Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 60 - സാത്താന്റെ കപട അത്ഭുതങ്ങൾ

    ഈ വേദഭാഗം പ്രത്യേകാൽ ആധുനിക പാതാത്മവാദത്തെ സംബന്ധിക്കുന്നതാണെന്നു എനിക്കു നിർദ്ദേശം ലഭിച്ചു. കൊലൊസ്യർ 2:8. “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പദായത്തിനു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിനു ഒത്തവണ്ണമുള്ളതല്ല.” അനേകായിരങ്ങൾ മസ്തിഷക്കവിദ്യയുടെയും മെസ്മറിസത്തിന്റെയും തത്വജ്ഞാനത്താൽ വഷളായി, നാസ്തികരായിത്തീർന്നിരി ക്കുന്നു. ഇങ്ങനെയുളള ചാലുകളിൽ മനസ്സു സഞ്ചരിക്കുകയാണെങ്കിൽ സമഭാവം കൈവെടിഞ്ഞു പിശാചിന്റെ നിയന്ത്രണത്തിലാകുമെന്നുള്ളതു മിക്കവാറും തീർച്ചയായ സംഗതിയാണ്. പാവങ്ങളായ മനുഷ്യരുടെ മനസ്സു “വെറും വഞ്ചനയാൽ” നിറയുന്നു. വൻകാര്യങ്ങൾ നേടുന്നതിനു ഇതുപോലുള്ള ശക്തി തങ്ങളിലുണ്ടെന്നു ചിന്തിക്കുകയും, ഉന്നത ശക്തിയുടെ ആവശ്യം ബോദ്ധ്യമാകാതിരിക്കുകയും ചെയ്യുന്നു. അവരുടെ തത്വങ്ങളും വിശ്വാസവും “ലോകമനുഷ്യരുടെ സമ്പദായ പ്രകാരവും ലോകത്തിന്റെ ആദ്യപാഠങ്ങൾക്കൊത്തവണ്ണവും അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമല്ല.”സആ 446.1

    യേശുക്രിസ്തു ഈ തത്വജ്ഞാനം ഉപദേശിച്ചിട്ടില്ല. തന്റെ ഉപദേശത്തിൽ അങ്ങനെ ഒന്നു കാണുകയില്ല. മനഃശക്തിയിലേക്കു സാധുക്കളായ മനുഷ്യരെ അവൻ നയിച്ചില്ല. സൃഷ്ടികർത്താവും ജ്ഞാനത്തിന്റെയും ശക്തിയുടെയും ഉറവിടവുമായ ദൈവത്തിങ്കലേക്കു അവൻ എപ്പോഴും മനുഷ്യനെ നയിച്ചിരുന്നു. 18-ാം വാക്യത്തിൽ പ്രത്യേക മുന്നറിയിപ്പു നല്കിയിരി ക്കുന്നു. “താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്ത ദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുത് തെറിക്കരുത്.”(വാ. 18).സആ 446.2

    പരേതാത്മവാദ ഉപദേഷ്ടാക്കന്മാർ വളരെ അഭികാമ്യമായും മോഹനമായും നിങ്ങളെ സമീപിക്കും; അവരുടെ കഥകൾ നിങ്ങൾ ശ്രദ്ധിച്ചാൽ നീതിയുടെ ശത്രുവിന്റെ വഞ്ചനയിൽ അകപ്പെട്ട നിങ്ങളുടെ പ്രതിഫലം നിശ്ചയമായും നഷ്ടമാകും. സാത്താന്റെ വശീകരണശക്തി ഒരിക്കൽ നിങ്ങളെ കീഴടക്കിയാൽ, നിങ്ങൾ വിഷകലുഷിതരായിത്തീരുന്നു. ഇതിന്റെ മാരകശക്തി, ക്രിസ്തു ദൈവ പുത്രനാണെന്ന നിങ്ങളുടെ വിശ്വാസത്തെ വഷളാക്കിക്കെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു. അവന്റെ രക്തത്തിന്റെ പുണ്യതയിൽ ആശയിക്കുന്നതു നിങ്ങൾ അവസാനിപ്പിക്കുന്നു. ഈ തത്വജ്ഞാനത്തിൽ വഞ്ചിതരായവർ സാത്താന്റെ വഞ്ചനയിലൂടെ അവരുടെ പതിഫലം വ്യാമോഹിക്കുന്നു. സ്വന്ത പുണ്യ പ്രവൃത്തികളിൽ ആശയിച്ചു സ്വമേധാ മാനഹാനി വരുത്തുക മാത്രമല്ല, ത്യാഗങ്ങൾ അനുഷ്ഠിച്ചു തങ്ങളെ അപകർഷപ്പെടുത്തുന്നതിനുപോലും മനസ്സുള്ളവരായി, മരിച്ചുപോയ സ്നേഹിതരെന്നു വിശ്വസിക്കുന്നവരിൽക്കൂടെ പരമാബദ്ധ ആശയങ്ങൾ സ്വീകരിച്ചു പരമ വിഡ്ഢിത്തങ്ങൾക്കു വിധേയരാകുന്നു. തിന്മ ദർശിക്കാതവണ്ണം സാത്താൻ കണ്ണുകളെ അന്ധമാക്കി നിർണ്ണായക ശക്തിയെ ദുഷിപ്പിച്ചിരിക്കുന്നു. ഇപ്പോൾ ഉന്നത മണ്ഡലത്തിൽ മാലാഖമാരായി വിഹരിക്കുന്ന തങ്ങളുടെ മരിച്ചുപോയ സ്നേഹിതന്മാരിൽ നിന്നുള്ളതെന്നു ഉദ്ദേശിക്കുന്ന നിർദ്ദേശങ്ങളെ പിന്തുടരുന്നു. (IT 297 298)സആ 446.3

    സാത്താന്റെ വഞ്ചനകളും സൂതങ്ങളും നാം നിരന്തരം സൂക്ഷിക്കണമെന്നു എനിക്കു ദർശനം ലഭിച്ചു. വെളിച്ചദൂതന്റെ വേഷം ധരിച്ചു ആയിരക്കണക്കിനു ജനങ്ങളെ വഞ്ചിച്ചു അടിമകളാക്കുന്നു. മനുഷ്യ മനഃശാസ്ത ത്തിൽക്കൂടെ അവനു കിട്ടുന്ന പ്രയോജനം വളരെ വലുതാണ്, മസ്തിഷ്ക്ക ശാസത്രം, മാസ്മരവിദ്യ തുടങ്ങിയവയുടെ ചാലുകൾ വഴിയാണു ഈ തലമുറയെ സമീപിച്ചു അന്ത്യകൃപാ കാലത്തിന്റെ അന്ത്യത്തെ വിശേഷിപ്പിക്കുന്ന ഈ ശക്തികൾ പ്രവർത്തിക്കുന്നത്. (IT 290)സആ 447.1