Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ക്രിസ്തുവും സാത്താനും തമ്മിലുള്ള വൻപോരാട്ടത്തിന്റെ ദർശനം

    1858 മാർച്ച് മദ്ധ്യഭാഗത്തിലെ ആ ഞായറാഴ്ച സായാഹ്നത്തിൽ അമേരിക്കയുടെ പൂർവ്വ ഭാഗത്തുള്ള ഒരു ചെറുഗ്രാമത്തിലെ ഒരു സ്കൂൾ കെട്ടിടം ഒരു പ്രത്യേക ശുശ്രൂഷയ്ക്കായി കൂടിവന്നിരുന്ന സത്രീപുരുഷന്മാരെക്കൊണ്ടു നിറഞ്ഞിരുന്നു. എൽഡർ ജെയിംസ് വൈറ്റ് ഒരു യുവാവിന്റെ ശവസംസ്ക്കാര ശുശ്രൂഷാമദ്ധ്യേ തൽസംബന്ധമായ പ്രസംഗം ചെയ്തുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചപ്പോൾ മിസ്റ്റിസ് എലൻ ജി. വൈറ്റിന് വിരഹതാപത്തിൽ ആണ്ടിരുന്നവരുടെ ആശ്വാസത്തിനായി ചില വാക്കുകൾ സംസാരിക്കണമെന്ന് തോന്നി. ഉടൻതന്ന അവർ എഴുന്നേറ്റു നിന്നു ഒന്നു രണ്ടു മിനിറ്റു നേരം ചില വാക്കുകൾ സംസാരിച്ചു. അങ്ങനെ നില്ക്കവേ അവരുടെ സംസാരം നിലച്ചുപോയി. ആളുകൾ അവരുടെ അധരങ്ങളിൽ നിന്നു നിർഗ്ഗമിക്കുന്ന അടുത്ത വാക്കുകൾ ശ്രദ്ധിക്കാനായി നോക്കിയിരിക്കയായിരുന്നു. തൽക്ഷണം മിസ്റ്റിസ് വൈറ്റിന്റെ വായിൽനിന്നു പുറപ്പെട്ട “ദൈവത്തിനു മഹത്വം, ദൈവത്തിനു മഹത്വം” എന്ന വാക്കുകൾ കേട്ടു ആ ജനം ഞെട്ടിപ്പോയി, മിസിസ് വൈറ്റു ഈ വാക്കുകൾ അധികമധികം ഉറപ്പിച്ചു മൂന്നു പ്രാവശ്യം പ്രസതാവിച്ചു. അപ്പോൾ അവർ ദർശനം കാണുകയായിരുന്നു.സആ 13.1

    എൽഡർ വൈറ്റ് ജനങ്ങളോട് മിസിസ് വൈറ്റിനുണ്ടായ ദർശനത്തെപ്പറ്റി പറഞ്ഞു. പതിനേഴു വയസ്സു പ്രായമുള്ള ഒരു യുവതിയായിരുന്ന കാലം മുതൽ അവർക്കു ദർശനങ്ങൾ നല്കപ്പെട്ടിരുന്നു എന്നു അദ്ദേഹം വിവരിച്ചു. അവരുടെ കണ്ണു തുറന്നിരുന്നെങ്കിലും, ദുരക്ഷിതമായ ഏതോ വസ്തുവിനെ സൂക്ഷിച്ചു നോക്കുന്നതുപോലെ അവരുടെ നോട്ടം കാണപ്പെട്ടിരുന്നു. ചുറ്റുപാടും ഉള്ള സംഗതികളെക്കുറിച്ചു അവർ നിശ്ശേഷം ബോധരഹിതയായിരുന്നു എന്നു അദ്ദേഹം അവരോടു പറഞ്ഞു. അതിന്നാധാരമായി അദ്ദേഹം അവർക്കു: സംഖ്യ 24:4, 16 എന്നീ വാക്യങ്ങളിൽ നാം വായിക്കുന്നതുപോലെ “ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവർ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ” എന്ന ഭാഗം ചൂണ്ടിക്കാണിച്ചു.സആ 13.2

