Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പൂർണ്ണവിശ്രമവും സ്വയവിനോദവും

    സന്തോഷത്തോടെ അനുഭവിച്ച എല്ലാ സൗകര്യങ്ങൾക്കും അവർക്കു ലഭിച്ച സമയത്തിന്റെ അഭിവൃദ്ധിക്കും കഴിവുകളുടെ ശരിയായ ഉപയോഗത്തിനും കണക്കു ബോധിപ്പിക്കേണ്ടതാണെന്നു യുവാക്കൾ ഓർക്കണം. ഞങ്ങൾക്കു വിനോദവും വിശ്രമവേളയും ഒന്നും പാടില്ലേ എന്നവർ ചോദിച്ചേക്കാം. ഒരു വിശ്രമവും കൂടാതെ ഞങ്ങൾ വേല ചെയ്യുകയോ?സആ 303.3

    ബലത്തെ കഠിനമായി ആയാസപ്പെടുത്തിയ ശരീരാദ്ധ്വാനത്തിൽ നിന്നും കുറെ സമയം ഒഴിഞ്ഞിരിക്കുന്നതു വളരെ ആവശ്യമാണ്. തന്മൂലം കൂടുതൽ ശക്തിയോടെയും കൂടുതൽ വിജയകരമായും വീണ്ടും വേലയിൽ പ്രവേശിക്കുവാൻ കഴിയും. അവരുടെ ശരീരബലത്തെ സംബന്ധിച്ചിടത്തോളം പൂർണ വിശ്രമം ആവശ്യമായി വരികയോ ഉത്തമമായ ഫലങ്ങളോടു കൂടിയവയോ ആയില്ലെന്നു വന്നേക്കാം. ഒരു രീതിയിലുള്ള അദ്ധ്വാനത്തിൽ ക്ഷീണിച്ചിരിക്കുമ്പോഴും വിലയേറിയ സമയം പാഴാക്കേണ്ട ആവശ്യമില്ല. അപ്പോൾ മാതാ വിനും സഹോദരിമാർക്കും അനുഗ്രഹപ്രദമായതും വലിയ ക്ഷീണം ഉളവാക്കാത്തതുമായ എന്തെങ്കിലും ചെയ്യാൻ അവർ ആരായും. വഹിക്കേണ്ട കടുത്ത ഭാരങ്ങളെ പേറി ചിന്താകുലത്തെ ലഘുകരിക്കുന്ന പ്രവൃത്തിയിൽ, തത്വത്തിൽ നിന്നും ഉത്ഭുതമാകുന്ന വിനോദങ്ങൾ അവർക്കു കണ്ടെത്താൻ കഴിയും. ഇവ യഥാർത്ഥ സന്തോഷം പുറപ്പെടുവിക്കയും, അവരുടെ സമയം നിസ്സാര വിഷയങ്ങൾക്കോ സ്വയപ്രസാദത്തിനോ ചെലവിടുകയില്ല. അവരുടെ സമയം കൂടുതൽ ലാഭകരമായി ഉപയോഗിച്ചും, സദാ വൈവിദ്ധ്യത്തിൽ നവീകരിച്ചും അതേസമയം ഓരോ നിമിഷവും മറ്റൊരാൾക്കു നല്ല വൃത്താന്തം നല്കി സമയത്തെ ഉദ്ധരിച്ചും ഇരിക്കും. (3T 223)സആ 303.4

    ശരീരാരോഗ്യ സംരക്ഷണത്തിനു സ്വാർത്ഥവിനോദത്തിൽ മുഴുകേണ്ടതു ആവശ്യമാണെന്നു പലരും അവകാശപ്പെടുന്നു. ശരീരവളർച്ചയ്ക്ക് മാറ്റം ആവശ്യമാണെന്നുള്ളതു പരമാർത്ഥംതന്നെ. കാരണം എന്തെന്നാൽ, മാറ്റത്തിൽ മനസ്സും ശരീരവും നവോന്മേഷം പ്രാപിക്കയും ശക്തിപ്പെടുകയും ചെയ്യുന്നു. എന്നാൽ ഉദ്ദേശം മൂഢമായ വിനോദങ്ങളിൽ പങ്കെടുക്കുന്നതു നിമിത്തം ലഭ്യമാകുന്നില്ല. അതുപോലെതന്നെ യുവാക്കൾ ചെയ്വാൻ ബാദ്ധ്യസ്ഥമായ ദിനകൃത്യങ്ങളെ അവഗണിക്കുന്നതു കൊണ്ടും ഈ ഉദ്ദേശം നേടുവാൻ കഴിയുന്നില്ല. (AH 508)സആ 303.5

