Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    വിവാഹം ലളിതവും സന്തോഷകരവുമായിരിക്കണം

    ക്രിസ്തുവിൽനിന്നു പുറപ്പെടുന്ന സ്നേഹം ഒരിക്കലും മനുഷ്യസ്നേഹത്തെ നശിപ്പിക്കുന്നില്ല. മനുഷ്യസ്നേഹത്തെ ഉൾപ്പെടുത്തുകയത്ര ചെയ്യുന്നത്. ഇതിനാൽ മാനുഷസ്നേഹം സംസ്കരിക്കപ്പെടുകയും സംശുദ്ധമാവുകയും ഉൽക്കഷ്ടമാവുകയും മേന്മപ്പെടുത്തുകയും ചെയ്യുന്നു. ദിവ്യ പ്രകൃതിയോടു സംയോജിപ്പിച്ചു സ്വർഗ്ഗത്തിലേക്കു ഉയർന്നു വളരാൻ പരിശീലിപ്പിക്കപ്പെടുന്നതുവരെ മാനുഷനേഹത്തിനു ഒരിക്കലും അതിന്റെ വിലയേറിയ ഫലങ്ങൾ കായ്പാൻ കഴിയുകയില്ല. സന്തോഷ വിവാഹങ്ങളും സന്തോഷ ഭവനങ്ങളും കാണാൻ യേശു ആഗ്രഹിക്കുന്നു.സആ 252.4

    കാനാവിലെ കല്യാണവിരുന്നിൽ യേശുവും ശിഷ്യന്മാരും ക്ഷണിക്കപ്പെട്ടിരുന്നുവെന്നു തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. കല്യാണ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോൾ, “അത് സന്തോഷകരമായ വേളയിൽ നാം സംബന്ധി ക്കേണ്ടതില്ല,” എന്നു പറയുവാൻ കിസ്ത്യാനികൾക്കു കിന്റെ അധികാരം നല്കീട്ടില്ല. തന്റെ കല്പനകളെ അനുഷ്ഠിക്കുന്നവരോടുകൂടെ സന്തോഷി ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നു ഈ വിരുന്നിൽ സംബന്ധിച്ചതിലൂടെ ക്രിസ്തു പഠിപ്പിച്ചു. സ്വർഗ്ഗീയ നിയമാനുസൃതം നിർവ്വഹിക്കപ്പെടുന്ന മനുഷ്യരുടെ നിർദ്ദോഷവിരുന്നുകളെ അവൻ ഒരിക്കലും നിരുത്സാഹപ്പെടുത്തീട്ടില്ല. സാന്നിദ്ധ്യത്താൽ ക്രിസ്തു ബഹുമാനിച്ച് സദസിൽ തന്റെ അനുഗാമികളും സംബന്ധിക്കേണ്ടതു ശരിയാണ്. ഈ വിരുന്നിൽ സംബന്ധിച്ചശേഷം, ക്രിസ്തു മറ്റു പല വിരുന്നുകളിൽ സംബന്ധിച്ച് തന്റെ ദിവ്യസാന്നിദ്ധ്യത്താലും ഉപദേശത്താലും അതിനെ വിശുദ്ധീകരിച്ചു. ഇരുകക്ഷികളും പര സ്പരം പൂർണ്ണയോജിപ്പുള്ളവരായിരുന്നാലും, നാം ആഡംബരമോ പ്രതാപമോ കാട്ടേണ്ട കാരണമൊന്നുമില്ല. വിവാഹ ചടങ്ങു സന്തോഷാഹ്ളാദത്തോടും ഏതിന്റെയോ ഭാവത്തോടും നടക്കുന്നതു, എപ്പോഴും അനുചിതമായിട്ടാണ് എനിക്കു തോന്നിയത്. അതിഗൗരവത്തോടെ വീക്ഷിക്കേണ്ട ദൈവ നിശ്ചിതമായ കർമ്മമാണിത്. ഇവിടെ ഭൂമിയിൽ വിവാഹബന്ധം രൂപീകൃതമാകുമ്പോൾ, സ്വർഗ്ഗീയ കുടുംബത്തിൽ അവർ എന്തായിരിക്കുമെന്നു ഒരു പ്രകടനം നടത്തേണ്ടതാണ്. ദൈവമഹത്വം എപ്പോഴും പ്രഥമമായി നല്കണം. (AH99-101)സആ 253.1

    Larger font
    Smaller font
    Copy
    Print
    Contents