Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സാത്താന്റെ ഉദ്ദേശം സംശയം ജനിപ്പിക്കുക എന്നതാണ്

    മിക്ക സന്ദർഭങ്ങളിലും സാക്ഷ്യങ്ങൾ പൂർണ്ണമായി സ്വീകരിക്കപ്പെടുകയും പാപവും ദുഷപരിചയങ്ങളും ഉപേക്ഷിച്ചു തൽക്ഷണം ദൈവത്തിൽ നിന്നു ലഭച്ച വെളിച്ചപകാരം ആവശ്യമുള്ള നവീകരണം ഉണ്ടാക്കുകയും ചെയ്തി ട്ടുണ്ട്. മറ്റു ചില വേളകളിൽ പാപകരമായ പരിചയങ്ങൾ കൈവളർത്തുകയും സാക്ഷ്യങ്ങൾ നിരസിക്കപ്പെടുകയും സ്വീകരിക്കാതിരിക്കുന്നതിന് അനേകം അവാസ്തവ ഒഴികഴിവുകൾ പറകയും ചെയ്തിട്ടുണ്ട്. യഥാർത്ഥ കാരണം പറയുന്നില്ല. ഉപ്രദവകരമായ ശീലങ്ങൾ വിട്ടൊഴിയുന്നതിനുവേണ്ടി ദൈവാ ത്താവ് ബലപ്പെടുത്തുകയും നിയന്തിക്കുകയും ചെയ്യുന്ന മനഃശക്തിയായ സന്മാർഗ്ഗ ധൈര്യത്തിന്റെ അഭാവമാണിത്.സആ 198.5

    സംശയം ജനിപ്പിക്കുവാനും ദൈവം അയക്കുന്ന ഖണ്ഡിതമായ സാക്ഷ്യ ങ്ങൾക്കു എതിരുകൾ കണ്ടുപിടിപ്പാനും സാത്താന് സാമർത്ഥ്യം ഉണ്ട്. അവയിൽ കുറെ ജ്ഞാനം ഉണ്ടെന്നു കാണിക്കുന്നതും, അവയെ അവിശ്വസിക്കുന്നതും, ചോദ്യം ചെയ്യുന്നതും, ഉപായം പ്രയോഗിക്കുന്നതും ഒരു സൽഗുണമാണെന്നും ബുദ്ധിപൂർവ്വമാണെന്നും അനേകർ വിചാരിക്കുന്നു. സംശയിപ്പാൻ ആഗ്രഹിക്കുന്നവർക്ക് ധാരാളം സൌകര്യമുണ്ട്. അവിശ്വസിക്കുന്നതിനുള്ള എല്ലാ സന്ദർഭങ്ങളും എടുത്തുകളയുവാൻ ദൈവം ഉദ്ദേശിക്കുന്നില്ല. എല്ലാവരും തെളിവിന്റെ തൂക്കം കൊണ്ടു തീരുമാനിക്കണം. അതിന്നായി വിന യമുള്ളതും ഉപദേശം സ്വീകരിപ്പാൻ ഒരുക്കമുള്ളതുമായ മനസ്സോടുകൂടി സൂക്ഷ്മമായി പരിശോധിപ്പാൻ ആഗ്രഹമുള്ളവർക്കും നിഷ്കപട മനസ്സിനും വിശ്വസിപ്പാൻ ദൈവം മതിയായ തെളിവുകൾ നല്കീട്ടുണ്ട്. എന്നാൽ ചില സംഗതികൾ നമ്മുടെ പരിമിത മനസ്സിനു വ്യക്തമാക്കുവാൻ പ്രയാസമാണെന്നുള്ള കാരണത്താൽ തെളിവുകളുടെ ഘനത്തിൽ നിന്നും വ്യതിചലി ക്കുന്നവർ അവിശ്വാസത്തിന്റെ തണുത്തു മരവിച്ച അന്തരീക്ഷത്തിൽ അകപ്പെട്ടു അവരുടെ വിശ്വാസം നഷ്ടപ്പെടും.സആ 199.1

