Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 42 - വിമർശനവും അതിന്റെ ഫലങ്ങളും

    ക്രിസ്ത്യാനികൾ അവരുടെ വാക്കിൽ സൂക്ഷിക്കണം, പ്രത്യേകിച്ചും സ്നേഹിതർ തമ്മിൽ അല്പ്പം ചേർച്ചക്കുറവുണ്ടെന്നറിഞ്ഞാൽ ക്രിസ്ത്യാനികൾ പ്രതികൂലങ്ങളായ വാർത്തകൾ ഒരാളിൽനിന്നും മറ്റൊരാൾക്കു എത്തിച്ചുകൊടുക്കരുത്. ഈ നേട്ടതിനെക്കുറിച്ചോ ആ പരിചയത്തെക്കുറിച്ചോ മറ്റുള്ളവർക്കറിഞ്ഞുകൂടാതിരിക്കെ നിങ്ങൾക്കു നല്ലവണ്ണം അറിയാമെന്ന രീതിയിൽ സൂചിപ്പിക്കയും കുത്തുവാക്കുകൾ പറയുകയും ചെയ്യും.ന്നതു ക്രൂമാണ് അതിശയോക്തി കൂടാതെ കാര്യം നേരിട്ടു തുറന്നു പറയു ന്നതിനെക്കാൾ ഈ സൂചനകൾ പ്രതികൂലങ്ങളായ ധാരണകൾ സ്യഷ്ടിച്ചു അധികം മുമ്പോട്ടു പോകുന്നു. ഇക്കാര്യങ്ങളിൽ ക്രിസ്തുവിന്റെ സഭ എന്തു മാത്രം ഉപദ്രവം സഹിക്കണ്ടി വന്നു. സഭാംഗങ്ങളുടെ നിരക്കാത്തതും അനിയന്ത്രിതവുമായ പോക്കു സഭയെ വളരെ ബലഹീനമാക്കി. ഒരേ സഭയുടെ അംഗങ്ങൾതന്നെ വിശ്വാസ വഞ്ചകരായിരിക്കുന്നു. അതേസമയം കുറ്റക്കാരൻ യാതൊരു ദോഷവും ഉദ്ദേശിച്ചിട്ടുണ്ടാവില്ല. സംഭാഷണ വിഷയങ്ങളുടെ ബുദ്ധിഹീനമായ തെരഞ്ഞെടുപ്പു വളരെ ദോഷം ചെയ്തിട്ടുണ്ട്.സആ 316.1

    ദിവ്യവും ആത്മീകവുമായ കാര്യങ്ങളെക്കുറിച്ചാണു സംസാരിക്കേണ്ടത്; എന്നാൽ നേരെ മറിച്ചാണു നടക്കുന്നത്. ക്രിസ്തീയ സ്നേഹിതന്മാരുമായുള്ള സംസർഗ്ഗം മനസ്സിന്റെയും ഹൃദയത്തിന്റെയും വികാസത്തിനു ചെലവിട്ടാൽ അനന്തര ദുഃഖം ഉണ്ടാകയില്ല. സന്തോഷ സംതൃപ്തിയോടെ ആ കൂടിക്കാഴ്ചയെ പിൻതിരിഞ്ഞു നോക്കാം. എന്നാൽ ചപലതയിലും വ്യർത്ഥ സംസാരത്തിലും സമയം ചെലവഴിക്കുകയും മറ്റുള്ളവരുടെ സ്വഭാവത്തെയും ജീവിതത്തെയും സൂക്ഷ്മ നിരൂപണം നടത്തുന്നതിനു വിലയേറിയ സമയം ഉപയോഗിക്കയും ചെയ്താൽ നിങ്ങളുടെ സ്നേഹ സംസർഗ്ഗം തിന്മയുടെ ഉറവിടമായി വെളിപ്പെടുകയും നിങ്ങളുടെ പ്രേരണാശക്തി മരണത്തിലേക്കു ള്ളതും ആയിരിക്കും. (2T 186, 187)സആ 316.2

    Larger font
    Smaller font
    Copy
    Print
    Contents