    ദർശനത്തിലായിരിക്കുമ്പോൾ അവർ ശ്വാസോച്ഛ്വാസം ചെയ്യുന്നില്ല എന്നു വിവരിച്ചുകൊണ്ടു ദാനിയേൽ ദർശനത്തിലായിരുന്നപ്പോൾ ഉണ്ടായിരുന്ന അനുഭവം ദാനി.10:13-ൽ രേഖപ്പെടുത്തിയിരിക്കും (പ്രകാരം വായിച്ചു കേൾപ്പിച്ചു. അതു ഇപകാരമാണ്: “എനിക്കു പെട്ടെന്നു ശക്തിയില്ലാതായി. ശ്വാസം ശേഷിച്ചിരിപ്പില്ല.” അനന്തരം എൽഡർ വൈറ്റ്, അങ്ങനെ ചെയ്യാൻ താൽപ്പര്യമുള്ളവർക്കെല്ലാം മുമ്പോട്ട് വന്ന് മിസിസ് വൈറ്റു ദർശനത്തിലായിരിക്കുമ്പോൾ അവരെ പരിശോധിക്കാം എന്നു പറഞ്ഞു ചുറ്റും കൂടിയിരുന്ന വരെ അതിനായി ക്ഷണിച്ചു. ഏതാദൃശ പരിശോധന നടത്തുവാൻ അദ്ദേഹം എപ്പോഴും സ്വാതന്ത്യം നല്കിയിരുന്നു. അവർ ദർശനത്തിലായിരിക്കുമ്പോൾ സമീപത്തെങ്ങാനും ഒരു ഡോക്ടർ ഉണ്ടെങ്കിൽ അയാളെക്കൊണ്ടു പരിശോധിപ്പിക്കുവാനും അദ്ദേഹം സന്തോഷം പ്രദർശിപ്പിച്ചിരുന്നു.സആ 13.3

    ജനങ്ങൾ മിസിസ് വൈറ്റിന്റെ ചുറ്റും അടുത്തു ചെന്നപ്പോൾ അവർ ശ്വാസോച്ഛ്വാസം ചെയ്തിരുന്നില്ല എന്നു അവർക്കു ബോദ്ധ്യമായി. എന്നിട്ടും അവരുടെ ഹൃദയം സാധാരണ നിലയിൽ മിടിച്ചുകൊണ്ടിരുന്നു. അവരുടെ കവിൾത്തടങ്ങളുടെ നിറവും സ്വാഭാവികമായിരുന്നു. ഒരു മുഖക്കണ്ണാടി കൊണ്ടുവന്നു മുഖത്തിനു നേരെ പിടിച്ചിട്ടു ആ കണ്ണാടിയിൽ ലേശം പോലും ഈർപ്പം പറ്റിക്കണ്ടില്ല. അനന്തരം അവർ ഒരു മെഴുകുതിരി കൊളുത്തി കൊണ്ടു വന്നു. അവരുടെ മൂക്കിനോടും വായോടും അടുപ്പിച്ചു പിടിച്ചുനോക്കി. എന്നിട്ടു അതിന്റെ ജ്വാല നേരെ നിന്നതല്ലാതെ അതിനു യാതൊരു കോട്ടവും ഉണ്ടായതായി കണ്ടില്ല. അവർ മുറിക്കകത്തു ചരിക്കുകയും കരങ്ങളെ ചന്തമായി ചലിപ്പിക്കുകയും തനിക്കു വെളിപ്പെടുത്തപ്പെട്ടവയെ ആശ്ചര്യപൂർവ്വകമായി ചെറുവാക്യങ്ങളാൽ പ്രസ്താവിക്കുകയും ചെയതുകൊണ്ടിരുന്നു. ദാനിയേലിനെപ്പോലെ, അവർക്കു ആദ്യം ഉണ്ടാ കയും പിന്നത്തേതിൽ പ്രകൃതിക്കതീതമായ ശക്തി പകർന്നു കിട്ടുകയും ചെയ്തു. ദാനി. 10:7,8, 18, 19 എന്നീ വേദഭാഗങ്ങൾ നോക്കുക. രണ്ടു മണിക്കുർ നേരം മിസ്റ്റിസ് വൈറ്റ് ദർശനത്തിലായിരുന്നു. ആ രണ്ടു മണിക്കൂറു കൾക്കകത്തു അവർ ഒരിക്കൽ പോലും ശ്വാസോച്ഛ്വാസം ചെയ്തില്ല. അതിൽ പിന്നെ ദർശനം അവസാനിക്കയാൽ അവർ ഒന്നു ദീർഘമായി ശ്വസിക്കയും അതു കഴിഞ്ഞു ഒരു നിമിഷത്തിനുശേഷം ആ പ്രവൃത്തി ആവർത്തിക്കയും ചെയ്തതോടുകൂടി ശ്വാസോച്ഛ്വാസം അതിന്റെ സാധാരണഗതിയെ പ്രാപിച്ചു. ആ സമയത്തുതന്നെ അവർ അവരുടെ ചുറ്റുപാടുകളെ തിരിച്ചറിഞ്ഞു തുടങ്ങുകയും ചുറ്റും നടന്നുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചു ബോധമുള്ളവളായിത്തീരുകയും ചെയ്തു.സആ 14.1

