Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 48 - ശുചിത്വത്തിന്റെ പ്രാധാന്യം

    നല്ല ആരോഗ്യം ഉണ്ടാകാൻ നല്ല രക്തം വേണം. എന്തുകൊണ്ടെന്നാൽ ജീവന്റെ വൈദ്യുതപ്രവാഹമാണ് രക്തം. അതു ശരീരത്തെ പോഷിപ്പിക്കുകയും അപവ്യയത്തെ ശരിപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ ആഹാരസാധനം നല്കി ശുദ്ധവായുവിനാൽ വൃത്തിയും ശക്തിയും നല്കുമ്പോൾ ജീവനും ശക്തിയും ശരീരഘടനയുടെ എല്ലാ ഭാഗത്തേക്കും പ്രസരിപ്പിക്കുന്നു. രക്തചംക്രമണം എത്ര പരിപൂർണ്ണമായിരിക്കുമോ, അത്രയും പൂർണ്ണമായിരിക്കും ഈ ജോലിയുടെ പൂർത്തീകരണം. (MH271)സആ 373.1

    രക്തചംക്രമണത്തെ ക്രമീകരിക്കുന്നതിനു തൃപ്തികരവും നിഷ്പ്രയാസവുമായ മാർഗ്ഗം ബാഹ്യശരീരത്തിൽ വെള്ളം ഉപയോഗിക്കലാണ്. തണുത്ത ശുദ്ധജലസാനം ഉത്തമ സുഖവർദ്ധനൗഷധമാണ്. ഉഷ്ണജല സ്നാനം രോമകൂപങ്ങളെ തുറക്കുകയും മാലിന്യങ്ങൾ ബഹിർഗമിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ചൂടു ജലസ്നാനം ഇളം ചൂടുജലസ്നാനം എന്നിവ രണ്ടും സിരകളെ ശാന്തമാക്കുകയും ചംക്രമണത്തെ സമീകരിക്കുകയും ചെയ്യുന്നു.സആ 373.2

    വ്യായാമം രക്തചംക്രമണത്തെ ത്വരിതപ്പെടുത്തുകയും സമീകരിക്കുകയും ചെയ്യുന്നു. എന്നാൽ അലസതയിൽ യഥേഷ്ടം രക്തചംക്രമണം നടക്കുകയില്ല. തന്മൂലം ആരോഗ്യത്തിനും ജീവിതത്തിനും ആശാസ്യമായ വ്യതി യാനങ്ങൾ ഉണ്ടാകുന്നില്ല. ശക്തിയേറിയ വ്യായാമത്താൽ രക്തചംക്രമണം ത്വരിതപ്പെടുത്തുകയാണെങ്കിൽ മാലിന്യങ്ങൾ പോകേണ്ട രീതിയിൽ പോകുന്നില്ല. ത്വക്ക് ആരോഗ്യാവസ്ഥയിൽ സൂക്ഷിക്കപ്പെടുന്നില്ല. ഈ വ്യവസ്ഥിതി യുടെ ഇപ്രകാരമുള്ള അവസ്ഥ വിസർജനാവയവങ്ങൾക്കു ഇരട്ടി ഭാരമുണ്ടാക്കുകയും തൽഫലമായി രോഗമുണ്ടാകുകയും ചെയ്യുന്നു. (MH 237, 238)സആ 373.3

    ശ്വാസകോശത്തിനു കഴിയുന്നിടത്തോളം ഏറ്റവും കൂടുതൽ സ്വാത്രന്ത്യം നല്കണം. സ്വതന്ത്രമായ പ്രവർത്തനം മൂലമാണു അവയുടെ കഴിവു പുഷ്ടിപ്പെടുന്നത്. അതിനെ സങ്കോചിപ്പിക്കയോ ഞെരുക്കുകയോ ചെയ്യുന്നതിനാൽ ക്ഷയം സംഭവിക്കുന്നു. ഇക്കാരണത്താൽ സാധാരണ പരിചയങ്ങളുടെ ദൂഷ്യഫലങ്ങൾ, പ്രത്യേകിച്ചു കുത്തിയിരുന്നുള്ള വ്യായാമമില്ലാത്ത പണികളിൽ സാധാരണയാണ്. ഈ അവസ്ഥയിൽ ദീർഘമായി ശ്വസിക്കാൻ അസാദ്ധ്യമാണ്. നേരിയ ശ്വസനം പെട്ടെന്നു ശീലമായിത്തീരുകയും ശ്വാസകോശം വികസിക്കാനുള്ള ശക്തി നശിക്കുകയും ചെയ്യുന്നു.സആ 373.4

