Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ക്രിസ്തുവിനോടും അന്യോന്യവുമുള്ള ഐക്യത നമ്മുടെ ഏകഭദ്രത

    കിസ്ത്യാനികളുടെ ഇടയിലുള്ള അനെക്യതയെ ലോകം തൃപ്തിയോടുകൂടി വീക്ഷിക്കുന്നു. നാസ്തികത്വം വളരെ പ്രസാദാർഹവുമാണ്. തന്റെ ജനത്തിന്റെ ഇടയിൽ ഒരു മാറ്റം ഉണ്ടാകണമെന്ന് ദൈവം ആവശ്യപ്പെടുന്നു. ഈ അന്ത്യകാലത്തു ക്രിസ്തുവിനോടും നാം തമ്മിൽ തമ്മിലും ഉള്ള ഐക്യതയാണ് നമ്മുടെ സഭാംഗങ്ങളുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് “കണ്ടാലും ക്രിസ്തുവിന്റെ കൊടിക്കീഴിൽ നില്ക്കുന്ന ഈ ജനം അന്യോന്യം പകയ്ക്കുന്നത്, എന്റെ സൈന്യത്തോടു പൊരുതുന്നതിനെക്കാൾ അധികം ശക്തി അവർ അന്യോന്യം പിണങ്ങുന്നതിൽ ഉപയോഗിക്കുന്നതുകൊണ്ടു നമുക്കു ഒന്നും ഭയപ്പെടുവാനില്ല എന്നു സാത്താൻ നമ്മുടെ വിശ്വാസികളുടെ നേർക്ക് പറവാനിട കൊടുക്കരുത്. തങ്ങളുടെ മേൽ പരിശുദ്ധാത്മാവു ഇറങ്ങിയശേഷം ശിഷ്യന്മാർ, ഉയിർത്തെഴുന്നേറ്റ് രക്ഷകനെ പ്രസംഗിക്കാൻ പുറപ്പെട്ടുപോയി. അവരുടെ ഏക അഭിവാഞ്ഛ ആത്മാക്കളുടെ രക്ഷയായിരുന്നു. വിശുദ്ധന്മാരുടെ കൂട്ടായ്മയുടെ മാധുര്യത്തിൽ അവർ ആഹ്ലാദിച്ചു. അവർ ആർദ്രതയുള്ളവരും വിചാരനിമഗ്നരും സ്വയത്യാഗികളും സത്യത്തിനുവേണ്ടി എന്തു ത്യാഗവും കഴിപ്പാൻ മനസ്സുള്ളവരും ആയിരുന്നു. ദൈനംദിന പെരുമാറ്റങ്ങളിൽ അവർ അന്യോന്യം ക്രിസ്തു ആജ്ഞാപിച്ചിരുന്ന സ്നേഹം വെളിവാക്കിയിരുന്നു. നിസ്വാർത്ഥ വാക്കുകളും പ്രവൃത്തികളും മുഖേന അവർ ആ സ്നേഹം മറ്റു ഹൃദയങ്ങളിൽ കത്തിജ്വലിപ്പിച്ചിരുന്നു.സആ 119.2

    പരിശുദ്ധാത്മ പകർച്ചയ്ക്കുശേഷം അപ്പൊസ്തലന്മാരുടെ ഹൃദയങ്ങളെ നിറച്ചിരുന്ന ആ സ്നേഹം വിശ്വാസികൾ എല്ലാ കാലത്തും കൈവളർത്തേ ണ്ടതായിരുന്നു. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം” (യോഹ. 13:34) എന്ന അവന്റെ കല്പന സ്വമനസ്സാലെ അനുസരിച്ചുകൊണ്ട് അവർ മുന്നോട്ട് പോകണമായിരുന്നു. അവന്റെ ആവശ്യകതകൾ നിറവേറ്റുന്നതിന് പ്രാപ്തിയുള്ളവരാകത്തക്കവിധം ക്രിസ്തുവുമായി അവർ അടുത്ത ബന്ധത്തിലാകണമായിരുന്നു. സ്വന്തനീതിയാൽ അവരെ നീതീകരിക്കുവാൻ കഴിയുന്ന ഒരു രക്ഷകന്റെ ശക്തി വലുതാക്കി ക്കാണിക്കപ്പെടണമായിരുന്നു.സആ 120.1