    മിസ്സിസ് വൈറ്റ് ദർശനത്തിലാണ്ടിരുന്ന മിക്ക അവസരങ്ങളിലും അവരെ ക്കണ്ടിട്ടുള്ള മിസ്സിസ് മാർത്താ ആമേഡൻ (Martha Amadon) എന്ന വനിത താഴെക്കാണുന്ന വിവരണം നല്കിയിരിക്കുന്നു.സആ 14.2

    “ദർശനത്തിൽ അവരുടെ കണ്ണു തുറന്നിരുന്നു. ശ്വാസം ഉണ്ടായിരുന്നില്ല. എങ്കിലും അവരുടെ തോളുകൾക്കും ഭുജങ്ങൾക്കും കൈകൾക്കും ചന്തമേറിയ ചലനം ഉണ്ടായിരുന്നു. ആ ചലനം അവർ കാണുന്നതിനെ പ്രകടമാക്കുന്നവയുമായിരുന്നു. മറ്റാർക്കും അവരുടെ ഭുജങ്ങളെയും കൈകളെയും ചലിപ്പിക്കുവാൻ സാധ്യമായിരുന്നില്ല. അവർ പലപ്പോഴും തന്റെ ചുറ്റും കൂടിയിരുന്നവരോടു താൻ ദർശിച്ചിരുന്ന കാഴ്ചകളെ വെളിവാക്കുന്ന ഒറ്റയൊറ്റ വാക്കുകളും ചിലപ്പോൾ വാചകങ്ങളും പ്രസ്താവിച്ചിട്ടുണ്ട്.”“മഹത്വം” എന്നുള്ളതാണ് അവർ ദർശനത്തിൽ ഉച്ചരിച്ചിരുന്ന ഒന്നാമത്തെ വാക്ക്. അതിന്റെ മുഴക്കം ആദ്യം സമീപസ്ഥമായിരുന്നെങ്കിലും അവസാനത്തോടടുക്കുന്തോറും അത് വളരെ ദൂരെ നിന്ന് പുറപ്പെടുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ഇതു ചിലപ്പോൾ ആവർത്തിച്ചു പറയപ്പെട്ടിരുന്നു. “ദർശനസമയത്തു സന്നിഹിതരായിരുന്നവരുടെയിടയിൽ സംഭ്രമമൊന്നും ഉണ്ടായിരുന്നതുമില്ല. അതൊരു പരിപാവനവും പ്രശാന്തസുന്ദരവുമായ രംഗം ആയിരുന്നു.സആ 14.3

    “ദർശനം അവസാനിക്കയും അവരുടെ കാഴ്ചയിൽ നിന്നു സ്വർഗ്ഗീയ വെളിച്ചം മായുകയും ചെയ്തപ്പോൾ ഒരിക്കൽകൂടി ഭൂമിയിലേക്കു മടങ്ങി വന്നപ്പോൾതന്നെ, അവർ ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അവരുടെ സ്വാഭാവികമായ ശ്വാസോച്ഛാനകൃത്യം ആരംഭിക്കുകയും അതിനെ തുടർന്നു അന്ധകാരമയം എന്നു നിലവിളിക്കുകയും ചെയ്തിരുന്നു. അവർ അപ്പോൾ അബലയും ശക്തിഹീനയും ആയിരുന്നുസആ 15.1