    ഇപ്രകാരം ആവശ്യത്തിനു അമജനകവാതകം ലഭിക്കാതെ വരുന്നു. രക്ത ഓട്ടം മന്ദീഭവിക്കുന്നു. ഉച്ഛാസത്തോടുകൂടെ ബഹിഷ്ക്കരിക്കപ്പെടേണ്ട. പാഴായതും വിഷമയവുമായ വസ്തുക്കൾ തങ്ങിനില്ക്കുകയും രക്തം മലിനമാക്കുകയും ചെയ്യുന്നു. ശ്വാസകോശം മാത്രമല്ല ഉദരം, കരൾ, തലച്ചോറു, ഇവയെല്ലാം ദൂഷ്യഫലം അനുഭവിക്കേണ്ടി വരുന്നു. തക്കു വിവർണ്ണമാകുന്നു; ദഹനക്രിയയ്ക്കു താമസം നേരിടുന്നു; ഹൃദയം മന്ദഗതിയിലാകുന്നു; ചിന്തകൾ താറുമാറാകുന്നു; മനസ്സിൽ വിഷാദം തങ്ങി നില്ക്കുന്നു; ശരീര ഘടന മുഴുവനും ക്ലേശകരമായും പ്രവർത്തനരഹിതമായും തീർന്നു പ്രത്യേകിച്ചു രോഗബാധിത യോഗ്യമായി ഭവിക്കുന്നു.സആ 374.1

    ശ്വാസകോശം എപ്പോഴും മാലിന്യങ്ങൾ അകറ്റുന്നതിനാൽ അവർക്കു എപ്പോഴും ശുദ്ധവായു ലഭിച്ചുകൊണ്ടിരിക്കണം. അശുദ്ധവായു ആവശ്യത്തിനുള്ള അമ്ലജനകം നല്കുന്നില്ല. തലച്ചോറിലേക്കും മറ്റു അവയങ്ങളിലേക്കും രക്തം ശക്തി പ്രാപിക്കാതെ പ്രവഹിക്കുന്നു. അതിനാൽ ശരിയായ വായുസഞ്ചാരത്തിന്റെ ആവശ്യം ഉണ്ട്. വായുസഞ്ചാര യോഗ്യമല്ലാത്തതും അടച്ചു മൂടിയതുമായ മുറികളിലെ വായു ദുഷിച്ചതാകയാൽ അവയിൽ പാർത്താൽ ശരീരം മുഴുവൻ ബലഹീനമാകും. അല്പം തണുപ്പേറ്റാലുടനെ അസുഖം ഉണ്ടാകുന്നു. ഇരുൾ മുറികളിലെ വാസം അനേകം സതീകളെ വിവർണ്ണരും ബലഹീനരുമാക്കിയിട്ടുണ്ട്. അവർ ഉച്ഛ്വസിച്ച അശുദ്ധവായു തന്നെ വീണ്ടും ശ്വസിക്കുകയും അതിലെ മാലിന്യങ്ങൾ ശ്വാസകോശം വഴി അകത്തള്ള രക്തം ദുഷിപ്പിക്കുകയും ചെയ്യുന്നു. (MH272-274)സആ 374.2

    അനേകരും രോഗത്താൽ കഷ്ടപ്പെടുന്നതു അവരുടെ മുറികളിൽ രാത്രിയിൽ ശുദ്ധവായു പ്രവേശിക്കാൻ അനുവദിക്കാഞ്ഞിട്ടാണ്. ആകാശത്തിലെ ശുദ്ധവായു നമുക്കു വെറുതേ അനുഭവിക്കാവുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും വിലയേറിയ ഒന്നാണ്. (21528}സആ 374.3

    ശാരീരികവും മാനസീകവുമായ ആരോഗ്യത്തിനു സൂക്ഷ്മമായ ശുചിത്വം ആവശ്യമാണ്. നമ്മുടെ ശരീരത്തിൽനിന്നും മാലിന്യങ്ങൾ നിരന്തരം ത്വക്കിൽക്കൂടെ പുറം തള്ളപ്പെടുന്നു. കൂടെക്കൂടെയുള്ള സ്നാനത്താൽ ത്വക്കു ശുചിയാക്കി വെയ്ക്കുന്നില്ലെങ്കിൽ അതിലുള്ള ലക്ഷക്കണക്കായ സുക്ഷിരങ്ങൾ മാലിന്യങ്ങളാൽ അടഞ്ഞുപോകയും ത്വക്കിൽക്കൂടെ ബഹിർഗമിക്കേണ്ട മാലിന്യങ്ങൾ പുറത്തു കളയുകയെന്ന ഭാരം മറ്റു ബഹിർ ഗമനേന്ദ്രിയങ്ങൾക്കുണ്ടാവുകയും ചെയ്യും.സആ 374.4