    എന്നാൽ ആദിമ ക്രിസ്ത്യാനികൾ അന്യോന്യമുള്ള കുറ്റങ്ങൾ കണ്ടു പിടിപ്പാൻ തുടങ്ങി. തെറ്റുകളിൽ ശ്രദ്ധ പതിപ്പിച്ചു. നിർദ്ദയമായ വിമർശന ങ്ങൾക്കിടകൊടുത്തും അവർ രക്ഷകനെയും അവൻ പാപികൾക്കുവേണ്ടി വെളിവാക്കിയ സ്നേഹത്തെയും മറന്നുകളഞ്ഞു. അവർ ബാഹ്യാചാരങ്ങളിൽ കൂടുതൽ കണിശം പാലിക്കുകയും വിശ്വാസത്തിന്റെ തത്വങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും വിമർശനത്തിൽ വളരെ കാഠിന്യം പ്രയോഗിക്കുകയും ചെയ്തുപോന്നു. മറ്റുള്ളവനെ ശിക്ഷ വിധിപ്പാനുള്ള തീക്ഷ്ണതയിൽ അവർ തങ്ങളുടെ സ്വന്ത തെറ്റുകൾ മറന്നുപോയി. ക്രിസ്തു പഠിപ്പിച്ച സഹോ ദരപ്രീതിയുടെ പാഠങ്ങൾ അവർ മറന്നുകളഞ്ഞു. എല്ലാറ്റിലും ഖേദകരമായി അവർക്കു അവരുടെ നഷ്ടത്തെക്കുറിച്ചു ബോധമുണ്ടായിരുന്നില്ല. അവരുടെ ജീവിതങ്ങളിൽനിന്നു സന്തോഷവും ആനന്ദവും വിട്ടുപോകുന്നു എന്നും വേഗത്തിൽ അന്ധകാരത്തിൽ ആണ്ടുപോകുമെന്നും ദൈവസ്നേഹം അവരുടെ ഹൃദയങ്ങളിൽ നിന്നും ബഹിഷ്കരിക്കപ്പെട്ടു എന്നും അവർ അറിഞ്ഞിരുന്നില്ല.സആ 120.2

    സഹോദരപ്രീതി സഭയിൽ കുറഞ്ഞുവരുന്നുവെന്ന് യോഹന്നാൻ അപ്പൊസ്തലൻ മനസ്സിലാക്കി. അതുകൊണ്ടു ആ വിഷയത്തിൽ അവൻ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. അവന്റെ മരണനാൾവരെ സഹോദരന്മാർ തമ്മിൽ സ്നേഹിക്കണമെന്നു അവൻ ഉൽബോധിപ്പിച്ചു. സഭകളോടുള്ള അവന്റെ ലേഖനങ്ങൾ ആ ഉൽബോധനംകൊണ്ടു നിറഞ്ഞിരിക്കുന്നു. “പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക, സ്നേഹം ദൈവത്തിൽനിന്നു വരുന്നു” എന്നു അവൻ എഴുതിയിരിക്കുന്നു. “ദൈവം തന്റെ ഏകജാതനായ പുത്രനെ അവനാൽ ജീവിക്കേണ്ടതിനു ഈ ലോകത്തിലേക്കു അയച്ചു.... പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.” 1 യോഹ. 4:7-11.സആ 120.3

    ഇന്നത്തെ സഭയിൽ സഹോദരപ്രീതി വളരെ കുറഞ്ഞു കാണുന്നു. രക്ഷകനെ സ്നേഹിക്കുന്നുവെന്നഭിമാനിക്കുന്നവരിൽ പലരും ക്രിസ്തീയ കൂട്ടായ്മയിൽ തങ്ങളോടു ബന്ധിക്കപ്പെട്ടിരിക്കുന്നവരെ സ്നേഹിക്കുന്നില്ല. നാം ഒരേ വിശ്വാസത്തിൽപെട്ടവരും ഒരേ കുടുംബത്തിലെ അംഗങ്ങളും ഒരേ സ്വർഗ്ഗീയ പിതാവിന്റെ മക്കളും അമർത്യതയെക്കുറിച്ചു ഒരേ പ്രത്യാശയുള്ളവരും ആകുന്നു. നമ്മെ ഒരുമിച്ചു ചേർത്തിണക്കുന്ന പാശം എത്ര മൃദുലവും പ്രിയങ്കരവുമായിരിക്കണം. നമ്മുടെ വിശ്വാസം നമ്മുടെ ഹൃദയങ്ങളിൽ ഒരു വിശുദ്ധീകരിക്കുന്ന സ്വാധീനശക്തി വ്യാപരിപ്പിക്കുന്നുവോ എന്നു കാണ്മാൻ ലോകത്തിലെ ജനങ്ങൾ നമ്മെ സൂക്ഷിച്ചു നോക്കുന്നു. നമ്മുടെ ജീവിത ത്തിലെ ഓരോ ദൂഷ്യവും പ്രവൃത്തിയിലെ ഓരോ അസ്ഥിരതയും കണ്ടുപിടിപ്പാൻ അവർ വളരെ വേഗതയുള്ളവരാണ്. നമ്മുടെ വിശ്വാസത്തെ നിന്ദിപ്പാൻ നാം അവർക്കു അവസരം കൊടുക്കരുത്. 28T 240-242;സആ 121.1