    നമുക്കിപ്പോൾ ആ സ്കൂൾ കെട്ടിടത്തിൽ വച്ചുണ്ടായി രണ്ടു മണിക്കുർ നീണ്ടു നിന്ന ദർശനത്തിന്റെ ചരിത്രത്തിലേക്ക് മടങ്ങി വരാം, ഈ ദർശന ത്തെപ്പറ്റി മിസ്സിസ് വൈറ്റ് പിന്നത്തേതിൽ ഇങ്ങനെ എഴുതി: “ക്രിസ്തുവിനും സാത്താനും തമ്മിൽ യുഗാഗങ്ങളായി നടന്നു വന്നിരുന്ന വൻപോരാട്ട ത്തെപ്പറ്റി ഞാൻ പത്തു സംവത്സരങ്ങൾക്കു മുമ്പു കണ്ടിരുന്ന മിക്ക സംഗതികളും എനിക്കു വീണ്ടും കാണിച്ചു തരികയും അവയെ രേഖപ്പെടുത്തുവാൻ എന്നോടു ഉപദേശിക്കയും ചെയ്തു.സആ 15.2

    ദർശനത്തിൽ മിസ്സിസ് വൈറ്റ് തന്റെ കണ്ണിനു മുമ്പിൽ നിറവേറിയതു പോലെ കാണപ്പെട്ട ആ സംഗതികൾ സാക്ഷിച്ചുകൊണ്ടു ആ രംഗങ്ങളിൽ താൻ സന്നിഹിതയായിരുന്നതുപോലെ അവർക്കു തോന്നി. ആദ്യം താൻ സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ടു ലൂസിഫറിന്റെ പാപവും വീഴ്ചയും ദർശിച്ചു. അനന്തരം അവൾ ലോകസൃഷ്ടിപ്പിനെയും നമ്മുടെ ആദ്യമാതാപിതാക്കന്മാർ അവരുടെ ഏദെൻ ഭവനത്തിൽ വാസം ചെയ്തിരുന്നതിനെയും അവർ സർപ്പത്തിന്റെ പരീക്ഷകൾക്ക് വിധേയരായതും ആ ഉദ്യാനവസതിയിൽ നിന്നു തുരത്തപ്പെട്ടതും കണ്ടു. വേദചരിതം മുഴുവനും അവളുടെ മുമ്പിൽകൂടി തെരുതെരെ കടന്നുപോയി. യിസ്രായേലിന്റെ പൂർവ്വ പിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും അനുഭവം അവർ ദർശിച്ചു. തദനന്തരം അവർ നമ്മുടെ രക്ഷിതാവായ ക്രിസ്തുവിന്റെ ജീവിതവും മരണവും സ്വർഗ്ഗാ രോഹണവും, അതിനുശേഷം അവൻ സ്വർഗ്ഗത്തിൽ നമ്മുടെ മഹാപുരോഹിതനായി ശുശൂഷ അർപ്പിക്കുന്നതും, അതിനെതുടർന്നു ശിഷ്യന്മാർ സുവിശേഷ ദൂതുകളുടെ പ്രചരണാർത്ഥം ഭൂതലമെങ്ങും കടന്നുപോകുന്നതും, അവർ കണ്ടു. എന്നാ വേഗത്തിലാണ് വിശ്വാസത്യാഗവും അന്ധകാരയുഗങ്ങളും അതിനെ അനുഗമിച്ചത് ? പിന്നെ അവർ ദർശനത്തിൽ ഭാഗഭാക്കായ സ്ത്രീപുരുഷന്മാർ സത്യത്തിനുവേണ്ടി തങ്ങളുടെ ജീവൻ അപകടത്തിലാക്കി, നിലകൊണ്ടിരുന്നതും, അതിനെതുടർന്ന് 1844-ൽ സമാരംഭിച്ച ന്യായവിധി രംഗവും അവിടെ നിന്നും നമ്മുടെ കാലം, തദനന്തരം, കർത്താവിന്റെ പുനരാഗമനം, സഹസ്രാബ്ദ വാഴ്ച. പിന്നീട് പുതുതാക്കപ്പെട്ട ഭൂമിയുട അവസ്ഥ എന്നിവയെയും ദർശിച്ചു.സആ 15.3

    ഈ സജീവവും പ്രസ്പഷ്ടവുമായ കാഴ്ചകൾ മുമ്പിൽ വച്ചുകൊണ്ട് മിസ്റ്റിസ് വൈറ്റു സ്വഭവനത്തിലേക്കു മടങ്ങി എത്തിയശേഷം താൻ ദർശനത്തിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളെ രേഖപ്പെടുത്തുവാൻ തുടങ്ങി. ഏകദേശം ആറുമാസങ്ങൾക്കുശേഷം “കിസ്തുവിനും അവന്റെ ദൂതന്മാർക്കും, സാത്താനും അവന്റെ ദൂതന്മാർക്കും തമ്മിലുള്ള വൻ പോരാട്ടം‘ എന്ന ശീർഷകത്തിൽ 219 പുറങ്ങളുള്ള ഒരു ചെറുപുസ്തകം പ്രസിദ്ധീകരിച്ചു.സആ 15.4