    പ്രഭാതത്തിലോ പ്രഭാന്ത്യത്തിലോ തണുത്തതോ ചെറുചൂടുള്ളതോ ആയ ജലംകൊണ്ടു ദിവസേന കുളിക്കുന്നതു കൂടുതൽ പേർക്കും ഗുണകരമായിരിക്കും. ശരിയായി കുളിക്കുന്നതു മൂലം ജലദോഷം പിടിപെടാതിരിക്കുന്നതിനിടയാകും. കാരണം അതു രക്തചംക്രമണത്തെ പരിപുഷ്ടിപ്പെടുത്തുകയും, രക്തത്തെ ഉപരിതലത്തിലേക്കു കൊണ്ടുവരികയും നിഷ്പ്രയാസവും ക്രമീകൃതവുമായ ഒഴുക്കുണ്ടാകുകയും ചെയ്യും. മനസ്സും ശരീരവും ഒരു പോലെ ഉന്മേഷപ്പെടുന്നു. മാംസപേശികൾക്കു മാർദ്ദവവും ബുദ്ധിക്കു തെളിച്ചവും ഉണ്ടാകുന്നു. കുടൽ, ഉദരം, കരൾ, ഇവയ്ക്കോരോന്നിനും സാനവും ശക്തിയും ആരോഗ്യവും ലഭിക്കാൻ സഹായിക്കുകയും ദഹനത്ത പോത്സാഹിപ്പിക്കുകയും ചെയ്യുന്നു.സആ 374.5

    വസ്ത്രം ശുചിയായി സൂക്ഷിക്കുന്നതും വളരെ പ്രാധാന്യമുള്ളതാണ്. ശരീരത്തിലെ സുഷിരങ്ങളിൽക്കൂടെ ബഹിർഗമിക്കുന്ന മാലിന്യങ്ങൾ, ധരിക്കുന്ന വസ്ത്രങ്ങളിൽ പിടിക്കുന്നു. അവ കൂടക്കൂടെ മാറ്റുകയും അലക്കുകയും ചെയ്തില്ലെങ്കിൽ അവയിലെ അഴുക്കു ദേഹത്തിൽ പിടിക്കും,സആ 375.1

    എല്ലാ അശുദ്ധിയും അസുഖം ഉളവാക്കുന്നു. ഇരുളിലും അവഗണിക്കപ്പെട്ടിരിക്കുന്ന മുലകളിലും അഴുക്കുകൾ ചീയുന്നിടത്തും, നനവുള്ളിടത്തും മരണകരമായ അണുക്കൾ പെരുകുന്നു. ഉപയോഗശൂന്യമായ പച്ചക്കറികളോ കരിയിലയോ വീടിനടുത്തു കിടന്നഴുകി വായു അശുദ്ധമാകാൻ അനുവദിക്കരുത്. വീടിനകത്തും അശുദ്ധിയോ ചീഞ്ഞതോ ഉണ്ടായിരിക്കാൻ അനുവദിക്കരുത്.സആ 375.2

    പരിപൂർണ്ണ ശുചിത്വം, വേണ്ടുവോളം സൂര്യപ്രകാശം, ഭവനജീവിതത്തിൽ ഓരോ വിശദാംശത്തിലും ശുചിത്വ സൂക്ഷ്മത, ഇവ രോഗങ്ങളിൽ നിന്നും, സ്വാതന്ത്ര്യം പ്രാപിക്കാൻ ആവശ്യവും ഭവനത്തിലെ സന്തോഷത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതവുമാണ്. ( MH 276)സആ 375.3

    വൃത്തികേടായ ശരീരത്തോടും വസ്ത്രത്തോടുംകൂടെ കാണുന്നതു ദൈവത്തിനിഷ്ടമില്ലെന്നു കൊച്ചുകുട്ടികളെ പഠിപ്പിക്കുക. വിചാരങ്ങൾ നിർമ്മലമായും മധുരമായും സൂക്ഷിക്കുന്നതിൽ ഒരു മാർഗ്ഗം വസ്ത്രം ശുചിയായും വൃത്തിയായും സൂക്ഷിക്കുകയെന്നതാണ്. പ്രത്യേകിച്ചു ത്വക്കുമായി സമ്പർക്കത്തിൽ വരുന്ന എല്ലാ സാധനങ്ങളും ശുചിയായി സൂക്ഷിക്കണം.സആ 375.4

    സത്യം ഒരിക്കലും അവളുടെ മൃദുലപദങ്ങൾ അശുദ്ധിയിൽ വെയ്ക്കുക.യില്ല. ഇസ്രായേൽമക്കൾ ശുചിത്വ സ്വഭാവം ഉള്ളവരായിരിപ്പാൻ നിഷ്ക്കർഷിച്ച ദൈവം, തന്റെ ജനങ്ങൾ ഇന്നു അശുദ്ധിയിൽ ജീവിക്കാൻ അനുവദിക്കയില്ല. ദൈവം ഏതൊരശുദ്ധിയും അതൃപ്തിയോടെ വീക്ഷിക്കുംസആ 375.5

    വൃത്തികെട്ടതും അവഗണിക്കപ്പെട്ടതുമായ ഭവനമൂലകൾ ആത്മാവിലെ അവഗണിക്കപ്പെട്ട മൂലകളെ അശുദ്ധമാക്കാൻ ഇടയാക്കും.സആ 375.6

    സ്വർഗ്ഗം നിർമ്മലവും വിശുദ്ധവുമാകുന്നു. ദൈവത്തിന്റെ പട്ടണത്തിൽ ഗോപുരത്തിൽക്കൂടെ കടക്കുന്നവർ ഇവിടെ അകമെയും പുറമെയും വിശുദ്ധി ധരിച്ചവരായിരിക്കണം. (MH129)സആ 375.7

    *****