Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മനസ്സിന്റെ ആവശ്യങ്ങളെ അവഗണിക്കരുത്

    ദൈവഭയമുള്ള മാതാപിതാക്കൾ കുട്ടികളെ നിരോധിക്കുന്നതിനുമുമ്പു അവരുടെ സ്വഭാവരീതികളുംകൂടെ പഠിച്ചു അവരുടെ ആവശ്യങ്ങളെ നിറവേറ്റുവാൻ ശ്രമിക്കണമെന്നു എനിക്കു കാണിച്ചുതന്നു. ചില മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ ഐഹിക ആവശ്യങ്ങളിൽ സസൂക്ഷ്മം (ശദ്ധിക്കുന്നു; കരുണയോടും വിശ്വസ്തതയോടുംകൂടി അവരുടെ കർത്തവ്യം പാലിച്ചുവെന്നും ചിന്തിക്കുന്നു. ഇവിടെ അവർ തെറ്റുന്നു. അവരുടെ വേല ആരംഭിച്ചതേയുള്ളു. മനസ്സിന്റെ ആവശ്യങ്ങളെ പരിരക്ഷിക്കണം. ക്ഷതപ്പെട്ട മനസ്സിനെ സുഖപ്പെടുത്തുന്നതിനു ശരിയായ പരിഹാരങ്ങൾ ഉപയോഗിക്കാൻ സാമർത്ഥ്യം ആവശ്യമാണ്.സആ 346.1

    പ്രായമുള്ളവരെപ്പോലെ കുട്ടികൾക്കും വഹിക്കാൻ പ്രയാസമേറിയതും ക്ലേശകരവുമായ ശോധനകളുണ്ട്. മാതാപിതാക്കന്മാർ തന്നെയും എപ്പോഴും ഒരുപോലെയല്ല. ചിന്തിക്കുന്നത്. പലപ്പോഴും മനസ്സു സംഭ്രാന്തമാകാറുണ്ട്. തെറ്റായ വീക്ഷണത്തിലും ചിന്തയിലും പ്രവർത്തിക്കുന്നു. സാത്താൻ അവരെ ഞെരുക്കുകയും അവന്റെ പരീക്ഷകൾക്കു കീഴ്പ്പെടുകയും ചെയ്യുന്നു. കുട്ടികളിൽ കോപം ജനിക്കുമാറു പ്രകോപനപരമായി സംസാരിക്കുന്നു. ചിലപ്പോൾ അകാരണമായി നിർബ്ബന്ധ രൂപേണയും ശുണ്ഠിയോടുകൂടിയും സംസാരിക്കുന്നു. കുട്ടികളും ഇതേ മനോഭാവത്തിൽ പങ്കുകാരാകുന്നു. മാതാപിതാക്കൾ അവരെ സഹായിക്കാൻ സന്നദ്ധരല്ല. എന്തുകൊണ്ടെന്നാൽ കുഴപ്പത്തിനു കാരണക്കാർ അവരായതുകൊണ്ടാണ്. ചിലപ്പോൾ എല്ലാം എതിരായി പോകുന്നുവെന്നു തോന്നുന്നു. ചുറ്റുമെങ്ങും മനഃക്ലേശം, ഏവർക്കും കഷ്ടത നിറഞ്ഞതും സന്തോഷരഹിതവുമായ സമയം. കുഴപ്പത്തിന്റെ കാരണം തങ്ങളിൽ സ്ഥിതിചെയ്യുമ്പോൾ കുറ്റം സാധു കുട്ടികളിൽ ആരോപിച്ചു കുട്ടികൾ അനുസരണം കെട്ടവരും അച്ചടക്കമില്ലാത്തവരും ലോകത്തിൽ വെച്ചേറ്റവും ചീത്തകളുമാണെന്നു ചിന്തിക്കുകയും ചെയ്യുന്നു.സആ 346.2

