Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഇന്നു ധൈര്യമായി ജീവിക്കുക

    ഹൃദയത്തിൽ സ്വീകരിക്കപ്പെട്ട സത്യം നിന്നെ രക്ഷയ്ക്ക് ജ്ഞാനിയാക്കുവാൻ പര്യാപ്തമാകുന്നു. അതിനെ വിശ്വസിച്ചു അനുസരിച്ചാൽ നീ ഇന്നത്തെ കർത്തവ്യങ്ങൾക്കും പരീക്ഷകൾക്കും മതിയായ കൃപ ലഭിച്ചവനാകും. നാളത്തേക്കുള്ള കൃപ നിനക്കാവശ്യമില്ല, ഇന്നത്തേതിനെ സംബന്ധിച്ചതു മാത്രമെ നിനക്കു കാര്യമുള്ളു എന്നു നീ വിചാരിക്കണം. ഇന്നത്തെക്കു ജയം പ്രാപിക്കുക, ഇന്നത്തേക്കു സ്വയം വർജ്ജിക്കുക, ഇന്നത്തെക്കു കാത്തിരുന്നു പ്രാർത്ഥിക്കുക. നമ്മുടെ പരിതസ്ഥിതികളും ചുറ്റുപാടുകളും ദിനമ്പതി നമ്മുടെ ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും മറ്റെല്ലാ സംഗതികളും വിവേചിക്കയും തെളിയിക്കയും ചെയ്യുന്ന എല്ലാ എഴുതപ്പെട്ട ദൈവവചനങ്ങളും എല്ലാം നാൾ തോറുമുള്ള നമ്മുടെ കർത്തവ്യങ്ങളെയും നാം എന്തു ചെയ്യണമെന്നും പഠിപ്പിപ്പാൻ മതിയായവയാണ്. നിങ്ങൾക്ക് യാതൊരു നന്മയും സിദ്ധിക്കാനിടയില്ലാത്ത ചാലുകളിൽ മനസ്സ് വ്യാപരിപ്പിക്കാതെ ദിനംമ്പതി തിരുവെഴുത്തുകളെ ശോധനചെയ്കയും ഇപ്പോൾ അസഹ്യമായിത്തോന്നുന്നതും ആരെങ്കിലും ചെയ്യേണ്ടതുമായ ചുമതലകൾ നിർവ്വഹിക്കുകയും വേണം. (3T3333സആ 190.5

    പലരും ചുറ്റുപാടുമുള്ള ഭയങ്കര ദുഷ്ടതയിലും എല്ലാ ഭാഗത്തും കാണ പ്പെടുന്ന വിശ്വാസത്യാഗത്തിലും ബലഹീനതയിലും ദ്യഷ്ടി പതിപ്പിച്ചിട്ട് തങ്ങളുടെ ഹൃദയം ദുഃഖവും സംശയവുംകൊണ്ടു നിറയുന്നതുവരെ ആ കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നു. ആ ശ്രേഷ്ഠ വഞ്ചകന്റെ വിദഗ്ദ്ധമായ (പവർത്തനങ്ങൾക്ക് അവരുടെ മനസ്സിൽ അത്യുന്നതമായ സ്ഥാനം നൽകി ക്കൊണ്ട്, തങ്ങളുടെ അനുഭവങ്ങളിൽ അധൈര്യം ഉളവാക്കത്തക്ക കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിച്ചു സ്വർഗ്ഗസ്ഥപിതാവിന്റെ നിസ്തുല്യ സ്നേഹം, ശക്തി എന്നിവ കാണാതിരിക്കുന്നു. ഇതെല്ലാം സാത്താൻ ആശിക്കുന്നതു പോലെതന്നെ. ദൈവസ്നേഹവും അവന്റെ ശക്തിയും വളരെ കുറച്ചു മാത്രം നാം പ്രാപിച്ചുകൊണ്ടു നീതിയുടെ ശതു വളരെ ശക്തിമാനാണെന്ന് നിരൂപി ക്കുന്നതു തീരെ അബദ്ധമാണ്. നാം ക്രിസ്തുവിന്റെ വൻശക്തിയെപ്പറ്റി സംസാരിക്കണം. നമുക്ക് തന്നെത്താൻ സാത്താന്റെ പിടിയിൽ നിന്നു വിടുതൽ (പാപിപ്പാൻ ദൈവം ഒരു വഴി നിയമിച്ചിട്ടുണ്ട്. അത്യുന്നതന്റെ പുത്രനു നമ്മുക്കുവേണ്ടി പോരാടുവാൻ ശക്തിയുണ്ട്. “നമ്മെ സ്നേഹിച്ചവൻ മുഖാന്തിരം നാം പൂർണ്ണജയം പ്രാപിച്ചവരായി കടന്നു വരും.സആ 191.1