    കുതിരപന്തയം, ചീട്ടുകളി, ഭാഗ്യക്കുറികൾ, സമ്മാനമത്സരങ്ങൾ, മദ്യപാനം, പുകയില ഉപയോഗം തുടങ്ങിയ കൃതിമവും വ്യാജവുമായവയെ പരിത്യജിക്കുമ്പോൾ നിർവ്യാജവും ശേഷവും ഉൽഷ്ടവുമായ കളികൾ നാം നല്കണം, (AH 499)സആ 304.1

    സന്തോഷകേന്ദ്രങ്ങളിൽ വച്ച് ഏറ്റവും ആപൽക്കരമായിട്ടുള്ളതു തിയേറ്റർ അഥവാ സിനിമാശാലയാണ്. സാധാരണ അവകാശപ്പെടാറുള്ളതു പോലെ ധാർമ്മികതയുടെയും സൽഗുണത്തിന്റെയും പാഠശാലയായിരിക്കേണ്ടതിനുപകരം അതു അസന്മാർഗ്ഗികതയുടെ വിളനിലമായിരിക്കയാണ്. ചീത്തസ്വഭാവങ്ങളും പാപകരമായ ചായ്വുകളും ഈ വിനോദങ്ങളാൽ ശക്തിപ്പെടുകയും ദൃഢീകരിക്കപ്പെടുകയും ചെയ്യുന്നു. ഹീനമായ പാട്ടുകൾ, കാമചേഷ്ടകൾ, പദപ്രയോഗങ്ങൾ, പെരുമാറ്റങ്ങൾ ഇവ ഭാവനയെ ദുഷിപ്പി ക്കയും നടപടികളെ അഥവാ ആചാരക്രമത്തെ അധഃപതിപ്പിക്കയും ചെയ്യുന്നു. പതിവായി ഇങ്ങനെയുള്ള പ്രദർശനങ്ങൾ കാണുന്ന എല്ലാ യുവാക്കളും ധാർമ്മിക നിയമാനുസൃത നടപടിയിൽ ദുഷിക്കപ്പെടും. കല്പനാശക്തിയ വിഷലിപ്തമാക്കാനും, മതപരമായ ധാരണകളെ നശിപ്പിക്കാനും, പ്രശാന്ത സുഖങ്ങളുടെയും പ്രശാന്തജീവിത യാഥാർത്ഥ്യങ്ങളുടെയും അഭിരുചിയെ മന്ദീഭവിപ്പിക്കാനും സിനിമാശാലയിലെ വിനോദത്തെപ്പോലെ ശക്തിയേറിയ സ്വാധീനശക്തി നമ്മുടെ നാട്ടിലില്ല. മദ്യപിയം കുടിക്കുവാനുള്ള ആസക്തി വർദ്ധിപ്പിക്കുന്നതുപോലെ ഈ കാഴ്ചകളോടുള്ള ആഗ്രഹം എല്ലാവിധ ആസക്തിയെയും വർദ്ധിപ്പിക്കുന്നു. ഇതിൽനിന്നു രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം സിനിമാശാല, സർക്കസ്, തുടങ്ങിയ ശങ്കനീയ വിനോദ സ്ഥലങ്ങളിൽ പോകാതിരിക്കുക എന്നുള്ളതത്രേ, (CT 334, 335)സആ 304.2

