Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കൊടുങ്കാറ്റിനുവേണ്ടി ഒരുങ്ങുക

    എതിർപ്പിന്റെയും കോപത്തിന്റെയും കൊടുങ്കാറ്റിനെതിരായി നില്ക്കുന്നതിനു ദൈവജനങ്ങൾ ഒരുങ്ങുവാൻ അന്ത്യദിനങ്ങളിൽ സംഭവിക്കേണ്ടതെ ന്താണെന്നു ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. വരാൻപോകുന്ന സംഭവങ്ങളെക്കുറിച്ചു മുന്നറിയിക്കപ്പെട്ടവർ, കഷ്ടകാലത്തു ദൈവം തന്റെ വിശ്വസ്ത ജനത്തിനു അഭയം നല്കിക്കൊള്ളും എന്നു സ്വയം സമാശ്വസിച്ചുകൊണ്ട് സമീപിച്ചുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റിനെ ശാന്തന്തമായി പ്രതീക്ഷിച്ചുകൊണ്ടിരിക്കരുത്. ശുഷ്ക്കാന്തിയോടെ പ്രവർത്തിച്ചും വിശ്വാസത്തിൽ ഉലയാതെയുമിരിക്കണം. നിസ്സാരങ്ങളായ കാര്യാദികളിൽ മുഴുകേണ്ട സമയം ഇപ്പോഴല്ല. ദൈവജനങ്ങൾക്കു കുരുണയും നീതിയും ലഭിക്കാതിരിക്കാൻ സാത്താൻ വസ്തുതകളെ ജാഗ്രതയോടെ ക്രമീകരിച്ചുകൊണ്ടിരിക്കുന്നു. ഞായറാഴ്ച പ്രസ്ഥാനം ഇപ്പോൾ ഇരുട്ടിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. നേതാക്കന്മാർ യഥാർത്ഥ പ്രശ്നത്തെ മറച്ചുവെയ്ക്കുന്നു. ഈ പ്രസ്ഥാനത്തോടു ബന്ധിച്ചിരിക്കുന്നവർ ഇതിന്റെ അടിയൊഴുക്കിന്റെ പ്രവാഹം എങ്ങോട്ടാണെന്നു കാണുന്നില്ല. ഇതിന്റെ സ്വീകരണം സൗമ്യവും കിസ്തീയമെന്നു തോന്നാവുന്നതുമാണ്. എന്നാൽ സംസാരിക്കുമ്പോൾ സർപ്പത്തിന്റെ മനോഭാവം വെളിവാകും.സആ 454.1

    മനുഷ്യക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; കാധശിഷത്തെ നീ അരെക്കു കെട്ടിക്കൊള്ളും.” സങ്കീ. 76:10. ദൈവം അർത്ഥമാക്കുന്നത് പരിഹാസത്തിൽക്കൂടെ യാണെങ്കിലും ചർച്ചയ്ക്ക് വിഷയീഭവിച്ച ആളുകളുടെ മനസ്സിനെ ഇളക്കണം. മറു രീതിയിൽ നിദാധീനമാകാവുന്ന മനസ്സിനെ ഉണർത്തുന്നതും, അന്വേഷണം ജനിപ്പിക്കുന്നതുമായ ഉപാധികളായിരിക്കണം ഓരോ പോരാട്ടവും നിന്ദയും ആക്ഷേപവും. (5T452, 453)സആ 454.2

    ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന വേല ഒരു ജനമായി നാം ചെയ തീർത്തിട്ടില്ല. ഞായറാഴ്ച നിയമത്തിന്റെ നിർബന്ധ നിയമം കൊണ്ടുവരുന്ന പഠനത്തിനു നാം തയ്യാറായിട്ടില്ല. ആസന്നമാകുന്ന നാശത്തിന്റെ അടയാളങ്ങൾ കാണുമ്പോൾ കർമ്മോന്മുഖരായി ഉണരേണ്ടതു നമ്മുടെ കർത്തവ്യമാണു. ഈ വേല (പവചനത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം മുമ്പോട്ടു പോകുമെന്നും, കർത്താവു തന്റെ ജനത്തെ സംരക്ഷിക്കുമെന്നും സ്വയം സമാധാനിച്ചു ദുഷ്ടതയെ ശാന്തമായി ആരും പ്രതീക്ഷിച്ചിരിക്കരുത്. മനഃസാക്ഷി.യുടെ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കുന്നതിനു ഒരു ശ്രമവും നടത്താതെ ശാന്ത മായിരിക്കുകയാണെങ്കിൽ നാം ദൈവേഷ്ടമല്ല ചെയ്യുന്നത്. വളരെക്കാലമായി അവഗണിക്കപ്പെട്ട വേല നമുക്കു പൂർത്തിയാക്കാൻ കഴിയുന്നതുവരെ ഈ അനർത്ഥത്തിനു കാലവിളംബം ഉണ്ടാകാൻ തീക്ഷ്ണവും ഫലപ്രദവുമായ പ്രാർത്ഥന സ്വർഗ്ഗത്തിലേക്കുയരണം. പാർത്ഥന ഏറ്റവും ആത്മാർത്ഥതയുള്ളതായിരിക്കട്ടെ. നമ്മുടെ പ്രാർത്ഥനയ്ക്കനുസൃതമായി പ്രവർത്തി ക്കാം, സത്യത്തെ വ്യാജവും അബദ്ധവും കീഴ്പ്പെടുത്തി സാത്താൻ വിജയിച്ചുവെന്നു തോന്നിയേക്കാം,ശത്രുക്കളിൽ നിന്നു രക്ഷിക്കുവാൻ ദൈവം തന്റെ ജനത്തോടുള്ള അവന്റെ പെരുമാറ്റത്തെ അനുസ്മരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. സാത്താന്റെ പ്രവർത്തനങ്ങളിൽ നിന്നും വിമോചനം പ്രാപിക്കുവാൻ സാദ്ധ്യത ഇല്ലെന്നു തോന്നുമ്പോൾ അവൻ എപ്പോഴും കഷ്ടത യുടെ മൂർദ്ധന്യാവസ്ഥ തെരഞ്ഞെടുക്കുന്നു. മനുഷ്യന്റെ അത്യാവശ്യം ദൈവത്തിന്റെ അവസരം.സആ 454.3

    എന്റെ സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ രക്ഷയും മറ്റാരന്മാക്ക ളുടെ ഭാഗധേയവും, നിങ്ങളുടെ മുമ്പിലുള്ള പരീക്ഷകൾക്കു നിങ്ങൾ ചെയ്യുന്ന ഒരുക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കുന്നുണ്ടോ? നിങ്ങൾക്കെതിരായി എതിർപ്പുകൾ ഉണ്ടാക്കുമ്പോൾ നില്ക്കാൻ നിങ്ങളെ ശക്തമാക്കുന്ന ഉഗ്രമായ തീക്ഷ്ണതയും ഭക്തിയും നിങ്ങൾക്കുണ്ടോ? എന്നിൽക്കൂടെ ദൈവം എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളെ ആലോചന സഭകളുടെ മുമ്പാകെ ഹാജരാക്കുകയും മുറുകെ പിടിച്ചിരി ക്കുന്ന സത്യത്തിന്റെ ഓരോ നിലപാടിനെയും നിശിതമായി വിമർശിക്കയും ചെയ്യും. അനേകരും ഇപ്പോൾ പാഴാക്കുന്ന സമയം. ആസന്ന വിപത്ഘട്ടത്തിനു ഒരുങ്ങുവാൻ ചെലവിടണം. (5T 713-717)സആ 455.1

    Larger font
    Smaller font
    Copy
    Print
    Contents