    നമ്മുടെ ബലഹീനതകളെയും പിന്മാറ്റങ്ങളെയും സാത്താന്റെ ശക്തിയെയും ഓർത്തു ഇടവിടാതെ വിലപിക്കുന്നതിൽ ആത്മിക ബലമില്ല. ഈ സത്യം ഒരു സജീവ തത്വമായി നമ്മുടെ മനസ്സിലും ഹൃദയത്തിലും ഉറപ്പിച്ചു കൊള്ളണം-നമുക്കുവേണ്ടി അർപ്പിച്ച യാഗത്തിന്റെ മാഹാത്മ്യത്തെത്തന്നെ, തന്റെ വചനത്തിൽ ദൈവം നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥപ്രകാരം തന്റെ അടുക്കൽ ചെല്ലുന്ന ഏവനെയും പൂർണ്ണമായി രക്ഷിപ്പാൻ ദൈവത്തിനു കഴിയും. അവൻ അങ്ങനെ ചെയ്തുകയും ചെയ്യുന്നു. നമ്മുടെ പ്രവൃത്തി നമ്മുടെ ഹിതത്തെ ദൈവത്തിന്റെ ഭാഗത്തു വെക്കുന്നതുതന്നെ. അപ്പോൾ പ്രായശ്ചിത്ത രക്തത്താൽ നാം ദിവ്യസ്വഭാവത്തിനു അംശികളായിത്തീരുന്നു. ക്രിസ്തുവിലൂടെ നാം ദൈവത്തിന്റെ മക്കളായിരിക്കയും അതിനാൽ, തന്റെ പുത്രനെ സ്നേഹിച്ചതുപോലെ നമ്മെയും സ്നേഹിക്കുന്നുവെന്ന് നമുക്കു ഉറപ്പു ലഭിച്ചിരിക്കയും ചെയ്തിരിക്കുന്നു. നാം യേശുവിൽ ഒന്നാകുന്നു. ക്രിസ്തു വഴി കാണിക്കുന്നിടത്തു നാം നടക്കുന്നു. സാത്താൻ നമ്മുടെ മാർഗ്ഗത്തിൽ വിതറുന്ന ഇരുട്ടിന്റെ നിഴലിനെ നീക്കുകയും ഇരുട്ടിന്റെയും അധൈര്യത്തിന്റെയും സ്ഥാനത്തു അവന്റെ മഹത്വപ്രകാശം നമ്മുടെ ഹൃദയങ്ങളിൽ പ്രകാശിക്കയും ചെയ്യുന്നു.സആ 191.2

    സോദര സോദരികളെ നോക്കുന്നതുകൊണ്ടാണ് നമുക്കു മാറ്റം സംഭവിക്കുന്നത്. ദൈവത്തിന്റെയും നമ്മുടെ രക്ഷിതാവിന്റെയും സ്നേഹത്തെക്കുറിച്ചു ചിന്തിക്കുകയും ദിവ്യസ്വഭാവപരിപൂർണ്ണതയെപ്പറ്റി ധ്യാനിക്കയും ക്രിസ്തുവിന്റെ നീതി വിശ്വാസത്താൽ നമ്മുടേതായി അവകാശപ്പെടുകയും ചെയ്യുന്നതിനാലാണ് നാം അതേ സാദൃശ്യത്തിൽ രൂപാന്തരപ്പെടുന്നത്. സാത്താന്റെ ശക്തിയുടെ തെളിവുകളായ അകൃത്യങ്ങളും ദൂഷ്യങ്ങളും നിരാശകളും ആകുന്ന വിരൂപ ചിത്രങ്ങൾ സമൃതിയുടെ മുറികളിൽ തൂക്കിയിടുകയും നമ്മുടെ ആത്മാവിനെ അധൈര്യത്തിലാക്കിത്തീർക്കുന്ന നിലയിൽ അവയക്കുറിച്ച് സംസാരിക്കയും വിലപിക്കയും ചെയ്യാതിരിക്കണം. ഓരോ അധൈര്യപ്പെട്ട ആത്മാവും ഇരുട്ടിന്റെ വിഭാഗമാണ്. അതു തന്നെത്താൻ ദൈവത്തിൽനിന്നുള്ള വെളിച്ചം പ്രാപിക്കാതിരിക്ക മാത്രമല്ല, മറ്റുള്ളവരിലും വെളിച്ചം കടക്കാതിരിക്കത്തക്കവണ്ണം അതിനെ അകറ്റിക്കളകയും ചെയ്യുന്നു. മനുഷ്യരെ വിശ്വാസമില്ലാത്തവരും ധൈര്യഹീനരുമാക്കിത്തീർക്കുന്ന അവന്റെ ജയഘോഷത്തിന്റെ ചിത്രങ്ങളുടെ ഫലം കാണ്മാൻ സാത്താൻ താല്പര്യപ്പെടുന്നു.(5T 741-745)സആ 192.1