    ആധുനികവും പരിഷ്കൃതവുമായ നൃത്തത്തെ ന്യായീകരിക്കുവാൻ ഭോഗ്രപ്രിയരായ ആളുകൾ ദൈവസന്നിധിയിൽ ദാവീദു ചെയ്ത ഭക്തനൃത്തത്തെ ഉദ്ധരിക്കുന്നുണ്ടു. ഇതുപോലുള്ള വാദത്തിനു യാതൊരടിസ്ഥാനവുമില്ല. നമ്മുടെ ഇക്കാലത്തെ നൃത്തവുമായി പാതിരാക്കുടിയും വിഡ്ഢിത്തവും ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യവും സന്മാർഗ്ഗവും സന്തോഷത്തിനു വേണ്ടി ബലികഴിക്കപ്പെടുന്നു. കൂടെക്കൂടെ നൃത്തശാലയിൽ പോകുന്ന വർക്കു ദൈവം ഒരു ചിന്താവിഷയമല്ല. അവർ കൂടുന്നിടത്തു സ്തുതിഗീതത്തിനോ പ്രാർത്ഥനയ്ക്കോ സ്ഥാനമില്ല. ഈ പരീക്ഷണം നിർണ്ണായകമായിരിക്കണം. വിശുദ്ധ കാര്യാദികളോടുള്ള സ്നേഹത്തിനു ശക്തി കുറയ്ക്കുന്നതിനു പ്രവണതയുള്ള വിനോദങ്ങളെ ക്രിസ്ത്യാനികൾ അന്വേഷിക്കരുത്, പെട്ടകം കൊണ്ടുവരുമ്പോൾ ദൈവമുമ്പാകെ തോതത്തോടും സംഗീതത്തോടും നടത്തപ്പെട്ട നൃത്തത്തോടും ആധുനികവും ദുർവ്യത്തവുമായ നൃത്തത്തിനു അല്പം പോലും സാദൃശ്യം ഇല്ല. ഒന്നു ദൈവത്തെ അനുസ്മ രിച്ചു അവന്റെ വിശുദ്ധ നാമത്തെ മഹത്വപ്പെടുത്തി. മറ്റേതു ദൈവത്തെ വിസ്മരിച്ചു അവനെ നിന്ദിക്കുന്നതിനുള്ള സാത്താന്റെ ഉപായമാണ്. (PP 707)സആ 304.3

    കരുണ തുടർന്നു പോകുമ്പോൾ, കൃപാകാലത്തിലെ അനർഘ നിമിഷങ്ങൾ ഈ ലോകത്തിൽ തങ്ങൾക്കു വെറും വിനോദത്തിനും നിരന്തര സന്തോഷ സംതൃപ്തിക്കുംവേണ്ടി നല്കിയിരിക്കുന്ന മഹത്തായ അവധി ക്കാലം എന്ന മട്ടിലാണ് യുവാക്കൾ സാധാരണ പെരുമാറുന്നത്. ലൗകിക വിനോദങ്ങളിൽ സന്തോഷം കണ്ടുപിടിക്കുന്നതിനു ചെറുപ്പക്കാരെ നയിക്കു ന്നതിനു സാത്താൻ പ്രത്യേകം പരിഭമം നടത്തുകയാണ്. ഈ വിനോദങ്ങൾ നിരുപ്രദവകരവും നിർദ്ദോഷവും പോരെങ്കിൽ ആരോഗ്യത്തിനു തന്നെയും പ്രാധാന്യമുള്ളതാണെന്നു കാണിക്കാനും പ്രയത്നിക്കുന്നുണ്ട്. (IT 501)സആ 305.1

    തിരുവചനം നിരോധിക്കുന്ന അസന്മാർഗ്ഗികവും ലൗകികവുമായ വിനോ ദങ്ങളിൽ അനേകർ ഔത്സുക്യത്തോടുകൂടി സംബന്ധിക്കുന്നു. ഇങ്ങനെ അവർ ദൈവവുമായുള്ള ബന്ധത്ത വിച്ഛേദിച്ചു ഭോഗപിയരായ ആളുകളോടു സമാനമായി വർത്തിക്കുന്നു. ജലപ്രളയത്തിനു മുമ്പുള്ളവരെയും സമ ഭൂമിയിലെ പട്ടണങ്ങളെയും നശിപ്പിക്കുവാനിടയാക്കിയ പാപം ഇന്നും നില വിലിരിക്കുന്നു. അകതവ നാടുകളിലോ, സാധാരണ ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവരിലോ മാത്രമല്ല, മനുഷ്യപുത്രന്റെ പുനരാഗമനത്ത പ്രതീക്ഷിച്ചിരിക്കുന്നവരെന്നഭിമാനിക്കുന്ന ചിലരിലും ഉണ്ട്. ദൈവമുമ്പാകെ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഈ പാപങ്ങളെ നിങ്ങളുടെ മുമ്പിൽ ദൈവം വെളിപ്പെടുത്തുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ലജ്ജയും ഭീതിയും നിറഞ്ഞവരാകും. (5T218)സആ 305.2