    ഈ ചെറുപുസ്തകത്തിൽ സഭയുടെ മുമ്പിലുണ്ടായിരുന്ന അനുഭവങ്ങളെയും ഈ ഭൂമിയുടെ അന്ത്യസമരത്തിൽ ലോകത്തെയും സഭയെയും വഴി തെറ്റിപ്പാനായി സാത്താൻ ആസൂത്രണം ചെയ്തിട്ടുള്ള മാർഗ്ഗങ്ങളെയും അവന്റെ പ്രവർത്തനരീതികളെയും കുറിച്ചു വളരെ പ്രസ്പഷ്ടമായി പ്രതിപാദിച്ചിരുന്നതുകൊണ്ട് അതിനെ എല്ലാവരും വളരെ താല്പര്യപൂർവ്വം സ്വീകരിച്ചു. താൻ വാഗ്ദത്തം ചെയ്തിരുന്നതുപോലെ ഈ അന്ത്യനാളുകളിൽ ദൈവം പ്രവചനത്തിന്റെ ആത്മാവു മുഖേന തന്റെ ജനത്തോട് സംസാരിച്ചിരുന്നതുകൊണ്ട് അഡ്വന്റിസ്റ്റ് ജനത എത്രമാത്രം നന്ദിയുള്ളവരായിരുന്നു!സആ 16.1

    “ആത്മീക വരങ്ങൾ” എന്ന ചെറുവാല്യത്തിൽ വളരെ ചുരുക്കി പറഞ്ഞിരുന്ന വൻ പോരാട്ട ചരിത്രം പിന്നത്തേതിൽ “പ്രാരംഭലിഖിതങ്ങൾ” (Early writings) എന്ന പുസ്തകത്തിന്റെ അന്ത്യാർദ്ധ ഭാഗത്തു വീണ്ടും അച്ചടിച്ചിട്ടുണ്ട്. അതിപ്പോഴും ആ ഭാഗത്ത് കാണപ്പെട്ടേക്കാം.സആ 16.2

    എന്നാൽ സഭ പുരോഗമിക്കയും കാലം കടന്നുപോകയും ചെയ്തപ്പോൾ കർത്താവു നിരവധി അനന്തര ദർശനങ്ങളിലൂടെ വൻ പോരാട്ട ചരിത്രം അധികമധികം വിശദവിവരങ്ങൾ സഹിതം വെളിപ്പെടുത്തിക്കൊടുക്കുകയും മിസ്സിസ് വൈറ്റ് അതിനെ 1870 നും 1884 നും മദ്ധ്യ “പ്രവചനത്തിന്റെ ആത്മാവു (Spirit of Prophecy) എന്ന അഭിധാനത്തിൽ നാലു വാല്യങ്ങളായി വീണ്ടും എഴുതുകയും ചെയ്തു. ഈ പുസ്തകങ്ങളിൽ നിന്നെടുത്തിട്ടുള്ള വൻ പോരാട്ട ചരിത്രത്തിന്റെ അതിപ്രധാനഭാഗങ്ങളാണ് വീണ്ടെടുപ്പിൻ ചരിത്രം (Story of Redemption) എന്ന പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. അനേക ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ഗ്രന്ഥം പല ഭാഷക്കാർക്കും വൻ പോരാട്ടപരമായി ഈ ദർശനങ്ങളിലൂടെ മിസ്സിസ് വൈറ്റിന് എന്തെല്ലാം കാണിച്ചുകൊടുത്തു എന്നു വെളിവാക്കിക്കൊടുക്കുന്നതാണ്. പിന്നത്തേതിൽ മിസ്സിസ് വൈറ്റ് “യുഗങ്ങളിലെ പോരാട്ടം” (Conflict of the Ages Series ) എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥപരമ്പരയിലെ അഞ്ചു വാല്യങ്ങളിലുമായി വൻ പോരാട്ട ചരിത്രം മുഴുവനും പരിപൂർണ്ണമായി പ്രസിദ്ധീകരിച്ചു. ആ അഞ്ചു വാല്യങ്ങളുടെയും പേർ “ഗോത്രപിതാക്കന്മാരും പ്രവാചകന്മാരും” (Patriarches and Prophets), “പ്രവാചകന്മാരും രാജാക്കന്മാരും” (Prophets and Kings), “യുഗങ്ങളുടെ പ്രത്യാശ” (Desire of Ages), “അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ” (Acts of the Apostles), “വൻ പോരാട്ടം” (The Great Controversy) എന്നിവയാകുന്നു.സആ 16.3