    ആത്മനിയന്ത്രണത്തിന്റെ അഭാവത്താൽ ചില മാതാപിതാക്കന്മാർ വലിയ കൊടുങ്കാറ്റുകൾ സൃഷ്ടിക്കുന്നു. ഇതോ അതോ ചെയ്യുന്നതിനു കുട്ടികളോട് ദയാപുരസരം പറയുന്നതിനു പകരം ശകാര സ്വരത്തിൽ ആജ്ഞാപിക്കയും അതേസമയം കുട്ടികൾ അർഹിക്കാത്ത ശാസനയും നിന്ദയും അധര പുടങ്ങളിൽ ഉണ്ടായിരിക്കയും ചെയ്യുന്നു. മാതാപിതാക്കന്മാരേ, നിങ്ങൾ പിന്തുടരുന്ന മാർഗ്ഗം കുട്ടികളുടെ സന്തോഷത്തെയും ഉൽക്കർഷേച്ഛയെയും നശിപ്പിക്കുന്നു. അവർ നിങ്ങളെ അനുസരിക്കുന്നതു സ്നേഹത്താലല്ല, മറു രീതിയിൽ ചെയ്യാൻ തുനിയാത്തതിനാലാണ്. ഹൃദയംഗമമായിട്ടല്ല പ്രവൃത്തിക്കുന്നത്, സന്തോഷത്തിനുപകരം ഇതൊരടിമവേലയാണ്. ഇതു പലപ്പോഴും നിങ്ങളുടെ നിർദ്ദേശങ്ങളെ പിന്തുടരാൻ കഴിയാതെ മറക്കുന്നതിനിടയാക്കുന്നു. ഇതു നിങ്ങളുടെ കോപം വർദ്ധിപ്പിക്കുന്നു. ഈ സ്ഥിതി കുട്ടികൾക്കു കൂടുതൽ ഹാനികരമായിത്തീരുന്നു. കുറ്റം കണ്ടുപിടിക്കൽ ആവർത്തിച്ചാൽ അവരുടെ ദുസ്വഭാവം മുന്നിൽ അണിനിരക്കും,സആ 346.3

    നിങ്ങളുടെ ഇരുണ്ട മുഖം കുട്ടികൾ കാണാതിരിക്കട്ടെ. പരീക്ഷയിൽ അകപ്പെട്ടശേഷം തെറ്റു കണ്ടു മനസ്സിലാക്കി മാനസാന്തരപ്പെട്ടാൽ, സ്വർഗ്ഗീയ പിതാവു നിങ്ങളുടെ പാപങ്ങളെ സൗജന്യമായി ക്ഷമിച്ചുതരാൻ നിങ്ങൾ ആശിക്കുന്നതുപോലെ അവരോടും ക്ഷമിക്കുക. സാനുകമ്പം ഉപദേശിക്കയും നിങ്ങളുടെ ഹ്യദയങ്ങളോടു ബന്ധിക്കുകയും ചെയ്യുക. ഇതു കുട്ടികളുടെ പ്രതിസന്ധിഘട്ടമാണ്. നിങ്ങളിൽനിന്നും അവരെ അകറ്റുന്നതിനുപ്രേരണാശക്തികൾ അവർക്കു ചുറ്റും എറിയപ്പെടും. ഇതിനെ നിഷ്ഫലമാക്കാൻ പ്രവർത്തിക്കണം. നിങ്ങളെ അവരുടെ വിശ്വസ്തനാക്കാൻ പഠിപ്പിക്കുക. അവരുടെ സന്തോഷവും പരീക്ഷകളും നിങ്ങളുടെ കാതുകളിൽ മന്തിക്കട്ടെ. ഇങ്ങനെ ധൈര്യപ്പെടുത്തുന്നതുമൂലം അവരുടെ അനുഭവമില്ലാത്ത കാലുകളെ വീഴിക്കുവാൻ സാത്താൻ വിരിച്ച വലയിൽ നിന്നു നിങ്ങൾ അവരെ രക്ഷിക്കും. നിങ്ങളുടെ ശൈശവകാലത്തെപ്പോലെ അവരും കുട്ടികളാണെന്നോർക്കാതെ കർക്കശമായി മാത്രം പ്രവർത്തിക്കരുത്, അവർ ഉടനടി പരിപൂർണ്ണരാകുവാനോ അഥവാ അവരുടെ പ്രവൃത്തികളിൽ സ്ത്രീപുരുഷന്മാരെപ്പോലെ ആകുവാനോ പ്രതീക്ഷിക്കരുത്. അങ്ങനെ ചെയ്യുക നിമിത്തം നിങ്ങൾ അവർക്കു മറ്റൊരു രീതിയിൽ നല്കേണ്ടതായ പ്രവേശനകവാടം നിങ്ങൾ അടയ്ക്കുകയും, അവരുടെ ആപത്തിനെക്കുറിച്ചു ഉണരുന്നതിനു മുമ്പു മറ്റുള്ളവർ അവരുടെ ബാല മനസ്സുകളെ വിഷലിപ്തമാക്കുവാനുള്ള ഹാനികരമായ പരണകൾക്കു വാതിൽ തുറക്കുകയുമാണ് ചെയ്യുന്നത്, (IT 384-387)സആ 346.4