Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ആത്മിക ജീവിത ഉണർവ്വിന്റെ ആവശ്യം

    നമുക്കു ക്രിസ്തുവിനെ അനുഗമിക്കാമെന്നു ജനങ്ങളോടു പറയു വാനുള്ള നിർദ്ദേശം എനിക്കു ലഭിച്ചു. എല്ലാ സംഗതികളിലും അവൻ നമ്മുടെ മാതൃകയായിരിക്കണമെന്നതു മറക്കരുത്. അവന്റെ ഉപദേശത്തിൽ കാണാത്ത ആശയങ്ങൾ നിർഭയം ഉപേക്ഷിക്കുക. നിത്യസത്യത്തിന്റെ മേടയിൽ തങ്ങളുടെ കാലുകൾ വെച്ചിട്ടുണ്ടായെന്നു ഉറപ്പു വരുത്തുവാൻ എല്ലാ ശുശ്രൂഷകന്മാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. പരിശുദ്ധാത്മാവെന്നു പറയുന്ന വികാരചേഷ്ടകളെ അനുഗമിക്കുന്നതിൽ സൂക്ഷിക്കുക. ഇക്കാര്യത്തിൽ ചിലർ അപകടനിലയിലാണ്. അവരിലുള്ള പ്രത്യാശയെക്കുറിച്ചു ചോദിക്കുന്ന ഏവനോടും പറയുന്നതിനു കഴിവും വിശ്വാസത്തിൽ ഉറപ്പുള്ളവരും ആയിരിക്കാൻ ഞാൻ ആഹ്വാനം ചെയ്യുന്നു.സആ 442.2

    അവസാനനാളിൽ നിലനില്ക്കാൻ ജനത്ത് ഒരുക്കുന്ന വേലയിൽ നിന്നു നമ്മുടെ സഹോദരീസഹോദരന്മാരുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുവാൻ ശത്രു ശ്രമിക്കുന്നു. ഈ വിനാഴികയിലെ കഷ്ടങ്ങളിൽ നിന്നും കർത്തവ്യങ്ങളിൽ നിന്നും മനസ്സിനെ അകറ്റുവാൻ തക്കവിധം യുക്തിവാദങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു. തന്റെ ജനത്തിനു വെളിപ്പാടുമായി ക്രിസ്തു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു യോഹന്നാനു കൊടുത്തുവെന്നതു വൃഥാവായി അവർ കണക്കാക്കുന്നു. നമുക്കു മുമ്പു നടന്ന രംഗങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കാത്ത പ്രാധാന്യമില്ലെന്നു പഠിപ്പിക്കുന്നു. സ്വർഗ്ഗീയ സത്യത്തെ നിഷ്ഫല മാക്കി ദൈവജനങ്ങളുടെ കഴിഞ്ഞകാല അനുഭവങ്ങളെ ചൂഷണം ചെയ്ത അവയുടെ സ്ഥാനത്തു തെറ്റായ ശാസ്ത്രം നല്കുന്നു. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ.” യിരെമ്യാ. 6:16.സആ 442.3

    കഴിഞ്ഞ കാലങ്ങളിൽ വഹിച്ച് സാക്ഷ്യത്തെ പുതുക്കുവാൻ കർത്താവു ക്ഷണിക്കുന്നു. ആത്മിക ജീവിതം പുതുക്കുവാനും ആവശ്യപ്പെടുന്നു. തന്റെ ജനത്തിന്റെ ആത്മിക ശക്തി ദീർഘകാലമായി പ്രജ്ഞതയില്ലാത്തതായിരി ക്കുന്നതിനാൽ ഈ മരണത്തിൽ നിന്നൊരു പുനരുത്ഥാനം വേണം.സആ 442.4