    ദൈവത്തിന്റെ ജനത്തിനു സാക്ഷ്യങ്ങളിലുള്ള വിശ്വാസം ദുർബ്ബലമാക്ക ണമെന്നാണ് സാത്താൻ പദ്ധതി ചെയ്തിരിക്കുന്നത്. അവന് അവന്റെ ആക്രമണങ്ങൾ എങ്ങനെ നടത്തണമെന്നറിയാം. അവൻ വേലയുടെ നേതൃത്വം വഹിക്കുന്നവർക്കെതിരായി അസൂയയും അനീതിയും ഇളക്കിവിടുന്നു. പിന്നീട് വരങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. അപ്പോൾ അവയുടെ ഘനം ഇല്ലാ താകും. ദർശനങ്ങളിലൂടെ നല്കപ്പെടുന്ന ഉപദേശങ്ങളും നിരാകരിക്കപ്പെടുന്നു. അതിനെതുടർന്ന് നമ്മുടെ വിശ്വാസത്തിന്റെ അതിപ്രധാനഭാഗങ്ങളെയും അഥവാ സ്ഥാനത്തിന്റെ തൂണുകളെയും കുറിച്ചു അവിശ്വാസവും തിരുവചന ങ്ങളെക്കുറിച്ചുള്ള സംശയവും തൽഫലമായി നാശത്തിലേക്കുള്ള അധോഗമ നവും ഉണ്ടാകുന്നു. ഒരിക്കൽ വിശ്വസിക്കപ്പെട്ട സാക്ഷ്യങ്ങളെ അവിശ്വസിച്ച് ഉപേക്ഷിക്കുന്നു. വഞ്ചിക്കപ്പെട്ടവർ അവിടെ നില്ക്കുകയില്ലെന്ന് സാത്താനറിയാം. അതിനാൽ അവൻ തുറന്ന മത്സരത്തിൽ ഏർപ്പെടുന്നതുവരെ തന്റെ യങ്ങളെ ചതുർഗുണീഭവിപ്പിക്കയും, ആ മത്സരം അനിവാര്യമായിത്തീർന്നിട്ട് നാശത്തിൽ കലാശിക്കയും ചെയ്യും. ദൈവവേലയെ സംബന്ധിച്ച് സംശയത്തിനും അവിശ്വാസങ്ങൾക്കും ഇടം കൊടുക്കുകയും വിശ്വാസമില്ലായ്മയും ക്രൂരമായ അസൂയയും തോന്നിയിട്ട് അവർ തങ്ങളെത്തന്നെ പരിപൂർണ്ണ വഞ്ചനക്ക് തയ്യാറാക്കുകയും ചെയ്യുന്നു. അവർ അവരുടെ തെറ്റുകൾ തിരുത്തുകയും പാപങ്ങളെ ശാസിക്കയും ചെയ്യുന്നവരുടെ നേരെ കൈപ്പോടുകൂടി എഴുന്നേല്ക്കുന്നു. -സആ 199.2

    സാക്ഷ്യങ്ങളെ പരസ്യമായി തിരസ്കരിക്കയോ അവയെക്കുറിച്ച് സംശയം വച്ചുപുലർത്തുകയോ ചെയ്യുന്നവർ മാത്രമല്ല അപകടസ്ഥാനത്തു നിലകൊള്ളുന്നത്. വെളിച്ചത്തെ അഗണ്യമാക്കുന്നതും അതിനെ തിരസ്കരിക്കുന്നതാണ്. നിങ്ങൾ സാക്ഷ്യങ്ങളിലുള്ള ഉത്തമവിശ്വാസം വിട്ടുകളയുമെങ്കിൽ വേദപുസ്തകത്തിൽ നിന്നും മാറിപ്പോകും. പലരും ചോദ്യം ചെയ്യുന്നതും സംശയിക്കുന്നതുമായ നില സ്വീകരിക്കുമെന്നു ഞാൻ ശങ്കിച്ചു. അങ്ങനെയുള്ള നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ഞാൻ എന്റെ അരിഷ്ടാവസ്ഥ യിൽ മുന്നറിയിപ്പ് നല്കുന്നു. എത്രപേർ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കും? (5672-680)സആ 199.3