    ചിത്തോദ്വേഗത്തിനും പ്രിയംകരമായ വിനോദത്തിനുമുള്ള ആഗ്രഹം ദൈവജനങ്ങൾക്കു, വിശിഷ്യാ യുവജനങ്ങൾക്കു പരീക്ഷയും കെണിയുമത്രേ. സമീപ ഭാവിയിലെ രംഗങ്ങൾക്കു കളമൊരുക്കുന്ന വിശുദ്ധ വേലയിൽ നിന്നും മനസിനെ ആകർഷിക്കാൻ പറ്റിയ പ്രലോഭനങ്ങൾ സാത്താൻ നിരന്തരം ഒരുക്കിക്കൊണ്ടിരിക്കുന്നു. അമിതഭോഗേച്ഛ മുഖേന ലൗകിക സുഖത്തിൽ പങ്കുചേരുന്നതിൽ അശ്രദ്ധരായവരെ പ്രലോഭിപ്പിക്കുവാൻ അവൻ തുടർച്ചയായി പ്രചോദനം നല്കിക്കൊണ്ടിരിക്കുന്നു. ലോകമോഹത്തി ലേക്കു നയിക്കുന്ന പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയ നിരവധി വിനോദങ്ങൾ ഉണ്ട്. ലോകത്തോടുള്ള ഈ ഐക്യതയിലൂടെ വിശ്വാസം ബലഹീനമാക്കപ്പെടുന്നു.സആ 305.3

    സുഖാന്വേഷിയെ തന്റെ അനുഗാമിയായി ദൈവം സ്വീകരിക്കുന്നില്ല. സ്വയവർജ്ജകരായി ശാന്തിയുടെയും വിനയത്തിന്റെയും പരിശുദ്ധിയുടെയും ജീവിതം നയിക്കുന്നവർ മാത്രമാണ് യേശുവിന്റെ യഥാർത്ഥ അനുഗാമികൾ, അങ്ങനെയുള്ളവർക്കു ഭോഗ്രപ്രിയന്റെ അർത്ഥശൂന്യവും നിസാരവുമായ സംഭാഷണത്തിൽ രസിക്കുവാൻ സാദ്ധ്യമല്ല. (CT 325, 328)സആ 305.4

    നിങ്ങൾ യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ പക്ഷത്തുള്ളവരാണെങ്കിൽ അവനെ സാക്ഷീകരിക്കാൻ അവസരം കിട്ടും. വിനോദങ്ങളിൽ സംബന്ധിക്കാൻ ക്ഷണിക്കപ്പെടും, അപ്പോൾ നിങ്ങളുടെ കർത്താവിനെ സാക്ഷിക്കാൻ അവസരമുണ്ടാകും. നീ ക്രിസ്തുവിനോടു സത്യസന്ധനാണെങ്കിൽ, വിനോദത്തിൽ സംബന്ധിക്കാത്തതിനു ഒഴിവുകഴിവുകൾ ഉണ്ടാക്കിപ്പറയുവാൻ ശ്രമിക്കയില്ലെന്നു മാത്രമല്ല നീ ഒരു ദൈവപൈതലാണെന്നും ദൈവസാന്നിദ്ധ്യം ക്ഷണിക്കുവാൻ കഴിയാത്ത സ്ഥലത്തു ഒരു പ്രാവശ്യംപോലും സംബന്ധിക്കുവാൻ നിന്റെ തത്വങ്ങൾ അനുവദിക്കുകയില്ലെന്നും സൗമ്യതയോടു വെട്ടിത്തുറന്നു പ്രഖ്യാപിക്കണം. (AH519)സആ 305.5

    ക്രിസ്തീയ വിനോദങ്ങൾക്കു വേണ്ടിയുള്ള ക്രിസ്താനുഗാമികളുടെ സംസർഗ്ഗങ്ങൾക്കും പ്രാപഞ്ചിക സുഖത്തിനും വിനോദങ്ങൾക്കും വേണ്ടിയുള്ള ലൗകിക കൂടിവരവിനും മദ്ധ്യേ മുദ്രിതമായ വൈപരീത്യം ഉണ്ടായിരിക്കും. പ്രാർത്ഥനയ്ക്കും ക്രിസ്തുവിനെ സംബന്ധിക്കുന്ന പരാമർശങ്ങൾക്കും ഭക്തി നിർഭരമായ കാര്യങ്ങൾക്കും പകരം കഥയില്ലാത്ത ചിരിയും നിസ്സാര സംസാരങ്ങളും ലൗകികരുടെ അധര പടങ്ങളിൽ നിന്നും കേൾക്കും. ഒരു പൊതു ഉല്ലാസവേള വേണമെന്നുള്ളതാണു അവരുടെ ആശയം. അവരുടെ വിനോദങ്ങൾ വിഡ്ഢിത്തത്തിൽ ആരംഭിക്കയും നിസ്സാരതയിൽ അവസാനിക്കയും ചെയ്യുന്നു. (AH512)സആ 306.1

    *****