    പ്രാർത്ഥനയാലും പാപം ഏറ്റു പറയുന്നതിലും നാം രാജാവിന്റെ പാത നേരെയാക്കണം. ഇതു ചെയ്യുമ്പോൾ പരിശുദ്ധാത്മശക്തി നമ്മുടെ മേൽവരും. പെന്തെക്കൊസ്തിന്റെ ശക്തി നമുക്കാവശ്യമാണ്. സകല ത്തെയും ജയിക്കുന്ന ശക്തിയായി തന്റെ ആത്മാവിനെ അയച്ചുതരാമെന്നു കർത്താവു വാഗ്ദത്തം ചെയ്തിരിക്കുന്നതിനാൽ അതു നിശ്ചയമായും വരും.സആ 442.5

    ആപത്കരമായ സമയം നമ്മുടെ മുമ്പിലുണ്ട്. സത്യത്തെക്കുറിച്ചു പരി ജ്ഞാനമുള്ള ഏതൊരു വ്യക്തിയും ഉണർന്നു ശരീരവും ആത്മാവും മനസ്സും ദൈവത്തിന്റെ ശിക്ഷണത്തിൻ കീഴാക്കണം. നമ്മുടെ മാർഗ്ഗത്തിൽ ശ്രതുവു ണ്ട്. അവനെ കാക്കുന്നതിനു ജാഗ്രതയുള്ളവരായിരിക്കണം. നാം ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കണം. പ്രവചനാത്മാവിലൂടെ നല്കിയിരി ക്കുന്ന നിർദ്ദേശങ്ങൾ നാം പാലിക്കണം. ഏതല്ക്കാല സത്യം അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യണം. ശക്തിയേറിയ വഞ്ചനയിൽ നിന്നു അതു നമ്മെ രക്ഷിക്കും. അവന്റെ വചനത്തിൽക്കൂടെ ദൈവം നമ്മോടു സംസാരിച്ചിരിക്കുന്നു. സഭകൾക്കു വേണ്ടിയുള്ള സാക്ഷ്യങ്ങൾ വഴിയായും നാം ഇപ്പോൾ ചെയ്യേണ്ട കർത്തവ്യങ്ങളെക്കുറിച്ചും വഹിക്കേണ്ട സ്ഥാനത്തെക്കുറിച്ചും വ്യക്തമാക്കാൻ സഹായിച്ച പുസ്തകങ്ങൾ വഴിയായും അവൻ നമ്മോടു സംസാരിച്ചു. ഇവിടെ അല്പ്പം, അവിടെ അല്പം എന്നു നല്കിയിരിക്കുന്ന മുന്നറിയിപ്പുകളെ ശദ്ധിക്കണം. അവയെ അവഗണിച്ചാൽ നമുക്കെന്തു സമാധാനം പറയുവാൻ സാധിക്കും.സആ 443.1

    നിർവ്യാജത്തിനു പകരം വ്യാജം സ്വീകരിക്കരുതെന്നാണു ദൈവവേല ചെയ്യുന്നവരോടു ഞാൻ അഭ്യർത്ഥിക്കുന്നത്. ദിവ്യവും വിശുദ്ധീകരിക്കുന്നതുമായ സത്യത്തിന്റെ സ്ഥാനത്തു മാനുഷിക യുക്തിവാദങ്ങൾ വെയ്ക്കരു ത്. തന്റെ ജനത്തിന്റെ ഹൃദയങ്ങളിൽ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ദീപം കൊളുത്തുവാൻ ക്രിസ്തു കാത്തുനില്ക്കുന്നു. നിത്യസത്യ പ്രസംഗവേദിയിൽ അടിപതറാതെ നിക്കേണ്ടുന്നവർ അബദ്ധ ജടിലങ്ങ ളായ സിദ്ധാന്തങ്ങൾക്കു ആനുകൂല്യമോ അനുമോദനമോ നല്കരുത്. ചോദ്യം ചെയ്യാവുന്നതല്ലാത്ത തിരുവചനത്തിൽ അധിഷ്ഠിതമായ അടിസ്ഥാനതത്വങ്ങളെ മുറുകെ പിടിക്കുവാൻ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. (87296-298)സആ 443.2