    സൃഷ്ട്ടിപ്പു മുതൽ ക്രിസ്തീയ യുഗം വരെയും അതുകഴിഞ്ഞു കാലാവസാനം വരെയുമുള്ള വേദപുസ്തക രേഖയ്ക്ക് അനുയോജ്യമായി വിരചിതമായിരിക്കുന്ന ഈ പുസ്തകങ്ങൾ വലിയ വെളിച്ചവും പ്രോത്സാഹനവും പ്രദാനം ചെയ്യുന്നുണ്ട്. ഈ പുസ്തകങ്ങൾ സെവന്ത് ഡേ അഡ്വന്റിസ്റ്റു ജനതയെ “വെളിച്ചത്തിന്റെ മക്കളും” “പകലിന്റെ മക്കളും” ആക്കിത്തീർക്കാൻ പര്യാപ്തമാണ്. ഈ അനുഭവത്തിൽ താഴെക്കാണും പ്രകാരം ദൈവം നല്കിയിരിക്കുന്ന ഉറപ്പിന്റെ നിവൃത്തി നാം കാണുന്നു:സആ 16.4

    “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്യില്ല” ആമോ.3:7, വൻപോരാട്ട ചരിത്രം ഉൾക്കൊള്ളുന്ന ഈ പുസ്തകങ്ങളിൽ വെളിവാക്കിയിട്ടുള്ള ട്ടുള്ള വെളിച്ചം തനിക്കു സിദ്ധിച്ചതുപ്രകാരമാണെന്നു എഴുതുമ്പോൾ മിസ്സിസ് വൈറ്റ് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:സആ 16.5

    “പരിശുദ്ധാത്മാവിന്റെ പ്രകാശനം മുഖാന്തിരം ഈ ഗ്രന്ഥ രചിയിതാവിന് നന്മതിന്മകൾ തമ്മിൽ ദീർഘകാലം നിലനിന്നിരുന്ന പോരാട്ട രംഗങ്ങൾ (പ്രത്യക്ഷമാക്കപ്പെട്ടു. കാലാകാലങ്ങളിൽ ജീവന്റെ അധിപതിയും നമ്മുടെ രക്ഷാനായകനുമായ ക്രിസ്തുവിനും ദുഷ്ടതയുടെ അധിപനും പാപത്തിന്റെ ജനയിതാവും ദൈവത്തിന്റെ വിശുദ്ധ ന്യായപ്രമാണത്തിന്റെ കല്പനയുടെ പ്രഥമ ലംഘനക്കാരനുമായ സാത്താന്റെ വിവിധ യുഗങ്ങളിലെ പ്രവർത്തനങ്ങൾ ദർശിക്കാൻ എനിക്കു അനുമതി നല്കപ്പെട്ടിരുന്നു...സആ 17.1

    ദൈവാത്മാവു തിരുവചനത്തിലെ വൻസത്യങ്ങളെയും ഭൂതഭാവികാല ങ്ങളിലെ സംഭവങ്ങളെയും എനിക്കു വെളിപ്പെടുത്തിത്തന്നതോടുകൂടി അപ്രകാരം വെളിപ്പെടുത്തിയ കാര്യങ്ങൾ മറ്റുള്ളവർക്കു അറിയിച്ചുകൊടുപ്പാനും എന്നോടു ആജ്ഞാപിച്ചു. കഴിഞ്ഞ യുഗങ്ങളിലെ പോരാട്ട ചരിത്രവും, തൻനിമിത്തം പ്രത്യേകിച്ചു അത്യാസന്ന ഭാവിപോരാട്ടത്തിൽ ഒരു വെളിച്ചം വീശുന്നതിനും ഉപകരിക്കുന്ന നിലയിൽ ആയിരുന്നു ആ കാഴചകൾ.”സആ 17.2