമേറിയ വേല അവശേഷിപ്പിച്ചുകൊണ്ടു വിരമിക്കുന്നു. ഇതു പ്രകൃതിയുടെ സൂക്ഷ്മഘടനയെ താറുമാറാക്കുകയും ചെയ്യുന്നു. ഈ വിധം പലപ്പോഴും ശരീരഘടനയക്കു തകർച്ചയുണ്ടായി മരണം സംഭവിക്കുകയാണ് ചെയ്യുന്നത്.സആ 411.1

    സ്വർഗ്ഗത്തിന്റെ കാഴ്ച്ചപ്പാടിൽ, ഒരാളെ പെട്ടെന്നു കൊല്ലുന്നത് ക്രമേണ നശിപ്പിക്കുന്നതിനെക്കാൾ ഒട്ടും വലിയ പാപമല്ല, തെറ്റായ പ്രവൃത്തികളാൽ സുനിശ്ചിത ക്ഷയം വരുത്തി വെയ്ക്കുന്നവർ ഇവിടെവെച്ചു ശിക്ഷ അനുഭവിക്കും, അതുകൂടാതെ, ശരിയായ മാനസാന്തരം കൂടാതെ ഈ ജീവിതത്തിനു ശേഷം ഇങ്ങനെയുള്ളവരെ ആത്മഹത്യ ചെയ്തവനു മുമ്പായി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയുമില്ല. മൂലകാരണവും അതിന്റെ ഫലവുമായുള്ള ബന്ധത്ത ദൈവം കണക്കിലെടുക്കുന്നു.സആ 411.2

    ബലഹീനരായി കാണപ്പെടുന്ന എല്ലാ യുവാക്കളും തെറ്റായ പരിചയം ഉള്ളവരാണെന്നു നാം തീരുമാനിക്കരുത്, നിയന്ത്രണാതീതമായ കാരണങ്ങളാൽ കഷ്ടപ്പെടുന്ന നിർമ്മലമാനസരും മനസക്ഷിയുള്ളവരുമുണ്ട്.സആ 411.3

    ഉൽകൃഷ്ട തീരുമാനങ്ങൾ, താല്പര്യമേറിയ പരിശ്രമം, മതപരമായ സൽസ്വഭാവങ്ങൾ രൂപീകരിക്കുവാനുള്ള മനോബലം എന്നിവയുടെ വിനാശകനാണു രഹസ്യപാപം. ക്രിസ്ത്യാനിയായിരിക്കുകയെന്നതിൽ അടങ്ങിയിരിക്കുന്ന ഏവരും ക്രിസ്തു ശിഷ്യന്മാരെന്ന നിലയിൽ സർവ്വവികാരങ്ങളെയും ശരീരശക്തികളെയും മാനസിക പാപികളെയും അവന്റെ കീഴിൽ കൊണ്ടുവരാൻ ബാധ്യസ്ഥരാണെന്നറിയണം. സ്വന്തം വികാരങ്ങളാൽ നിയ ന്തിക്കപ്പെടുന്നവർക്കു കിസ്തുവിന്റെ അനുഗാമികളായിരിക്കാൻ കഴിയുന്ന തല്ല. ദുഷിച്ച പരിചയങ്ങളെ ഉപേക്ഷിച്ചു ക്രിസ്തുസേവനത്തെ തെരഞ്ഞെടുക്കാൻ കഴിയാത്തവിധം അവർ തങ്ങളുടെ യജമാനനും പാപകാരണഭൂതനുമായവന്റെ സേവനത്തിൽ മുഴുകിയിരിക്കുന്നു. (CG 444-446)സആ 411.4

    മനസ്സു മൃദുലമായിരിക്കുമ്പോൾ ചെറുപ്പത്തിൽ സ്വീകരിക്കുന്ന ദുഷ്പരിചയം മൂലം ശരിയായ ശാരീരികവും മാനസികവും സാന്മാർഗ്ഗികവുമായ ശക്തി പൂർണ്ണമായി പ്രാപിക്കാൻ അവർക്കു സാദ്ധ്യമല്ല. (2T 351)സആ 411.5

    ദുഷ്പരിചയങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള ഏക പ്രത്യാശ ഇഹ പര ജീവിതത്തിൽ ആരോഗ്യത്തിനു എന്തെങ്കിലും സ്ഥാനം കല്പ്പിക്കുന്നുവെങ്കിൽ അതിനെ എന്നെന്നേക്കും ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. ദീർഘകാലം ഈ ദുഷ്പരിചയത്തിൽ മുഴുകുമ്പോൾ പരീക്ഷയെ ജയി ക്കാനും ദുഷിച്ച ആസക്തിയെ ഉപേക്ഷിക്കുവാനും സുദൃഢ തീരുമാനം ആവശ്യമായിരിക്കുന്നു. (CG 464)സആ 412.1

    ഓരോ ദുഷ്പരിചയത്തിനും എതിരായി നമ്മുടെ കുഞ്ഞുങ്ങളുടെ സുനിശ്ചിത രക്ഷ എന്തെന്നാൽ അവരെ ക്രിസ്തുവിന്റെ ആട്ടിൽ തൊഴുത്തിൽ പ്രവേശിപ്പിച്ചു വിശ്വസ്ത ഇടയന്മാരുടെ സൂക്ഷിപ്പിൽ ആക്കുവാൻ ശ്രമിക്കുക യെന്നുള്ളതാണ്. അവർ അവന്റെ ശബ്ദം കേട്ടാൽ അവരെ സകല തിന്മയിൽ നിന്നും രക്ഷിക്കുകയും സകല ആപത്തിൽനിന്നും കാക്കുകയും ചെയ്യും. യേശു പറയുന്നു: “എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടു. അവർ എന്നെ അനുഗമിക്കുന്നു. ക്രിസ്തുവിൽ അവർ മേച്ചിൽപുറങ്ങൾ കണ്ടെത്തി ശക്തിയും പ്രത്യാശയും പ്രാപിക്കുകയും ഹൃദയത്തെ സംതൃപ്തമാക്കാൻ അസ്വസ്ഥമായ അഭിവാഞ്ഛയാൽ മനസ്സിനെ വ്യതിചലിപ്പിക്കുകയും ഇല്ല. അവർ വിലയേറിയ മുത്തു കണ്ടുപിടിക്കുകയാൽ ഹൃദയ സമാധാനമുള്ളവരായിരിക്കും. അവരുടെ ആനന്ദം, വിശുദ്ധവും സമാധാനപരവും ഉന്നതവും സ്വർഗ്ഗീയ സ്വഭാവമുള്ളതുമായിരിക്കും. വേദനാജനകമായ വിചാരമോ ദുഖമോ അവശേഷിക്കുന്നില്ല. അപ്രകാരമുള്ള ആനന്ദം ആരോഗ്യത്തെ ഹനിക്കാതെയും മനസ്സിനെ ക്ഷീണിപ്പിക്കാതെയും ആരോഗ്യകരങ്ങളായിരിക്കുന്നു. (CG 467)സആ 412.2

    *****